സ്വപ്നസമാനം; മാലദ്വീപിൽ പടുകൂറ്റന്‍ നീലത്തിമിംഗലത്തിനൊപ്പം നീന്തുന്ന വീഡിയോ വൈറല്‍
മാലിദ്വീപിലെ സ്ഫടിക സമാനമായ ശുദ്ധമായ വെള്ളത്തിൽ മനോഹരമായ ഒരു നീലത്തിമിംഗലത്തിനൊപ്പം ഒരു മുങ്ങല്‍ വിദഗ്ദന്‍ നീന്തുന്ന സ്വപ്ന സമാനമായ ദൃശ്യങ്ങളായിരുന്നു വീഡിയോയയില്‍.
തിമിംഗലമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്‍റെ ഒരു ഏകദേശ വലുപ്പം നമ്മുടെ ഉള്ളിലുണ്ടാകും. എന്നാല്‍, ഒരു സാധാരണ മനുഷ്യന്‍റെ അഞ്ചോ ആറോ ഇരട്ടി വലിപ്പമുള്ള തിമിംഗലത്തോടൊപ്പം ഒന്ന് നീന്തുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? അത്തരം സ്വപ്നസമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരുടെ ശ്രദ്ധ നേടി. ലയാന്‍ മാല്ദ്വീപില്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അവിസ്മരണീയമായ ഒരു അണ്ടർവാട്ടർ സാഹസികതയിൽ, മാലിദ്വീപിലെ സ്ഫടിക സമാനമായ ശുദ്ധമായ വെള്ളത്തിൽ മനോഹരമായ ഒരു നീലത്തിമിംഗലത്തിനൊപ്പം ഒരു മുങ്ങല്‍ വിദഗ്ദന്‍ നീന്തുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയയില്‍.
ഭീമാകാരമായ തിമിംഗലത്തിന്‍റെ സമീപത്ത് മനുഷ്യനെ വളരെ ചെറുതായിട്ടാണ് കാണുന്നത്. അണ്ടര്‍വാണ്ടര്‍ സാഹസികതയുടെ ഏറ്റവും മികച്ച വീഡിയോകളിലൊന്നായി ഈ വീഡിയോ മാറി. വീഡിയോയില്‍ ലൈക്കോ എന്ന് പേരുള്ള മുങ്ങൽ വിദഗ്ധൻ തിമിംഗലത്തിന്‍റെ കൂറ്റന്‍ ചിറകിന്‍റെ സമീപത്ത് കൂടി നീന്തുന്നു. ''എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം, ഭൂമിയിലെ ഏറ്റവും വലിയ മൃഗത്തോടൊപ്പം, നീലത്തിമിംഗലം.'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിലെ അത്ഭുത കാഴ്ച. സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ തങ്ങളുടെ സന്തോഷവും ആശ്ചര്യവും പങ്കുവയ്ക്കാനെത്തി.
മണിക്കൂറുകളോ ദിവസങ്ങളോ, ദമ്പതികൾക്ക് സ്വകാര്യ നിമിഷങ്ങൾ പങ്കിടാന്‍ ജപ്പാനിലെ പ്രണയ ഹോട്ടലുകള്‍
വെറുമൊരു മരവാതിലിന് പിന്നിലെ നിഗൂഢ നഗരം; ധാന്യവും വിത്തും സൂക്ഷിച്ച ബെർബർ ഗോത്രത്തെരുവ്
''ഒരുപക്ഷേ എന്‍റെ മുഴുവൻ ജീവിതത്തിലും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നാണിത്. എനിക്ക് ശ്വാസം മുട്ടി.'' ഒരു കാഴ്ചക്കാരനെഴുതി. ''ആളുകൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ ധൈര്യം കണ്ടെത്തുന്നത്? കണ്ടിട്ട് എനിക്ക് പേടിയാകുന്നു" മറ്റൊരു കാഴ്ചക്കാരനെഴുതി. ''നീല ബ്രോ വെള്ളത്തിനടിയിലാണെന്നും ആകാശത്തല്ലെന്നും മനസ്സിലാക്കാൻ എനിക്ക് ഒരു നിമിഷമെടുത്തു''. മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോയെ പ്രശംസിച്ചു. മനുഷ്യര്‍ ഉണ്ടായതിന് ശേഷം ഭൂമിയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മൃഗങ്ങളാണ് നീലത്തിമിംഗലങ്ങള്‍. ചിലതിന് 33 മീറ്റർ നീളവും 200 ടൺ വരെ ഭാരവുമുണ്ടാകും. ഒരു നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിന് മാത്രം ഒരു കാറിന്‍റെ അത്രയും - ഏകദേശം 180 കിലോയോളം - ഭാരമുണ്ടാകും. ഇത്രയും ഭാരമുണ്ടെങ്കിലും ഇവയ്ക്ക് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ നീന്താൻ കഴിയും. 80-90 വർഷം വരെ ഇവയ്ക്ക് ജീവിക്കാൻ കഴിയുമെന്നും കണക്കാക്കുന്നു. അതേസമയം നിരവധി കാരണങ്ങളാല്‍ ഇവയെ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.