
ഇറാഖിലെ പുരാവസ്തു ഗവേഷകർ ക്രിസ്തുവിന് മുമ്പ് 2,700-ൽ സജീവമായിരുന്ന ഒരു പുരാതന ഭക്ഷണശാല കണ്ടെത്തി. ഭക്ഷണം തണുപ്പിച്ച് കഴിക്കാന്‍ ഉപയോഗിക്കുന്ന പുരാതന കാലത്തെ ഫ്രിഡ്ജും 5,000 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ഭക്ഷണ ശാലയ്ക്ക് സമീപത്ത് നിന്ന് കണ്ടെത്തി. ഒപ്പം ഒരു ഓവനും. കൂടാതെ ഇരുന്ന് കഴിക്കുന്നതിനായുള്ള ബെഞ്ചുകൾ, പുരാതന ഭക്ഷണ അവശിഷ്ടങ്ങൾ, കൂടാതെ 5,000 വർഷം പഴക്കമുള്ള ഒരു മുറിയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.
യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിന് വടക്ക് പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിന് കിഴക്കായാണ് ഇറാഖിലെ പുരാതന നഗരമായ ലഗാഷ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ ഏറ്റവും പുരാതനമായ ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കമുള്ളവ കണ്ടെത്തിയത്. ലഗാഷിന്‍റെ ഉപരിതലത്തിൽ നിന്ന് 19 ഇഞ്ച് താഴെയായിട്ടായിരുന്നു ഈ കണ്ടെത്തല്‍. പബ്ബ് ഒരു ഓപ്പൺ എയർ ഡൈനിംഗ് ഏരിയയാണ്. സമീപത്തായി ബെഞ്ചുകൾ, ഒരു ഓവൻ, പുരാതന ഭക്ഷണ അവശിഷ്ടങ്ങളും 5,000 വർഷം പഴക്കമുള്ള ഒരു മുറിയും കണ്ടെത്തിയവയില്‍പ്പെടുന്നു.
ഒരു പുരാതന നഗര സംവിധാനം നിലനിന്നിരുന്ന ഇടമായിരുന്നു ലഗാഷ്. പുതിയ പേര് അൽ-ഹിബ. പുരാതന നിയർ ഈസ്റ്റിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെ നിന്നുള്ള കണ്ടെത്തല്‍ 5000 വര്‍ഷം മുമ്പുള്ള മനുഷ്യന്‍റെ ജീവിതത്തിലേക്കുള്ള വഴി തുറക്കുന്നു. വ്യാവസായിക വലിപ്പത്തിലുള്ള അടുപ്പ്, ഭക്ഷണം തണുപ്പിക്കുന്നതിനായി പുരാതനമായ ഒരു "ഫ്രിഡ്ജ്", കൂടാതെ ഡസൻ കണക്കിന് കോണാകൃതിയിലുള്ള പാത്രങ്ങൾ, മത്സ്യാവശിഷ്ടങ്ങൾ അടങ്ങിയ ഡസൻ കണക്കിന് പാത്രങ്ങൾ എന്നിവയും കണ്ടെത്തിയവയില്‍പ്പെടുന്നു. വിശാലമായ മുറ്റം ഔട്ട്ഡോർ ഡൈനിംഗ് ഏരിയയാണെന്ന് കരുതുന്നതായി പുരാവസ്തു ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ആദ്യത്തെ സവിശേഷത മനോഹരമായ വലിയ ഓവനാണ്. എരിഞ്ഞിരുന്ന അടുപ്പുകളിലെ ചാരത്തിന്‍റെ നിക്ഷേപങ്ങളിൽ നിന്നും അത് മണ്ണിൽ ഒരുതരം മഴവില്ല് നിറം ഉണ്ടാക്കിയെന്നും മുറിയുടെ ഇന്‍റീരിയർ വലിയ ഇഷ്ടികകൾ കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്നതാണെന്നും പുരാവസ്തു ശാസ്ത്രജ്ഞനായ ഗുഡ്മാൻ ചൂണ്ടിക്കാണിക്കുന്നു. ആളുകൾക്ക് ഇരുന്ന് മദ്യപിക്കാനും മീൻ വിഭവങ്ങള്‍ കഴിക്കാനും കഴിയുന്ന ഒരു പൊതുസ്ഥലം ഉണ്ടെന്നാല്‍, അത് രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിന് കീഴിലല്ലെന്നതിന് തെളിവ് നല്‍കുന്നതായും ഗുഡ്മാൻ കൂട്ടിച്ചേര്‍ത്തു. ഡ്രോൺ ഫോട്ടോഗ്രാഫി പോലുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, പെൻ മ്യൂസിയം, കേംബ്രിഡ്ജ് സർവകലാശാല, ബാഗ്ദാദിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ആന്‍റിക്വിറ്റീസ് ആൻഡ് ഹെറിറ്റേജ് എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി 2019 ലാണ് ഇവിടെ ഖനനം പുനരാരംഭിച്ചത്.
കൂടുതല്‍ വായനയ്ക്ക്: ലോകത്തിലെ ഏറ്റവും വലിയ ജയില്‍ തുറന്ന് എല്‍സാല്‍വദോര്‍; 60,000 കുറ്റവാളികളെ പാര്‍പ്പിക്കാം