ബോറടി സഹിക്കവയ്യ; യുവാക്കളോടുള്ള താത്പര്യം വെളിപ്പെടുത്തി 73 വയസുള്ള മുത്തശ്ശി ഡേറ്റിംഗ് ആപ്പില്‍ !

Published : Jun 26, 2023, 12:04 PM ISTUpdated : Jun 26, 2023, 12:06 PM IST
ബോറടി സഹിക്കവയ്യ; യുവാക്കളോടുള്ള താത്പര്യം വെളിപ്പെടുത്തി 73 വയസുള്ള മുത്തശ്ശി ഡേറ്റിംഗ് ആപ്പില്‍  !

Synopsis

സമൂഹം ഇപ്പോഴും പ്രായമായവരെ മാറ്റി നിര്‍ത്തുകയാണ്. പക്ഷേ. ജീവിതത്തിലെ ഈ വിഷമകരമായ ഘട്ടം മറികടക്കാന്‍ കെല്ലി എന്ന 73 വയസുള്ള മുത്തശ്ശി ചെയ്തത് ഡേറ്റിംഗ് ആപ്പില്‍ ചേരുകയും യുവാക്കളുമായി ഡേറ്റിംഗ് ചെയ്യുകയുമായിരുന്നു. 


ജീവിതത്തില്‍ ഓരോ പ്രായത്തിലും മനുഷ്യന് ഓരോ താത്പര്യങ്ങളായിരിക്കുമെങ്കിലും 'പ്രായമായാല്‍ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണമെന്ന' അലിഖിത നിയമം ഏതാണ്ട് എല്ലാ സമൂഹത്തിലും ഒന്നാണ്. പ്രായം മനുഷ്യന്‍റെ ശരീരിക ചലനത്തെ ബാധിക്കുന്നു. അതിനാല്‍ തന്നെ പ്രായമാകുമ്പോള്‍ പലര്‍ക്കും സ്വന്തം കാര്യങ്ങള്‍ ഒറ്റയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഇത്തരം സമയങ്ങളില്‍ മറ്റൊരാളുടെ സഹായം ആവശ്യമുണ്ട്. എന്നാല്‍, അതിന് സാഹചര്യമില്ലാതാകുമ്പോഴാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി പ്രായമായ ആളുകളോട് വീട്ടിലിരിക്കണമെന്ന് പറയുന്നത്. എന്നാല്‍, ഇന്ന് സാഹചര്യങ്ങള്‍ മാറി. പ്രായത്തിന്‍റെ ആരോഗ്യപ്രശ്നങ്ങളെ മറികടക്കാന്‍ പലര്‍ക്കും കഴിയുന്നു. പക്ഷേ, പ്രായം തീര്‍ക്കുന്ന സാമൂഹികാവസ്ഥയില്‍ വലിയ മാറ്റങ്ങളില്ല. സമൂഹം ഇപ്പോഴും പ്രായമായവരെ മാറ്റി നിര്‍ത്തുകയാണ്. പക്ഷേ. ജീവിതത്തിലെ ഈ വിഷമകരമായ ഘട്ടം മറികടക്കാന്‍ കെല്ലി (യഥാര്‍ത്ഥ പേരല്ല) എന്ന 73 വയസുള്ള മുത്തശ്ശി ചെയ്തത് ഡേറ്റിംഗ് ആപ്പില്‍ ചേരുകയും യുവാക്കളുമായി ഡേറ്റിംഗ് ചെയ്യുകയുമായിരുന്നു. 

ജീവിതത്തില്‍ വിരസത തോന്നിയപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് കെല്ലി (73) കാലിഫോർണിയയിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക് താമസം മാറി. ഇതിനിടെ അവര്‍ ന്യൂയോര്‍ക്കിലെ 80-ഓളം ധനികയായ സ്ത്രീയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററി കാണാനിടയായി. ഡോക്യുമെന്‍ററിയില്‍ പ്രായം കുറഞ്ഞ പുരുഷന്മാരോടൊപ്പം ജീവിക്കുന്ന സ്ത്രീകളും ഉണ്ടായിരുന്നു. അവര്‍ക്ക് ആകാമെങ്കില്‍ എന്തു കൊണ്ട് തനിക്കും ആയിക്കൂടെന്ന ചിന്ത ഉടലെടുത്തതിന് പിന്നാലെ കെല്ലി Cougar Life എന്ന ഡേറ്റിംഗ് ആപ്പില്‍ ചേര്‍ന്നു. ഡേറ്റിംഗ് ആപ്പില്‍ ചേരുന്നതിന് മുമ്പ് താന്‍ വിവാഹിതയായിരുന്നെന്നും 16 വര്‍ഷത്തോളം നീണ്ട ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നതായും കെല്ലി ഡേയ്ലി മെയിലിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 30-നും 40-നും ഇടയിൽ പ്രായമുള്ള നിരവധി യുവാക്കളുമായും താന്‍ ഡേറ്റിംഗ് നടത്തിയെന്നും ഇവര്‍ അവകാശപ്പെട്ടു. 

പൈലോസ് തീരത്തെ അഭയാര്‍ത്ഥി ബോട്ട് അപകടവും ഓഷ്യന്‍ ഗേറ്റ് അപകടവും; നാല് ദിവസങ്ങള്‍ക്കിടയിലെ രണ്ട് ദുരന്തങ്ങള്‍!

ആപ്പില്‍ ചേര്‍ന്നെങ്കിലും പിന്നീട് മറന്നുപോയി. അങ്ങനെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്നെ ആപ്പ് തുറന്ന് നോക്കുന്നത്. എന്നാല്‍, ആപ്പിന്‍റെ നിരക്ക് ഉയര്‍ന്നതായിരുന്നതിനാല്‍ താന്‍ ആദ്യം തളര്‍ന്ന് പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  പക്ഷേ, ഏതാണ്ട് 20 ഓളം യുവാക്കള്‍ തന്നോട് താത്പര്യം പ്രകടിപ്പിച്ചതായി കെല്ലി ഓര്‍ത്തെടുത്തു. എന്നാല്‍ ഈ സംഖ്യ തന്നെ ഒരേസമയം ഭയപ്പെടുത്തിയെന്നും താന്‍ ഒരു കൂട്ടം ഉന്മാദികള്‍ക്ക് മുന്നില്‍ സ്വയം തുറന്ന് കാട്ടുകയാണോയെന്ന് സംശയിച്ചതായും അവര്‍ ഡേയ്ലി മെയിലിനോട് പറഞ്ഞു. തന്‍റെ തന്നെ പ്രായമുള്ള ആണുങ്ങളോടായിരുന്നു ആദ്യം താത്പര്യം. എന്നാല്‍, അവര്‍ 'ഓള്‍ഡ് സ്കൂള്‍' ആയിരുന്നു. നമ്മള്‍ അവര്‍ വേണ്ടത് തയ്യാറാക്കണം. ഇത് പെട്ടെന്ന് തന്നെ തനിക്ക് മടുത്തു.  എന്നാല്‍, യുവാക്കള്‍ അങ്ങനെയായിരുന്നില്ല. അവര്‍ കുറേക്കൂടി സ്വതന്ത്ര ചിന്താഗതിക്കാരായിരുന്നു. സമത്വ ബോധം ഉള്ളവരായിരുന്നു. വീട്ടില്‍ വന്ന് കയറുമ്പോള്‍ മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധി അവര്‍ക്കില്ലെന്ന് മാത്രമല്ല, അവര്‍ കുറേ കൂടി സൗഹാദപൂര്‍വ്വമാണ് പെരുമാറുന്നതെന്നും കെല്ലി കൂട്ടിചേര്‍ത്തു. ചെറുപ്പക്കാർ 'ശാരീരികമായി ആകർഷകമായി' കാണപ്പെട്ടുവെന്നും അവരുടെ ഊർജ്ജ നില 'ഉയർന്നതാണെന്നും' അവർ കൂട്ടിച്ചേര്‍ത്തു. പാചകം ചെയ്യുകയും വീട് വൃത്തിയാക്കുക, എന്നിങ്ങനെ ഓള്‍ഡ് സ്കൂള്‍ സ്ത്രീകളുടെ ജോലിയായി കരുതിയ പലതും യുവാക്കള്‍ സ്വയം ഏറ്റെടുത്തു ചെയ്യുന്നു. 

'എന്നാലിനി അല്പ നേരം മരിച്ച പോലെ കിടക്കാം'; മരണ സീന്‍ അഭിനയിക്കുന്ന പറക്കും അണ്ണാന്‍റെ വീഡിയോ വൈറല്‍!

താന്‍ പരിചയപ്പെട്ട നിരവധി യുവാക്കളുമായി തനിക്ക് ദീര്‍ഘകാല ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു. ആപ്പില്‍ ആദ്യം കണ്ടെത്തിയ വ്യക്തി മുമ്പ് കാനഡയില്‍ ആയിരുന്നപ്പോള്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു. ആപ്പ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ചു. ആപ്പിലൂടെ പരസ്പരം ബന്ധപ്പെട്ട് അഞ്ച് വര്‍ഷമായിട്ടും ഇതുവരെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. നേരിട്ട് കാണണമെന്ന് ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല. പക്ഷേ, ആവശ്യമുള്ളപ്പോഴൊക്കെ വിളിക്കുന്നു. ഇന്ന് ഞങ്ങളിരുവരും പരസ്പരം അടുത്ത് അറിയുന്നവരാണ്. എന്തും തുറന്ന് പറയാന്‍ കഴിയുന്നവര്‍. ഡേറ്റിംഗിലൂടെ പരിചയപ്പെടുന്ന യുവാക്കളുമായി വളരെ നല്ല ബന്ധമാണ് താന്‍ പുലര്‍ത്തുന്നതെന്നും എന്നാല്‍, അതില്‍ രണ്ട് പേരുമായി ശാരീരിക ആകര്‍ഷണം തോന്നിയെന്നും കെല്ലി തുറന്ന് പറയുന്നു. പക്ഷേ, അത്തരം ആളുകളുമായി കൂടുതല്‍ അടുക്കുമ്പോള്‍ അവരും നിങ്ങളുടെ അടുത്ത സുഹൃത്തുക്കളായി മാറുന്നു. അത് ശാരീരികമായ ആകര്‍ഷണത്തിനും അപ്പുറമാണ്. ഞങ്ങള്‍ ഒരു മിച്ച് പുറത്ത് പോവുകയും ഭക്ഷണം കഴിക്കുകയും അല്പനേരം പാര്‍ക്കില്‍ ചെലവഴിക്കുകയും ചെയ്യുന്നു. ബന്ധങ്ങളുടെ ഭാരമില്ലാതെ പരസ്പരം സംസ്കാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷവും സാമാധാനവും അനുഭവപ്പെടുന്നു. അത് ശാരീരികമായ ആകര്‍ഷണീയതയ്ക്കും അപ്പുറമാണ്. ലൈംഗികതയ്ക്ക് അവിടെ വലിയ പ്രാധാന്യമൊന്നുമില്ലെന്നും കെല്ലി മുത്തശ്ശി കൂട്ടിച്ചേര്‍ത്തു. 

ഓൺലൈനിൽ ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം !

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?