ഇന്ത്യയില്‍ കണ്ടെത്തിയ മനോഹരവും അപൂർവ്വവുമായ ഈ മൃഗമേതെന്ന് അറിയുമോ?

Published : Mar 01, 2023, 07:27 PM ISTUpdated : Mar 01, 2023, 07:37 PM IST
ഇന്ത്യയില്‍ കണ്ടെത്തിയ മനോഹരവും അപൂർവ്വവുമായ ഈ മൃഗമേതെന്ന് അറിയുമോ?

Synopsis

45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ വീഡിയോ ക്ലിപ്പിൽ കാട്ടുപൂച്ചയെന്ന് തോന്നിക്കുന്ന ഒരു മൃഗം വളരെ പതുക്കെ നടക്കുമ്പോള്‍ ചുറ്റും നിന്ന നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കേള്‍ക്കാം. 

ന്ത്യയിലെ ലഡാക്കിൽ കണ്ടെത്തിയ 'മനോഹരവും അപൂർവവുമായ' മൃഗത്തിന്‍റെ വീഡിയോ പങ്കുവച്ച ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ കുറിച്ചു, ഈ മൃഗത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇത് എന്താണെന്ന് ഊഹിക്കാമോ? ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ട ആ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. 

45 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ വീഡിയോ ക്ലിപ്പിൽ കാട്ടുപൂച്ചയെന്ന് തോന്നിക്കുന്ന ഒരു മൃഗം വളരെ പതുക്കെ നടക്കുമ്പോള്‍ ചുറ്റും നിന്ന നായ്ക്കള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കാണാം. എന്നാല്‍, നായ്ക്കളുടെ കുര ശ്രദ്ധിക്കാത്തെ ആ മൃഗം വളരെ പതുക്കെ നടക്കുകയും പിന്നീട് ഒരിടത്ത് ഇരിക്കുകയും ചെയ്യുന്നു. കാഴ്ചയില്‍ ഒരു പട്ടിയുടെ വലിപ്പമുള്ള ആ മൃഗം പൂച്ചയെ പോലെ തോന്നിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റുമായെത്തിയത്.  വീഡിയോയ്ക്ക് കമന്‍റ് ചെയ്തവരില്‍ പലരും അത് ലിങ്ക്സ് ആണെന്ന് വ്യക്തമാക്കി. ഒപ്പം അതിനെ സുന്ദരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 

 

 

കൂടുതല്‍ വായനയ്ക്ക്: ലൈറ്റ് ഹൌസില്‍ തട്ടിത്തെറിച്ച തിരമാലകളില്‍ മുഖ രൂപം; വൈറലായി ഒരു ചിത്രം

ഉച്ചയ്ക്ക് 12 മണിയോടെ പങ്കുവച്ച ആ വീഡിയോയുടെ ഉത്തരവുമായി ഒടുവില്‍ പർവീൺ കസ്വാൻ ഐഎഫ്‌എസ് ഉച്ചയ്ക്ക് മൂന്ന് ഇരുപതോടെ വീണ്ടും ട്വിറ്ററില്‍ എത്തി. അദ്ദേഹം ഇങ്ങനെ കുറിച്ചു.' അതൊരു ഹിമാലയൻ ലിങ്ക്സ് ആണ്. ഇന്ത്യയിൽ കാണപ്പെടുന്ന കാട്ടുപൂച്ചകളിൽ ഒന്ന്. മനോഹരവും അപൂർവവുമായ ഒരു ജീവി. ലേ-ലഡാക്കിൽ കണ്ടെത്തി. മഞ്ഞു പുള്ളിപ്പുലിയും പല്ലാസ് പൂച്ചയുമാണ് ഈ മേഖലയിൽ കാണപ്പെടുന്ന മറ്റുള്ളവ.' വീക്കിപീഡിയയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. കൂടെ മറ്റൊന്നും കൂടി അദ്ദേഹം കുറിച്ചു വീഡിയോയിലെ മറ്റ് ജീവികള്‍ എന്തൊക്കെയാണെന്നും അവ എന്താണ് ചെയ്യുന്നതെന്നും ഇപ്പോള്‍ നിങ്ങള്‍ക്ക് പറയാമോയെന്ന്. ഏതാണ്ട് ഇരുപത്തിയോഴായിരം പേര്‍ അദ്ദേഹത്തിന്‍റെ രണ്ടാമത്തെ പോസ്റ്റ് ഇതിനകം കണ്ടുകഴിഞ്ഞു. 

 

കൂടുതല്‍ വായനയ്ക്ക്:  ഇംഗ്ലണ്ടില്‍ നിന്നും ഇരുമ്പുയുഗത്തില്‍ മനുഷ്യന്‍റെ തലയോട്ടിയില്‍ നിര്‍മ്മിച്ച ചീപ്പ് കണ്ടെത്തി! 

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ വനങ്ങളിൽ കാണപ്പെടുന്ന ചെറിയ വാലോടുകൂടിയ പൂച്ചകളുടെ നാല് ഇനങ്ങളിൽ ഒന്നാണ് ലിങ്ക്സ്. അവയ്ക്ക് ചെവികള്‍ അല്പം ഉയര്‍ന്നിരിക്കും. സിംഹത്തിന്‍റെ സടയ്ക്ക് സമാനമായ രോമാവൃതമായ മുഖമാണ് അവയ്ക്കുള്ളത്. ഒപ്പം രോമമുള്ള പാദങ്ങളും വീതിയേറിയതും എന്നാല്‍ ചെറിയ തലയുമാണ് അവയ്ക്കുള്ളത്. ലിൻക്സുകൾ പക്ഷികളെയും ചെറിയ സസ്തനികളെയുമാണ് സാധാരണ ഭക്ഷിക്കുന്നത്. 

കൂടുതല്‍ വായനയ്ക്ക്:    ഇരുവശത്തെ യാത്രക്കാര്‍ക്കും നോര്‍ത്തേണ്‍ ലൈറ്റ് കാണാനായി വിമാനം 360 ഡിഗ്രിയില്‍ പറത്തി പൈലറ്റ്
 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം