അക്കൗണ്ടിൽ അബദ്ധത്തിൽ 4.2 കോടി രൂപയെത്തി, ഒന്നും നോക്കാതെ ഷോപ്പിം​ഗ് നടത്തി യുവാവ്

Published : Dec 13, 2022, 10:21 AM IST
അക്കൗണ്ടിൽ അബദ്ധത്തിൽ 4.2 കോടി രൂപയെത്തി, ഒന്നും നോക്കാതെ ഷോപ്പിം​ഗ് നടത്തി യുവാവ്

Synopsis

24 -കാരനായ ​ഗാഡിയ താൻ രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ അക്കൗണ്ടിൽ പൈസ വന്നത് കാണുകയായിരുന്നു എന്ന് പൊലീസിനോട് പറഞ്ഞു.

നമ്മുടെ എല്ലാം ബാങ്ക് അക്കൗണ്ടിൽ പണം വരിക എന്നത് എല്ലാവർക്കും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ, കാര്യമറിയാതെ നമ്മുടെ അക്കൗണ്ടിൽ വലിയ ഒരു തുക വന്നാൽ നമ്മളെന്ത് ചെയ്യും? ബാങ്കിലേക്ക് വിളിച്ച് കാര്യം തിരക്കും അല്ലേ? എന്തായാലും ആ പണത്തിന്റെ ഉറവിടം എവിടെയാണ് എന്ന് നമുക്ക് അറിയുക​യെങ്കിലും ചെയ്യണമല്ലോ അല്ലേ? 

ഏതായാലും ഇതുപോലെ ഒരു വലിയ തുക അക്കൗണ്ടിൽ വന്ന ഒരു യുവാവിന് വലിയ അബദ്ധം പറ്റി. $5,15,000 -യാണ് ഓസ്ട്രേലിയയിൽ നിന്നുമുള്ള യുവാവിന്റെ അക്കൗണ്ടിലേക്ക് വന്നത്. അതായത് ഏകദേശം 4.2 കോടി രൂപ വരും. 2021-ലാണ്, അബ്ദുൽ ഗാഡിയയുടെ അക്കൗണ്ടിലേക്ക് ഈ 4.2 കോടി രൂപ വന്നത്. ഇത്രയും വലിയ ഒരു തുക അക്കൗണ്ടിൽ വന്നത് കണ്ടപ്പോൾ സ്വാഭാവികമായും ​ഗാഡിയ അന്തംവിട്ടുപോയി. സിസ്റ്റത്തിലെ പിഴവ് മൂലമാണ് ​ഗാഡിയയുടെ അക്കൗണ്ടിലേക്ക് ഈ തുക വന്നത്. എന്നാൽ, അതൊന്നും കാര്യമാക്കാതെ അയാൾ ഈ തുകയെടുത്ത് ഷോപ്പിം​ഗ് നടത്തി. 

എന്നാൽ, ഇതിന് ഇയാൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. കഴിഞ്ഞ മാസം സിഡ്‌നിയിലെ ബർവുഡ് ലോക്കൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തി. 24 -കാരനായ ​ഗാഡിയ താൻ രാവിലെ ഉറക്കമുണർന്ന് നോക്കിയപ്പോൾ അക്കൗണ്ടിൽ പൈസ വന്നത് കാണുകയായിരുന്നു എന്ന് പൊലീസിനോട് പറഞ്ഞു. 'എന്റെ അക്കൗണ്ടിലേക്ക് പണം വന്നു. അത് എങ്ങനെ വന്നതാണ് എന്ന് എനിക്ക് അറിയില്ല. ഞാനത് ചെലവാക്കി' എന്നാണ് ​ഗാഡിയ പറഞ്ഞത്. 

സിഡ്‍നിയിലെ ദമ്പതികൾ വീട് വാങ്ങാൻ വേണ്ടി നൽകിയ പണമാണ് അബദ്ധത്തിൽ‌ ​ഗാഡിയയുടെ അക്കൗണ്ടിലേക്ക് വന്നത് എന്ന് പിന്നീട് കണ്ടെത്തി. ബ്രോക്കറിന് അയച്ച പണമാണ് എങ്ങനെയോ അബദ്ധത്തിൽ ​ഗാഡിയയുടെ അക്കൗണ്ടിൽ എത്തിയത്. നാല് കോടിയിലധികം ചെലവഴിച്ച് ​ഗാഡിയ അതിന് സ്വർണ്ണം വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. 

PREV
Read more Articles on
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!