തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

Published : Aug 10, 2024, 04:46 PM ISTUpdated : Aug 10, 2024, 06:17 PM IST
തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

Synopsis

ഈ പൈപ്പ് ലൈന്‍ സങ്കീര്‍ണ്ണമായ ആറ് സിലിണ്ടർ ഘടനകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോന്നിനും ഏകദേശം 14 ഇഞ്ച് നീളവും ഏഴ് ഇഞ്ച് വീതിയുമുണ്ട്, അവ പരസ്പരം നന്നായി ഘടിപ്പിച്ചിരിക്കുന്നു. 


ന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനമായ സംസ്കാരങ്ങളിലൊന്നായ സിന്ധൂനദീതട സംസ്കാരത്തോളം പഴക്കമുള്ള ഒരു സംസ്കാരം തമിഴ്നാട്ടിലെ കീലാടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. അവിടെ ഇന്നും തുടരുന്ന ഉത്ഖനനങ്ങളില്‍ ദക്ഷിണേന്ത്യയുടെ ചരിത്രം തന്നെ തിരുത്തുന്ന നിരവധി കണ്ടെത്തലുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏറ്റവും ഒടുവിലായി 2,600 വര്‍ഷം പഴക്കമുള്ള ഒരു ജലസേചന സംവിധാനം തന്നെ കണ്ടെത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2,600 വര്‍ഷം മുമ്പ് ജലസേചനത്തിനായി നിർമ്മിക്കപ്പെട്ട ടെറാക്കോട്ട പെപ്പിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയത്. 

തുറന്ന ഡ്രെയിനേജ്, അടഞ്ഞ ജലമൊഴുകിയിരുന്ന ചാല്‍, ചെറിയ ടാങ്കുകൾ എന്നിവയുൾപ്പെടെ നഗരത്തിലെ ജലസംവിധാനത്തിന്‍റെ മറ്റ് അടയാളങ്ങൾ നേരത്തെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ പൈപ്പ് ലൈന്‍ സങ്കീര്‍ണ്ണമായ ആറ് സിലിണ്ടർ ഘടനകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോന്നിനും ഏകദേശം 14 ഇഞ്ച് നീളവും ഏഴ് ഇഞ്ച് വീതിയുമുണ്ട്, അവ പരസ്പരം നന്നായി ഘടിപ്പിച്ചിരിക്കുന്നു. തമിഴ്‌നാട് പുരാവസ്തു വകുപ്പിലെ പുരാവസ്തു ഗവേഷകർ പൈപ്പിൽ കൂടി ശുദ്ധജലം ഒഴുക്കിയിരുന്നിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. പ്രദേശത്ത് നടക്കുന്ന പത്താം ഘട്ട ഉത്ഖനനത്തിനിടെ കണ്ടെത്തിയ ഈ പുരാതന ടെറാക്കോട്ട പൈപ്പ് ലൈൻ രീതി ആദിമ തമിഴ് ജനതയുടെ നൂതന എഞ്ചിനീയറിംഗ് കഴിവുകൾ എടുത്തു കാണിക്കുന്നു. ആറ് സിലിണ്ടർ ഘടനകൾ സങ്കീര്‍ണ്ണമായ ജലസേചന സംവിധാനത്തെ സൂചിപ്പിക്കുന്നു. 

കീലാടിയില്‍ കണ്ടെത്തിയത് ഇരുമ്പ് കലപ്പ; 4,200 വർഷം മുമ്പ് തമിഴന് ഇരുമ്പ് സാങ്കേതികവിദ്യ അറിയാമെന്നതിന് തെളിവ്

വൃത്തിയായി ഘടിപ്പിച്ച ആറ് സിലിണ്ടർ ഘടനകൾ ചേർന്ന പൈപ്പ്ലൈന് ഏകദേശം 174 സെന്‍റീമീറ്റർ നീളമുണ്ട്. ഓരോ സിലിണ്ടറിനും ഏകദേശം 14 ഇഞ്ച് നീളവും ഏഴ് ഇഞ്ച് വീതിയുമുണ്ട്, ഇത് പുരാതന തമിഴ് എഞ്ചിനീയറിംഗിന്‍റെ കൃത്യതയും വൈദഗ്ധ്യവും എടുത്ത് കാണിക്കുന്നു. ഗാര്‍ഹികമോ കാർഷികമോ ആയ ആവശ്യങ്ങള്‍ക്കായി ജലം കൊണ്ടുപോകാനാകാം ഇത് നിര്‍മ്മിക്കപ്പെട്ടത്. പുരാതന കാലത്ത് തന്നെ പ്രദേശത്ത് ഹൈഡ്രോളിക് എഞ്ചിനീയറിംഗിനെക്കുറിച്ച് ആഴത്തിൽ ധാരണയുള്ള ഒരു സുസംഘടിത സമൂഹം ജീവിച്ചിരുന്നതിന് തെളിവാണ് പുതിയ കണ്ടെത്തല്‍.  കൂടുതൽ ഉത്ഖനനങ്ങൾ ഈ പുരാതന ജലസേചന സംവിധാനത്തിന്‍റെ വ്യാപ്തിയെയും സങ്കീർണ്ണതയെയും കൂടുതൽ വ്യക്തമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു.

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !

കീഴടി ഉദ്ഖനനം; തമിഴന്‍റെ ഉദ്ഭവം സിന്ധു നദീ തീരത്ത് നിന്നോ ?

ഒപ്പം അക്കാലത്തെ ജനജീവിതത്തെ കുറിച്ചും കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. ബിസി ആറാം നൂറ്റാണ്ടിലാകാം ഈ ജലസേചന സംവിധാനം രൂപപ്പെടുത്തിയത് എന്നാണ് പ്രഥമികമായി കണക്കാക്കുന്നത്. മധുരയിൽ നിന്ന് ഏകദേശം ഏഴ് മൈൽ തെക്കുകിഴക്കായി വൈഗയി നദീതീരത്താണ് കീലാടി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2014 -ൽ പ്രദേശത്തെ കുറിച്ച് അറിവ് ലഭിച്ചത് മുതൽ പുരാവസ്തു ഗവേഷണത്തിന്‍റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഉത്ഖനന കേന്ദ്രമായി കീലാടി മാറി. 20,000 പുരാവസ്തുക്കൾ ഇതിനകം ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.  ഇഷ്ടിക നിർമ്മാണം, ബീഡ് നിർമ്മാണം, ടെറാക്കോട്ട നിർമ്മാണം തുടങ്ങിയ സജീവമായിരുന്ന ഒരു വ്യാവസായിക കേന്ദ്രമായിരുന്നു അക്കാലത്ത് ഈ പ്രദേശം. 

കീഴടിയില്‍ ഉയര്‍ത്തെഴുന്നേറ്റ് ആദിദ്രാവിഡ ചരിത്രം
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?