84 -ാം വയസ്സിൽ എഐ കഥാപാത്രവുമായി പ്രണയം, പ്രേമലേഖനമെഴുതി, പതിനായിരങ്ങൾ ചെലവഴിച്ചു!

Published : Mar 28, 2026, 10:23 AM IST
old woman

Synopsis

എഐ നിർമ്മിത കഥാപാത്രവുമായി പ്രണയത്തിലാവുകയും പതിനായിരക്കണക്കിന് രൂപ ഓൺലൈനായി ചിലവഴിക്കുകയും ചെയ്ത് ചൈനയിൽ നിന്നുള്ള 84 -കാരി. പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 

84 -ാമത്തെ വയസ്സിൽ എഐ നിർമ്മിത കഥാപാത്രവുമായി പ്രണയം. പതിനായിരങ്ങളാണ് ഇവർ ഇതിന്റെ പേരിൽ ചിലവഴിച്ചത്. ചൈനയിൽ നിന്നുള്ള സ്ത്രീയാണ് തന്റെ വാർധക്യ കാലത്ത് ഈ എഐ കൂട്ടുകാരന്റെ കൂട്ടുതേടിയത്. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, 84 വയസ്സുള്ള ഷാങ് യുലാൻ എന്ന സ്ത്രീ ഒരു എഐ നിർമ്മിത കഥാപാത്രവുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ, മണിക്കൂറുകളോളം ആ കഥാപാത്രത്തിന്റെ വീഡിയോകൾ കാണുന്നതിനായി ഇവർ സമയം ചിലവഴിക്കാനും തുടങ്ങി. ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ താമസിക്കുന്ന ഷാങ്, 'ജിയാൻഗുഒ' എന്ന എഐ കഥാപാത്രത്തോടാണ് അടുത്തതത്രെ. ചൈനീസ് റൊമാന്റിക് കഥകളിൽ ഏറെ പ്രശസ്തമായ 'ബാ സോങ്' അഥവാ 'ബോസി പ്രസിഡന്റ്' എന്ന വിഭാഗത്തിൽപ്പെട്ട കഥാപാത്രമാണിത്.

ദിവസവും 10 മണിക്കൂറിലധികം ജിയാൻഗുഒയുടെ വീഡിയോകൾ കണ്ടിരുന്ന ഷാങ്, പതിയെ അതിനെ വിവാഹം കഴിക്കാൻ പോലും ആഗ്രഹിച്ചുവത്രെ. ഫെബ്രുവരിയിൽ അവൾ ജിയാൻഗുഒയ്ക്ക് ഒരു പ്രണയലേഖനവും എഴുതി. തന്റെ പെരുമാറ്റം അവനെ വേദനിപ്പിച്ചിട്ടുണ്ടോ എന്നും അവൻ തന്നെ വെറുക്കുന്നുണ്ടോ എന്നും ആ കത്തിൽ ഷാങ് ചോദിക്കുന്നുണ്ട്. എന്തായാലും, അധികം വൈകാതെ ഷാങ്ങിന്റെ വീട്ടുകാർ ഈ ബന്ധം കണ്ടുപിടിച്ചു. ഷാങ്ങിന്റെ അമിതമായ പണച്ചിലവ് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വീട്ടുകാർ ഷാങ്ങിന്റെ പ്രണയം അറിയുന്നത്. ജിയാൻഗുഒയുടെ ഓൺലൈൻ ഷോപ്പിലൂടെ 7,000 യുവാൻ (ഏകദേശം 94,800 രൂപ) ഷാങ് ചിലവാക്കിയിരുന്നു. തുടർന്ന് മാർച്ചിൽ വീണ്ടും 1,200 യുവാൻ ചിലവാക്കിയതോടെ ഷാങ്ങിന്റെ കൊച്ചുമകൾ ചൈനയിലെ ഉപഭോക്തൃ പരാതി പരിഹാര കേന്ദ്രത്തിൽ പരാതി നൽകുകയായിരുന്നു.

ഇന്റർനെറ്റിലെ ഇത്തരം ചൂഷണങ്ങൾ തടയുന്നതിനായി ചൈന നടപ്പിലാക്കുന്ന 'ക്ലിയർ ആൻഡ് ബ്രൈറ്റ്' കാമ്പയിന്റെ ഭാഗമായി ജിയാൻഗുഒയുടെ അക്കൗണ്ട് സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ പിന്നാലെ റദ്ദാക്കി. അതേസമയം, മധ്യവയസ്കരായ സ്ത്രീകളെയും വയോധികരെയുമാണ് ഇത്തരം എഐ കഥാപാത്രങ്ങൾ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. വളരെ സ്നേഹത്തോടെയും കരുതലോടെയും സംസാരിക്കുന്ന ഈ കഥാപാത്രങ്ങൾ നൽകുന്ന വൈകാരികമായ പിന്തുണയാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വാടക താങ്ങാനാവുന്നില്ല, വീടുപേക്ഷിച്ച് ഹോട്ടലിലേക്ക് താമസം മാറി, ലക്ഷങ്ങള്‍ ലാഭിച്ച് ദമ്പതികൾ
'ഓസ്‌ട്രേലിയയിൽ ജോലി ജീവിതത്തിന്റെ ഭാഗം മാത്രം, ഇന്ത്യയിൽ അങ്ങനെയല്ല '; ശ്ര​ദ്ധേയമായി പോസ്റ്റ്