
'എനിക്ക് ജീവൻ ഉള്ളിടത്തോളം, എന്‍റെ ഈ കൈയിലൂടെ രക്തം ഒഴുകുന്നിടത്തോളം ഞാൻ, സ്വാതന്ത്ര്യമെന്നുള്ള ലക്ഷ്യം ഉപേക്ഷിക്കില്ല'
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്‍റെ വാക്കുകളാണിത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ അനുയായിയായി അണിചേർന്ന അവർ എന്നും സ്ത്രീ സമത്വത്തിനായി ശബ്ദം ഉയർത്തിയിരുന്നു. മികച്ച രാഷ്ട്രീയ പ്രവർത്തകയും സ്വാതന്ത്ര്യ സമര സേനാനിയും ഭരണാധികാരിയും ഒക്കെയായിരുന്നു അവർ, ഒപ്പം പ്രഗൽഭയായ ഒരു കവയത്രി കൂടിയായിരുന്നു. 'ഭാരത കോകിലം' ( ഇന്ത്യയുടെ വാനമ്പാടി ) എന്ന പേരിൽ അവർ അറിയപ്പെടാൻ കാരണം തന്നെ ഈ അനുപമമായ കവിത്വസിദ്ധിയുടെ പേരിലാണ്.
കൂടുതല്‍ വായനയ്ക്ക്: ഇംഗ്ലണ്ടില്‍ നിന്നും ഇരുമ്പുയുഗത്തില്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച ചീപ്പ് കണ്ടെത്തി!
സരോജിനി നായിഡുവിനെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എന്നാൽ അധികമാർക്കും അറിഞ്ഞുകൂടാത്തതുമായ ചില വസ്തുതകൾ ഇതാ:
1. പന്ത്രണ്ടാം വയസ്സിൽ ആണ് അവർ തന്‍റെ ആദ്യത്തെ സാഹിത്യ സൃഷ്ടി പുറത്തിറക്കുന്നത്. "മഹർ മുനീർ"എന്നൊരു നാടകമായിരുന്നു അത്. ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട ആ നാടകത്തിന് നിരവധി അംഗീകാരങ്ങളും പ്രശംസയും ആണ് ചെറുപ്രായത്തിൽ തന്നെ സരോജിനി നായിഡുവിനെ തേടിയെത്തിയത്. ഈ നാടകം ഹൈദരാബാദ് നവാബിനെയും ഏറെ ആകർഷിച്ചു. അക്കാലത്ത് ചെറുപ്രായത്തിൽ തന്നെ ഇന്ത്യയില്‍ നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലും കേംബ്രിഡ്ജിലും പോകാനുള്ള അവസരം ലഭിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍ കൂടിയായിരുന്നു സരോജിനി നായിഡു.
2. ഹൈദരാബാദ് നിസാമിൽ നിന്ന് 16 -ാം വയസ്സിൽ സ്കോളർഷിപ്പ് ലഭിച്ച അവർ, ലണ്ടൻ കിംഗ്സ് കോളേജിലാണ് പഠിച്ചത്. അവിടെവെച്ച്, നോബൽ സമ്മാന ജേതാക്കളായ ആർതർ സൈമണും എഡ്മണ്ട് ഗൗസും ഇന്ത്യൻ വിഷയങ്ങളിൽ എഴുതാൻ അവളെ പ്രേരിപ്പിച്ചു.
4. ലണ്ടനിലെ കോളേജ് പഠന കാലത്താണ് ബ്രാഹ്മണനല്ലാത്ത പടിപതി ഗോവിന്ദ രാജുലു നായിഡുവുമായി അവൾ പ്രണയത്തിലായത്. നിരവധി എതിർപ്പുകളെ ചെറുത്ത് തോൽപ്പിച്ച് തന്‍റെ പത്തൊമ്പതാം വയസ്സിൽ 1898 -ൽ അവൾ അദ്ദേഹത്തെ വിവാഹം കഴിച്ചു. അവർക്ക് ജയസൂര്യ, പത്മജ, രൺധീർ, ലീലാമാൻ എന്നിങ്ങനെ നാല് മക്കളുണ്ടായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: 'അമ്പമ്പോ എന്തൊരു നാവ്'! ; നീണ്ട് നീണ്ട് പോകുന്നൊരു നാവ്, വൈറലായി ഒരു വീഡിയോ
5.1905 -ൽ ഇന്ത്യൻ നാഷണൽ മൂവ്‌മെന്‍റിന്‍റെ ഭാഗമായതോടെയാണ് അവളുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1915 - '18 കാലഘട്ടത്തിൽ ഇന്ത്യയിൽ, അവർ വിവിധ പ്രദേശങ്ങളിലും സ്ഥലങ്ങളിലും സഞ്ചരിക്കുകയും സാമൂഹിക ക്ഷേമം, സ്ത്രീ ശാക്തീകരണം, ദേശീയത എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1917 -ൽ അവർ വിമൻസ് ഇന്ത്യൻ അസോസിയേഷൻ (WIA)സ്ഥാപിച്ചു.
6.1925 -ൽ തന്‍റെ 46 -മത്തെ വയസില്‍ അവർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രസിഡന്‍റായി. 1930 -ൽ ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത അവർ ദക്ഷിണാഫ്രിക്കയിൽ ഈസ്റ്റ് ആഫ്രിക്കൻ ഇന്ത്യൻ കോൺഗ്രസിലും അധ്യക്ഷയായി.
7. ഇന്ത്യയിൽ പ്ലേഗ് മഹാമാരി പടർന്നപ്പോൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ബ്രിട്ടീഷ് ഗവൺമെന്‍റ് അവർക്ക് കൈസർ - ഇ - ഹിന്ദ് മെഡൽ നൽകി ആദരിച്ചു.
8. 1905 -ൽ സരോജിനി നായിഡു തന്‍റെ ആദ്യ കവിതാസമാഹാരം 'ദ ഗോൾഡൻ ത്രെഷോൾഡ്' എന്ന പേരിൽ പ്രസിദ്ധീകരിച്ചു.
9. ഇന്ത്യയുടെ ആദ്യ വനിതാ ഗവർണറായി 1947 മുതൽ 1949 വരെ സരോജിനി നായിഡു സേവനമനുഷ്ഠിച്ചു.
10. ലക്‌നോവിലെ ഗവൺമെന്‍റ് ഹൗസിൽ വച്ച് അനുഭവപ്പെട്ട ഹൃദയാഘാതത്തെ തുടർന്ന് 1949 മാർച്ച് 2 -ന് ഇന്ത്യയുടെ വാനമ്പാടി എന്നന്നേക്കുമായി തന്‍റെ ഗാനം അവസാനിപ്പിച്ചു.
കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയില്‍ കണ്ടെത്തിയ മനോഹരവും അപൂർവവുമായ ഈ മൃഗമേതെന്ന് അറിയുമോ?