പ്രായം കുറക്കാൻ ഓരോ വർഷവും ചിലവഴിക്കുന്നത് 16 കോടി; മകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ച് പുതിയ പരീക്ഷണം

Published : May 25, 2023, 02:59 PM IST
പ്രായം കുറക്കാൻ ഓരോ വർഷവും ചിലവഴിക്കുന്നത് 16 കോടി; മകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ച് പുതിയ പരീക്ഷണം

Synopsis

മകന്റെ ശരീരത്തിലെ രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ നടക്കുന്നത്.

കൗമാരക്കാരായ മക്കളോട് മാതാപിതാക്കൾ സഹായം ചോദിക്കുന്നത് സാധാരണമാണ്. പക്ഷെ, ഇതാദ്യമായിരിക്കും ഒരു മകൻ തന്റെ അച്ഛന്റെ പ്രായം കുറയ്ക്കാനായി സ്വയം വൈദ്യപരീക്ഷണങ്ങൾക്ക് വിധേയമാകുന്നത്. പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കായി ഓരോ മാസവും കോടികൾ മുടക്കുന്ന ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ്. 

45 -കാരനായ ഇദ്ദേഹം തന്റെ പ്രായത്തെ കുത്തനെ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതിന്റെ ഭാഗമായി മറ്റൊരു പരീക്ഷണത്തിന് കൂടി അദ്ദേഹം വിധേയമായികൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. തന്റെ 17 വയസ്സുള്ള മകൻ ടാൽമേജിനെയും 70 വയസ്സുള്ള പിതാവ് റിച്ചാർഡിനെയും ചേർത്തുകൊണ്ടുള്ള ഒരു രക്ത കൈമാറ്റമാണ് ഇപ്പോൾ ഇദ്ദേഹം നടത്തുന്നത്.

മകന്റെ ശരീരത്തിലെ രക്തത്തിൽ നിന്നും പ്ലാസ്മ വേർതിരിച്ചെടുത്ത് അത് ബ്രയാൻ ജോൺസന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്ന ചികിത്സാ രീതിയാണ് ഇപ്പോൾ നടക്കുന്നത്. ടെക്സാസിലെ മെഡിക്കൽ സ്പായിലാണ്  ഇപ്പോൾ ബ്രയാൻ ജോൺസന്റെ പ്രായം കുറയ്ക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. മകന്റെ ശരീരത്തിൽ നിന്നും ഒരു ലിറ്റർ രക്തം ശേഖരിച്ചാണ് ബ്രയാൻ ജോൺസന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള രക്ത ഉൽപന്നങ്ങൾ വേർതിരിച്ചെടുക്കുന്നത്. 

അതേസമയം തന്നെ ബ്രയാൻ ജോൺസൺ തന്റെ 70 വയസ്സുള്ള പിതാവിന് തന്റെ ശരീരത്തിൽ നിന്ന് ഒരു ലിറ്റർ രക്തം ദാനം ചെയ്യും. എന്നാൽ 17 വയസ്സുകാരനായ മകന് ആരും രക്തം ദാനം ചെയ്തിട്ടില്ല എന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മുമ്പ് ഇദ്ദേഹം ഇത്തരത്തിൽ രക്തം സ്വീകരിച്ചുകൊണ്ടിരുന്നത് അജ്ഞാതനായ ഒരു രക്ത ദാതാവിൽ നിന്നായിരുന്നു.

ഡോക്ടർമാർ പറയുന്നതനുസരിച്ച് ഇദ്ദേഹത്തിന്റെ യഥാർത്ഥ പ്രായത്തിൽ നിന്നും ശാരീരികമായി പ്രായം രണ്ട് വർഷത്തിനുള്ളിൽ അഞ്ച് വയസ്സ് കുറഞ്ഞിട്ടുണ്ട്. കൂടാതെ 28 -കാരന്റെ ചർമ്മവുമാണത്രേ ഇപ്പോൾ ഇദ്ദേഹത്തിനുള്ളത്.
 

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ