അഭിഭാഷകനായ ഭർത്താവുമായി എന്നും വഴക്ക്; സമൂഹ മാധ്യമ സഹായം തേടി 27 -കാരി

Published : Aug 07, 2024, 07:16 PM IST
അഭിഭാഷകനായ ഭർത്താവുമായി എന്നും വഴക്ക്; സമൂഹ മാധ്യമ സഹായം തേടി 27 -കാരി

Synopsis

36 -കാരനും അഭിഭാഷകനുമായ തന്‍റെ ഭർത്താവ്, എല്ലാ തർക്കങ്ങളും ഒരു സംവാദമാക്കി മാറ്റുകയും തന്‍റെ വാദങ്ങളിലെ ചെറിയ തെറ്റുകൾ പോലും ചൂണ്ടിക്കാണിക്കാൻ മിടുക്കനാണെന്നും 27 കാരിയായ യുവതി എഴുതുന്നു. 


കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്വര ചേര്‍ച്ചയില്ലായ്മ കുടുംബ ബന്ധങ്ങളെ ബാധിക്കുകയും പലപ്പോഴും അത് തർച്ചയിലേക്ക് നീങ്ങുകയും ചെയ്യുന്നു. അതേസമയം സമൂഹ മാധ്യമങ്ങള്‍ വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങിയതോടെ പലരും തങ്ങളുടെ കുടുംബ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തേടി സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുകളെഴുതുന്നു. സമാനമായ ഒരു അനുഭവം 27 കാരിയായ യുവതി കുറിച്ചപ്പോള്‍ നിരവധി പേരാണ് പരിഹാര നിര്‍ദ്ദേശങ്ങളും ആശ്വാസ വാക്കുകളുമായെത്തിയത്. അഞ്ച് വര്‍ഷത്തെ തന്‍റെ ദാമ്പത്യ ജീവിതം തര്‍ച്ചയുടെ വക്കിലാണെന്ന് യുവതി വ്യക്തമാക്കുന്നു. ഒപ്പം പരസ്പരം പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം അഭിഭാഷകനായ ഭർത്താവിന്‍റെ സ്വരം മടുപ്പുളവാക്കുന്നെന്നും യുവതി എഴുതി. വീട്ടിലുള്ള സമയങ്ങളിലെല്ലാം ഭര്‍ത്താവിന് തന്നോട് വഴക്കിടാനാണ് താത്പര്യം. അതിനാല്‍ ഇതിനൊരു പരിഹാരം തേടിയാണ് താന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയെതെന്നും യുവതി കുറിക്കുന്നു. 

36 -കാരനും അഭിഭാഷകനുമായ തന്‍റെ ഭർത്താവ്, എല്ലാ തർക്കങ്ങളും ഒരു സംവാദമാക്കി മാറ്റുകയും തന്‍റെ വാദങ്ങളിലെ ചെറിയ തെറ്റുകൾ പോലും ചൂണ്ടിക്കാണിക്കാൻ മിടുക്കനാണെന്നും 27 കാരിയായ യുവതി എഴുതുന്നു. ഭര്‍ത്താവ് ഉപയോഗിക്കുന്ന ചില പദങ്ങളുടെ അർത്ഥം തനിക്ക് മനസിലാകുന്നില്ലെന്നും അതിനാല്‍ സ്വയം അപമാനം തോന്നുന്നെന്നും യുവതി കുറിച്ചു. തന്‍റെ വികാരങ്ങൾ നിരസിക്കാൻ ഭർത്താവ് അത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് തന്നെ നിരാശപ്പെടുത്തുന്നു. താന്‍ പൂർണ്ണമായും തകർന്നിരിക്കുന്നുവെന്നും ബലഹീനയാണെന്നും യുവതി ചൂണ്ടിക്കാണിച്ചു. ഒപ്പം അവധിക്കാലം എവിടെ ചെലവഴിക്കണമെന്നതിനെ ചൊല്ലി താനും ഭർത്താവും തമ്മിൽ കഴിഞ്ഞ ആഴ്‌ചയുണ്ടായ വഴിക്കിനെ കുറിച്ചും അവര്‍ വിവരിച്ചു. ഈ വര്‍ഷത്തെ അവധിക്കാലം തന്‍റെ മാതാപിതാക്കളോടൊപ്പം ചെലവഴിക്കാനായിരുന്നു തന്‍റെ തീരുമാനം. എന്നാല്‍, തന്നെ കേള്‍ക്കുന്നതിന് പകരം 'വികാരത്തോടുള്ള ആകർഷണം', 'ആഡ് ഹോമിനെം', 'തെറ്റായ ദ്വന്ദങ്ങൾ' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് തനിക്കെതിരെ വാദിക്കുന്നു. ഭര്‍ത്താവിന്‍റെ ഈ സ്വാഭവം തന്നെ സ്വയം ഇല്ലാതാക്കുന്നെന്നും യുവതി എഴുതി. 

സ്വപ്നസമാനം; മാലദ്വീപിൽ പടുകൂറ്റന്‍ നീലത്തിമിംഗലത്തിനൊപ്പം നീന്തുന്ന വീഡിയോ വൈറല്‍

മണിക്കൂറുകളോ ദിവസങ്ങളോ, ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ പങ്കിടാന്‍ ജപ്പാനിലെ പ്രണയ ഹോട്ടലുകള്‍

താന്‍ അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും പക്ഷേ, അത് മുന്നോട്ട് കൊണ്ട് പോകാന്‍ താന്‍ ഏറെ കഷ്ടപ്പെടുകയാണെന്നും യുവതി എഴുതി. എനിക്ക് അര്‍ത്ഥവത്തായ ഒരു സംഭാഷണം ആവശ്യമാണ്. ഇന്ന് താന്‍ തീര്‍ത്തും നിസഹായയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.  '@ആർ/റിലേഷൻഷിപ്പ് ഉപദേശം' എന്ന ഹാന്‍റിലില്‍ റെഡ്ഡിറ്റിലാണ് യുവതി തന്‍റെ അനുഭവം കുറിച്ചത്. യുവതിയുടെ അനുഭവക്കുറിപ്പ് വളരെ വേഗം വൈറലായി. 'വെറുതെ ആക്രോശിക്കുക! ഇത് ഞങ്ങളുടെ വീടാണ്, കോടതി മുറിയല്ല. വാദത്തിൽ വിജയിക്കണോ അതോ പ്രശ്നം പരിഹരിക്കണോ?' ഒരു വായനക്കാരന്‍ അസ്വസ്ഥനായി കുറിച്ചു. ചില വായനക്കാര്‍ തങ്ങളുടെ വീട്ടിലും സമാനമായ പ്രശ്നങ്ങളുണ്ടെന്നും അവയെ കൂടുതല്‍ പ്രശ്നകരമാക്കാതിരിക്കാന്‍ മൃദു സംഭാഷണങ്ങള്‍ക്ക് ശ്രമിക്കാറുണ്ടെന്നും എഴുതി. 

വെറുമൊരു മരവാതിലിന് പിന്നിലെ നിഗൂഢ നഗരം; ധാന്യവും വിത്തും സൂക്ഷിച്ച ബെർബർ ഗോത്രത്തെരുവ്

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?