ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം എവിടെയാണ്? 5000 വർഷത്തിലധികം പ്രായമുള്ള ഈ മരമേത്?

Published : May 28, 2022, 10:56 AM ISTUpdated : May 28, 2022, 11:03 AM IST
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം എവിടെയാണ്? 5000 വർഷത്തിലധികം പ്രായമുള്ള ഈ മരമേത്?

Synopsis

ഇത്രയധികം കാലങ്ങളെ അതിജീവിച്ച വൃക്ഷത്തിന്റെ നിലനിൽപ്പിൽ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സന്ദർശകർ അതിന്റെ വേരുകളിൽ ചവിട്ടുകയും തൊലികളടർത്തിയെടുക്കുകയും മറ്റും ചെയ്യുന്നു എന്നാണ് പറയുന്നത്. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരം (world's oldest tree) എവിടെയാണുള്ളത്? എത്രയാവും അതിന്റെ പഴക്കം? പുതിയ ചില കണ്ടെത്തലുകൾ പ്രകാരം ആ മരം ഒരുപക്ഷേ ചിലി(Chile) -യിലായിരിക്കും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 5000 വർഷത്തിലേറെ പഴക്കമുള്ള സൈപ്രസ് (Cypress) മരമാണ് ഇവിടെയുള്ളത്. ​'ഗ്രേറ്റ് ​ഗ്രാൻഡ്ഫാദർ' എന്നാണ് ഇതിനെ വിളിക്കുന്നത് തന്നെ. ഈ പുരാതനവൃക്ഷത്തെ കുറിച്ച് ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെയാണ് ഇത് വാർത്തകളിലിടം നേടുന്നത്. 

എന്നാലും, ഈ മരത്തിന്റെ ശരിക്കും പ്രായം എത്രയാണ് എന്ന് കൃത്യമായി പറയുക സാധ്യമല്ല. റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, പാരീസിലെ ക്ലൈമറ്റ് ആന്റ് എൻവയോൺമെന്റൽ സയൻസസ് ലബോറട്ടറിയിലെ ചിലിയൻ ശാസ്ത്രജ്ഞനായ ജോനാഥൻ ബാരിചിവിച്ച് ഈ മരത്തെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നൽകി. അവർ വേർതിരിച്ചെടുത്ത സാമ്പിളും മറ്റ് ഡേറ്റിംഗ് രീതികളും സൂചിപ്പിക്കുന്നത് മരത്തിന് 5,484 വർഷം പഴക്കമുണ്ടെന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.

80 ശതമാനവും ഈ മരത്തിന് 50000 വർഷത്തിലേറെ പ്രായമാവാനുള്ള സാധ്യതയാണ് കാണിക്കുന്നത്. വെറും ഇരുപത് ശതമാനം മാത്രമാണ് മറിച്ചാവാനുള്ള സാധ്യത എന്നും അദ്ദേഹം പറയുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള മരം എന്ന റെക്കോർഡ് കാലിഫോർണിയയിലെ 4853 വർഷം പഴക്കമുള്ള ബ്രിസ്റ്റിൽ കോൺ പൈൈൻ മരത്തിനാണ്. എന്നാൽ, അതിനേക്കാളും പഴക്കമുണ്ട് ഈ മരത്തിന് എന്നാണ് ബാരിചിവിച്ച് പറയുന്നത്. 

ഇത്രയധികം കാലങ്ങളെ അതിജീവിച്ച വൃക്ഷത്തിന്റെ നിലനിൽപ്പിൽ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. സന്ദർശകർ അതിന്റെ വേരുകളിൽ ചവിട്ടുകയും തൊലികളടർത്തിയെടുക്കുകയും മറ്റും ചെയ്യുന്നു എന്നാണ് പറയുന്നത്. യുഎസ്സിൽ പഴക്കം ചെന്ന നിരവധി മരങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങൾ രഹസ്യമാക്കി വച്ചിട്ടുണ്ട്. ഇതുപോലെയുള്ള സന്ദർശകരുടെ പെരുമാറ്റത്തെയും മരത്തിന്റെ നിലനിൽപിനെ കുറിച്ചുള്ള ആശങ്കയും കണക്കിലെടുത്താണ് ഇത്. 

PREV
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും