നാല് വയസുകാരന്‍ സഹപാഠിയായ 'ഭാവി വധു'വിന് നല്‍കിയ വിവാഹ സമ്മാനം 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കട്ടി !

Published : Jan 04, 2024, 01:23 PM IST
നാല് വയസുകാരന്‍ സഹപാഠിയായ 'ഭാവി വധു'വിന് നല്‍കിയ വിവാഹ സമ്മാനം 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കട്ടി !

Synopsis

കുട്ടിയുടെ അമ്മ സമ്മാനപ്പെട്ടിയുമായി നിൽക്കുന്ന മകളുടെ ഒരു വീഡിയോ ചിത്രീകരിച്ചു. വീഡിയോയിൽ ഇത് എന്താണെന്ന അമ്മയുടെ ചോദ്യത്തിന് ഏറെ നിഷ്കളങ്കമായി എനിക്കറിയില്ലെന്ന് പെൺകുട്ടി മറുപടി പറയുന്നത് കേൾക്കാം. 

ചൈനയിൽ കിൻഡർ ഗാർഡൻ വിദ്യാർത്ഥിയായ നാലു വയസ്സുകാരൻ തന്‍റെ സഹപാഠിയായ പെൺകുട്ടിക്ക് സമ്മാനമായി നൽകിയത് 12.5 ലക്ഷം രൂപയിൽ അധികം വിലമതിക്കുന്ന സ്വർണക്കട്ടികൾ. പെൺകുട്ടിയെ തന്‍റെ ഭാവി വധുവായി സങ്കൽപ്പിച്ചാണ് നാലു വയസ്സുകാരന്‍റെ ഈ വിവാഹ സമ്മാനം. പെൺകുട്ടി വീട്ടിലെത്തി ആവേശത്തോടെ സമ്മാനം മാതാപിതാക്കളെ കാണിച്ചപ്പോഴാണ് ഇവരുടെ പ്രണയകഥ വീട്ടുകാര്‍ പോലും അറിഞ്ഞത്.

മനുഷ്യശിരസ് പോലൊരു പര്‍വ്വതം, അത് കീഴടക്കുന്ന യുവതികള്‍; വീഡിയോ വൈറല്‍ !

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഗ്വാങ്‌ആനിൽ എന്ന കൊച്ചു പെൺകുട്ടിക്കാണ് തന്‍റെ സഹപാഠിയിൽ നിന്നും അത്ഭുതപ്പെടുത്തുന്ന സമ്മാനം ലഭിച്ചത്. ഡിസംബർ 22 -നാണ് സഹപാഠിയായ ബാലൻ ഗ്വാങ്‌ആനിലിന് സമ്മാനം നൽകിയത്. സമ്മാനം കണ്ട് അത്ഭുതപ്പെട്ടുപോയ പെൺകുട്ടി വീട്ടിലെത്തിയതും ആവേശത്തോടെ മാതാപിതാക്കളെ തനിക്ക് കിട്ടിയ സമ്മാനം തുറന്നുകാണിച്ചു. സമ്മാനപ്പൊതിയിൽ 100 ഗ്രാമിന്‍റെ രണ്ട് സ്വർണക്കട്ടികൾ കണ്ട മാതാപിതാക്കൾ അതിലേറെ അമ്പരന്നു. പിന്നീട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് തന്‍റെ സുഹൃത്ത് തനിക്ക് വിവാഹ സമ്മാനമായി നൽകിയതാണ് ഇതെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്.

ഇതിനൊരു അവസാനമില്ലേ? ജനല്‍ വഴി ട്രെയിനിലേക്ക് കയറുന്ന യുവതികളുടെ വീഡിയോ വൈറല്‍ !

ഉടൻതന്നെ അവർ സമ്മാനപ്പെട്ടിയുമായി നിൽക്കുന്ന തങ്ങളുടെ മകളുടെ ഒരു വീഡിയോ ചിത്രീകരിച്ചു. വീഡിയോയിൽ ഇത് എന്താണെന്ന അമ്മയുടെ ചോദ്യത്തിന് ഏറെ നിഷ്കളങ്കമായി എനിക്കറിയില്ലെന്ന് പെൺകുട്ടി മറുപടി പറയുന്നത് കേൾക്കാം. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മാനം നൽകിയ നാലു വയസ്സുകാരന്‍റെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും കാര്യങ്ങൾ വിശദീകരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഒപ്പം തൊട്ടടുത്ത ദിവസം തന്നെ സ്വർണക്കട്ടികൾ തിരിച്ചു നൽകാമെന്ന് ഉറപ്പും നൽകി.ഭാവിയിലെ ഭാര്യക്കുള്ള സമ്മാനമായാണ് സ്വർണ്ണക്കട്ടിയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്ന് ഒരിക്കൽ തങ്ങൾ മകനോട് പറഞ്ഞതായാണ് ആണ്‍ കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. അതുകൊണ്ടാവാം തനിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ അവനത് സമ്മാനമായി നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു. ഏതായാലും ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചിരി പടർത്തി ഇരിക്കുകയാണ് ഈ സംഭവം.

ഇബേയില്‍ നിന്നും വാങ്ങിയ യുദ്ധ ടാങ്കില്‍ 21 കോടിയുടെ സ്വര്‍ണ്ണം; അബദ്ധം പറ്റിയെന്ന് ബ്രിട്ടീഷുകാരന്‍ !
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?