നോയ്ഡ‍യിൽ വാടക 64,000, ഇപ്പോൾ ഈ ന​ഗരത്തിൽ അതിന്റെ പകുതി പോലും ഇല്ല, ശ്രദ്ധേയമായി പോസ്റ്റ് 

Published : Apr 17, 2025, 09:49 AM IST
നോയ്ഡ‍യിൽ വാടക 64,000, ഇപ്പോൾ ഈ ന​ഗരത്തിൽ അതിന്റെ പകുതി പോലും ഇല്ല, ശ്രദ്ധേയമായി പോസ്റ്റ് 

Synopsis

ബെം​ഗളൂരുവിലേക്കോ ​ഗോവയിലേക്കോ മാറണം എന്ന് കുറച്ചായി ആ​ഗ്രഹിക്കുന്നു. ഒടുവിൽ ഒരു ചെറിയ ന​ഗരത്തിൽ ജീവിക്കാനുള്ള ആ​ഗ്രഹം മുൻനിർത്തിയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ​ഗോവ തീരുമാനിച്ചത് എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.

ഇന്ത്യയിലെ പല ന​ഗരങ്ങളിലും വാടക വളരെ കൂടുതലാണ്. അതിനാൽ തന്നെ ന​ഗരങ്ങൾ മാറുന്നവർ പോലും ഒരുപാടുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതിൽ പറയുന്നത്, നോയ്‍ഡയിലെ അപാർട്‍മെന്റ് വിട്ട് താൻ ​ഗോവയിലേക്ക് മാറിയെന്നാണ്. ഇത് വാടക ഇനത്തിൽ വലിയൊരു തുക ലാഭിക്കാൻ തന്നെ സഹായിച്ചു എന്ന് മാത്രമല്ല ഇപ്പോൾ താൻ കൂടുതൽ ഹാപ്പിയാണ് എന്നാണ് രാജ് എന്ന, എഞ്ചിനീയറായി ജോലി നോക്കുന്ന യുവാവ് പറയുന്നത്. 

നോയ്ഡയിലെ ഫ്ലാറ്റിന് 64,000 രൂപയായിരുന്നു വാടക. അതിനുള്ള വ്യൂവും മുറിയിൽ നിന്നുണ്ടായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, ഇവിടെ നിന്നും കാണുന്നതാവട്ടെ അടുത്തുള്ള മറ്റൊരു കെട്ടിടമാണ്. 

ഈ കോൺക്രീറ്റ് കാടിന്റെ നടുവിലുള്ള ഒട്ടും ആകർഷകമല്ലാത്ത വ്യൂ ആയിരുന്നിട്ട് പോലും, രാജും ഫ്ലാറ്റ്മേറ്റ്സും ചേർന്ന് അവരുടെ 3 ബെഡ്‌റൂം വീടിന് പ്രതിമാസം 64,000 രൂപയായിരുന്നു വാടക നൽകിയത്. മെയിന്റനൻസ് ചാർജ്ജുകൾ വേറെയും. ഇതൊന്നും കൂടാതെയാണ് വായു മലിനീകരണവും എന്നാണ് രാജ് പറയുന്നത്. 

ബെം​ഗളൂരുവിലേക്കോ ​ഗോവയിലേക്കോ മാറണം എന്ന് കുറച്ചായി ആ​ഗ്രഹിക്കുന്നു. ഒടുവിൽ ഒരു ചെറിയ ന​ഗരത്തിൽ ജീവിക്കാനുള്ള ആ​ഗ്രഹം മുൻനിർത്തിയാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ​ഗോവ തീരുമാനിച്ചത് എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. ദില്ലിയിലെയും മറ്റും ഉയർന്ന വാടകയെ കുറിച്ചുള്ള ആശങ്കകളാണ് രാജിന്റെ പോസ്റ്റുകളിൽ കാണുന്നത്. 

എന്നാൽ, ​ഗോവയിലെ അപാർട്മെന്റിന് ഇപ്പോൾ 19,000 രൂപ വാടക നൽകിയാൽ മതി എന്നും മാത്രമല്ല നല്ല വ്യൂ തന്നെ ഇവിടെ നിന്നും കിട്ടുന്നുണ്ട് എന്നുമാണ് രാജിന്റെ പോസ്റ്റിൽ പറയുന്നത്. രണ്ട് ആഴ്ച മുമ്പാണ് താൻ ​ഗോവയിലേക്ക് വന്നത് എന്നും ഇതുവരെയുള്ള അനുഭവം തനിക്ക് ഇഷ്ടമായി എന്നും രാജ് പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ