പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി

Published : Nov 07, 2024, 06:15 PM IST
പുതിയ ഹെയർകട്ട് ഇഷ്ടപ്പെട്ടില്ല, യുഎസില്‍ 49 -കാരനായ കാമുകന്‍, 50 -കാരിയായ കാമുകിയെ കൊലപ്പെടുത്തി

Synopsis

50 -കാരിയായ കാമുകിയുടെ പുതിയ ഹെയര്‍ കട്ട് 49 -കാരനായ കാമുകന് ഇഷ്ടപ്പട്ടില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് നടന്നു. 


പുതിയ ഹെയർ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍ പെൻസിൽവാനിയയിലെ 49 -കാരന്‍ തന്‍റെ  50 -കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പുതിയ ഹെയർ സ്റ്റൈലുമായി വീട്ടിലെത്തിയ കാമുകി കാർമെൻ മാർട്ടിനെസ് സിൽവയുമായി ബെഞ്ചമിൻ ഗാർസിയ ഗുവൽ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഇവരെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാമുകിയുടെ രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങൾ ഇയാള്‍ക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുതിയ ഹെയര്‍ സ്റ്റൈലുമായി കാർമെന്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഹെയര്‍ സ്റ്റൈലിനെ ചൊല്ലി ബെഞ്ചമിനുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കാര്‍മെന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അയാള്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്ന കാർമെന്‍, അവിടെ നിന്നും മകളുടെ വീട്ടിലേക്ക് പോയി.  രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചെങ്കിലും താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്‍റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നാലെ, ബെന്യാമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് ബെന്യാമിനെ അറിയിക്കാനും ആവശ്യപ്പെട്ടു. 

'പ്രീ സ്കൂളിൽ എന്താണ് നടക്കുന്നത്?' മകളുടെ കളിപ്പാട്ടത്തിൽ റെക്കോർഡർ ഒളിപ്പിച്ച് അമ്മ; ആശങ്കയോടെ സോഷ്യൽ മീഡിയ

എന്നാല്‍, ബെന്യാമിന്‍, സഹോദരന്‍റെ വീട്ടിലേത്തുകയും വാതില്‍ തുറന്ന ഉടനെ കാർമെന്‍റെ സഹാദരനെ കുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇവിടേക്ക് എത്തിയ കാര്‍മെനെയും ഇയാള്‍ കുത്തി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ബെന്യാമിന്‍ ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും അതിനകം കാര്‍മെന്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കാർമെന്‍റെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ബെന്യമിനെ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ കൊല്ലുമെന്ന് ബെന്യാമിന്‍ പറഞ്ഞതായി കാർമെന്‍റെ മകള്‍ പോലീസിന് മൊഴി നല്‍കി.

'മമ്മ, പപ്പ എന്‍റെ ചോക്ലേറ്റ് തിന്നു'; കുട്ടിയുടെ പരാതികേട്ട്, 'ചില കരുതലുകള്‍ ആവശ്യമാണെന്ന്' സോഷ്യല്‍ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി