കീഴടി ഉദ്ഖനനം; തമിഴന്‍റെ ഉദ്ഭവം സിന്ധു നദീ തീരത്ത് നിന്നോ ?

First Published Jun 11, 2021, 1:54 PM IST


കേരളത്തിന്‍റെ ചരിത്രപാഠങ്ങളില്‍ ഇന്നും അടയാളപ്പെടുത്താതെ പോയ ഭാഗങ്ങള്‍ ഒരുപാടാണ്. അവയെയെല്ലാം കൂട്ടിക്കെട്ടി 'ഇരുണ്ടയുഗം' എന്ന് പേരിട്ട് നാം മറവിയിലേക്ക് തള്ളി നീക്കി. എന്നാല്‍, സംഘ സാഹിത്യത്താല്‍ സംപുഷ്ടമായിരുന്ന ആ കാലഘട്ടത്തെ  തമിഴ്നാട്ടില്‍ നിന്നും കുഴിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കേന്ദ്ര പുരാവസ്തു വകുപ്പും തമിഴ്നാട് പുരാവസ്തു വകുപ്പും ചേര്‍ന്ന് നടത്തുന്ന ഉദ്ഖനനങ്ങള്‍. കീഴടി (കീളടി) ഉദ്ഖനനത്തിലാണ് ഇന്ന് തമിഴ് ജനതയുടെ ആദിമവംശ പാരമ്പര്യത്തെ തേടിയുള്ള അന്വേഷണം നടക്കുന്നത്. കീഴടി നാഗരീകതയെ സിന്ധു നദീതട സംസ്കാരവുമായി ബന്ധിപ്പിക്കുന്ന ചില തെളിവുകള്‍ ലഭ്യമായതായി ഉദ്ഖനനത്തിലേര്‍പ്പെടുന്ന പുരാവസ്തു ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. തമിഴന്‍റെ ഉദ്ഭവം സിന്ധു നദീതടത്തില്‍ നിന്നാണെന്ന ഏറെ പഴക്കമുള്ള വാദത്തിന് ഇതോടെ ബലം വെക്കുകയാണ്.