വരന് 32 ശതമാനം പൊള്ളൽ, നിശ്ചയിച്ച തീയതിയിൽ ആശുപത്രിയിൽ വിവാഹം

Published : Jul 26, 2023, 08:52 PM ISTUpdated : Jul 27, 2023, 03:03 PM IST
വരന് 32 ശതമാനം പൊള്ളൽ, നിശ്ചയിച്ച തീയതിയിൽ ആശുപത്രിയിൽ വിവാഹം

Synopsis

ഒരു ഘട്ടം എത്തിയപ്പോൾ അയാൾ ആകെ തകർന്നു പോയി. തനേഷ തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കില്ല എന്നുപോലും അയാൾക്ക് തോന്നി. 

ജോർജ്ജിയയിൽ നിന്നുള്ള ഒരു യുവാവും യുവതിയും ആശുപത്രിയിൽ വിവാഹിതരായി. പ്രെസ്റ്റൺ, തനേഷ കോബ്ബ് എന്നിവരാണ് ആശുപത്രിയിലെ ബേൺ വിഭാ​ഗത്തിൽ വച്ച് വിവാഹിതരായത്. വരനെ ശരീരത്തിൽ 32 ശതമാനം പൊള്ളലേറ്റ നിലയിൽ ഇവിടെ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇരുവരുടേയും വിവാഹം ഇവിടെ വച്ച് നടന്നത്. ആ മനോഹരമായ ചടങ്ങിൽ നഴ്സുമാരുടെ സാന്നിധ്യവും പ്രധാനപ്പെട്ടതായി. 

പ്രെസ്റ്റണും തനേഷയും 2022 സെപ്തംബർ മുതൽ തന്നെ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്നു.‌ ജൂലൈ 22 -നായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചത്. എന്നാൽ, ജൂണിൽ പ്രെസ്റ്റൺ തന്റെ ജോലി സ്ഥലത്ത് വച്ച് ഒരു വലിയ അപകടത്തിൽ പെടുകയായിരുന്നു. കയ്യുടെ ഒമ്പത് വിരലുകളും കാലിന്റെ നാല് വിരലുകളും അപകടത്തിൽ നഷ്ടപ്പെട്ടു. മറ്റ് നാല് വിരലുകൾക്ക് പരിക്കും പറ്റി. 

പിന്നാലെ പ്രെസ്റ്റണെ ഡോക്ടേഴ്സ് ഹോസ്പിറ്റലിലെ JMS ബേൺ സെന്ററിൽ പ്രവേശിപ്പിച്ചു. എട്ട് സർജറികൾക്കാണ് തുടരെയായി പ്രെസ്റ്റൺ വിധേയനായത്. എന്നിട്ടും ചികിത്സ തീർന്നില്ല, മറ്റ് ചികിത്സകളും ആവശ്യമായിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ അയാൾ ആകെ തകർന്നു പോയി. തനേഷ തന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹിക്കില്ല എന്നുപോലും അയാൾക്ക് തോന്നി. 

എന്നാൽ, അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ. അവളും വിവാഹത്തിന് ആ​ഗ്രഹിച്ചിരുന്നു. അങ്ങനെ, ഇരുവരും ആശുപത്രിയിൽ വച്ച് വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. നഴ്സായ മേരി കുക്ക് ഇരുവരും ആശുപത്രിയിൽ വച്ച് വിവാഹിതരാവാൻ പദ്ധതി ഇടുന്നുണ്ട് എന്ന് അറിഞ്ഞതോടെ അതിന്റെ തയ്യാറെടുപ്പുകളെല്ലാം ഏറ്റെടുത്തു. മറ്റ് നഴ്സുമാരും കൂടെ നിന്നു. അങ്ങനെ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തന്നെ തീരുമാനിച്ച തീയതിയിൽ തന്നെ വിവാഹം നടന്നു. ബന്ധുക്കളടക്കം പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. 

'ഈ തീയതിക്ക് വേണ്ടി ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, അത് ഇങ്ങനെ ആകുമെന്ന് കരുതിയിരുന്നില്ല. അവനെ വിവാഹം കഴിക്കുന്നതിൽ നിന്നും ഒന്നുമെന്നെ തടയില്ല' എന്നാണ് തനേഷ പ്രതികരിച്ചത്. 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?