5 വർഷം കൊണ്ട് 50 ലക്ഷം സമ്പാദിച്ചു, പിശുക്കിയാണ് ജീവിതം, പക്ഷേ കൂട്ടുകാരെ കാണുമ്പോൾ ആശങ്ക; പോസ്റ്റുമായി യുവാവ്

Published : Sep 13, 2026, 09:12 PM IST
viral post

Synopsis

എന്നാൽ, ഈ നല്ല വരുമാനമുണ്ടെങ്കിലും ഇവർ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. വിവാഹത്തിന് ശേഷം നല്ലൊരു ഹണിമൂൺ പോലും ഇവർ ആഘോഷിച്ചിരുന്നില്ല. ഇപ്പോഴും എട്ട് വർഷം പഴക്കമുള്ള ബൈക്കിലാണ് യാത്ര.

കഠിനാധ്വാനത്തിലൂടെ അഞ്ചു വർഷം കൊണ്ട് 50 ലക്ഷം രൂപയുടെ ആസ്തി ഉണ്ടാക്കിയ ദമ്പതികളുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നല്ല വരുമാനമുണ്ടായിട്ടും ലളിതമായ ജീവിതം നയിക്കുന്ന ഇവർ പക്ഷേ സുഹൃത്തുക്കളുമായി തങ്ങളെ താരതമ്യം ചെയ്ത് ആകെ ആശങ്കപ്പെട്ടാണിരിക്കുന്നത്. ഏകദേശം രണ്ട് വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഭർത്താവിന് ഏഴ് വർഷത്തെ വർക് എക്സ്പീരിയൻസുണ്ട്. കഴിഞ്ഞ വർഷം ജോലി മാറിയതോടെ അദ്ദേഹത്തിന്റെ വാർഷിക വരുമാനം 20 ലക്ഷം രൂപയായി ഉയർന്നു. ഇതിനുമുമ്പ് 11 ലക്ഷം രൂപയായിരുന്നു ശമ്പളം. ഭാര്യയ്ക്ക് പ്രതിവർഷം 12 ലക്ഷം രൂപ വരുമാനമുണ്ട്. ഇരുവരുടെയും മാസവരുമാനം ഏകദേശം 2.2 ലക്ഷം രൂപ വരും.

എന്നാൽ, ഈ നല്ല വരുമാനമുണ്ടെങ്കിലും ഇവർ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. വിവാഹത്തിന് ശേഷം നല്ലൊരു ഹണിമൂൺ പോലും ഇവർ ആഘോഷിച്ചിരുന്നില്ല. ഇപ്പോഴും എട്ട് വർഷം പഴക്കമുള്ള ബൈക്കിലാണ് യാത്ര. പലപ്പോഴും വഴിയിൽ വെച്ച് ബൈക്ക് പണിമുടക്കാറുണ്ടെന്നും കിക്കടിച്ചു സ്റ്റാർട്ട് ചെയ്യേണ്ടി വരാറുണ്ടെന്നും യുവാവ് പറയുന്നു.

തന്റെ കോളേജ് സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴാണ് ഇയാൾക്ക് ആശങ്കയേറിയത്. കൂട്ടുകാരിൽ പലരും വീടുകൾ വാങ്ങി, കാറുകളുണ്ട്, വിദേശ യാത്രകൾ നടത്തുന്നുണ്ട്. ഇതുകാണുമ്പോൾ താൻ ജീവിതം ആസ്വദിക്കാതെ ഒരുപാട് പണം പിശുക്കി ജീവിക്കുകയാണോ എന്ന് ഇയാൾ സംശയിക്കുന്നു. ഭാര്യ ഓൺലൈൻ വഴി ചെറിയ ആഡംബര സാധനങ്ങൾ വാങ്ങുമ്പോൾ പോലും ചിലപ്പോൾ ദേഷ്യം വരാറുണ്ടെന്നും യുവാവ് തുറന്നുപറയുന്നു. സ്വന്തമായി ഒരു വീട് വാങ്ങുക, ഭാര്യയോടൊപ്പം യാത്ര ചെയ്യുക, സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നിവയാണ് ഇയാളുടെ ലക്ഷ്യങ്ങൾ. എന്നാൽ ഭാവിയിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയം കാരണം ഒന്നിനും കഴിയുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.

ഈ കുറിപ്പിന് താഴെ നിരവധി പേരാണ് അനുകൂലമായ കമന്റുകളുമായി എത്തിയത്. സുഹൃത്തുക്കളുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്താനാണ് മിക്കവരും ഉപദേശിക്കുന്നത്. ഇന്ത്യയിലെ കണക്കുവെച്ച് നോക്കിയാൽ ഈ പ്രായത്തിൽ ഇത്രയും സമ്പാദ്യം വളരെ വലുതാണെന്നും, കുറച്ച് പണം യാത്രകൾക്കും മറ്റുമായി മാറ്റിവെച്ച് സന്തോഷത്തോടെ ജീവിക്കാനും ആളുകൾ നിർദ്ദേശിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

72-ാം വയസ്സിൽ 24,000 അടി ഉയരത്തില്‍ പറന്നുയര്‍ന്ന് കപില്‍ദേവ്, പ്രായം വെറും നമ്പറല്ലേ...
10 മിനിറ്റ് വൈകിയാൽ, അസുഖം കാരണം ജോലിക്ക് ചെന്നില്ലെങ്കിൽ ഒക്കെ സാലറി കട്ട്; ദുരനുഭവം പങ്കുവച്ച് യുവാവ്