പസഫിക് സമുദ്രത്തിൽ 9 മണിക്കൂർ; വീണത് ക്രൂയിസ് ഷിപ്പില്‍ നിന്ന്? പിയാനിസ്റ്റിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ

Published : Nov 09, 2026, 04:03 PM IST
cruise ship pianist rescued

Synopsis

ബോട്ട് നിർത്തി പരിശോധിച്ചപ്പോഴാണ് നീന്താൻ പോലും കഴിയാത്ത അവസ്ഥയിൽ പ്രയാസപ്പെടുന്നയാളെ കണ്ടത്. ഇവർ ഉടൻതന്നെ ഇയാളുടെ ഇരുകൈകളിലും പിടിച്ച് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

അമേരിക്കയിലെ കാലിഫോർണിയ തീരത്തുനിന്ന് ഏകദേശം 20 മൈൽ അകലെ പസഫിക് സമുദ്രത്തിൽ ഒൻപത് മണിക്കൂറോളം അകപ്പെട്ടുപോയ ക്രൂയിസ് കപ്പലിലെ പിയാനിസ്റ്റിനെ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ടുപേരാണ് കടലിൽ ഇയാളെ കണ്ടെത്തിയത്.

നവംബർ ആറിനായിരുന്നു സംഭവം. ലോസ് ആഞ്ചലസ് കൗണ്ടിയിലെ കാറ്റലീന ദ്വീപിന് സമീപം മാർലിൻ മത്സ്യങ്ങളെ പിടിക്കാൻ പോയ സീൻ നോർട്ടൺ, ഗ്രാന്റ് ഗാരറ്റ് എന്നിവർ മടങ്ങുമ്പോഴാണ് കടലിൽ ഒരാൾ കിടക്കുന്നത് ബോട്ടിന്റെ ക്യാപ്റ്റന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ബോട്ട് നിർത്തി പരിശോധിച്ചപ്പോഴാണ് നീന്താൻ പോലും കഴിയാത്ത അവസ്ഥയിൽ പ്രയാസപ്പെടുന്നയാളെ കണ്ടത്. ഇവർ ഉടൻതന്നെ ഇയാളുടെ ഇരുകൈകളിലും പിടിച്ച് ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പിന്നാലെ അടിയന്തര സന്ദേശം കൈമാറുകയും ന്യൂപോർട്ട് ബീച്ചിലെ ലൈഫ് ഗാർഡുകൾ സ്ഥലത്തെത്തി തുടർസഹായങ്ങൾ നൽകുകയും ചെയ്തു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച ഇയാൾ അപകടനില തരണം ചെയ്തതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. മിയാമി ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ കരീബിയൻ കമ്പനിയുടെ 'ഒവേഷൻ ഓഫ് ദ സീസ്' എന്ന ക്രൂയിസ് കപ്പലിലെ പിയാനിസ്റ്റാണ് രക്ഷപ്പെട്ട വ്യക്തി.

രക്ഷപ്പെടുത്തിയപ്പോൾ കടുത്ത ആഘാതത്തിലായിരുന്ന ഇയാൾ, കൈപിടിച്ച് കയറ്റിയപ്പോൾ നന്ദി പറഞ്ഞു, ഞാൻ മരിച്ചുപോകുമെന്ന് കരുതി എന്നും ഇയാൾ പറഞ്ഞതായും രക്ഷാപ്രവർത്തകർ പറഞ്ഞു. തീരത്തുനിന്ന് ഏറെ അകലെ സമുദ്രത്തിന്റെ നടുവിലാണ് ഇയാൾ ഉണ്ടായിരുന്നതെന്ന് ന്യൂപോർട്ട് ബീച്ച് ലൈഫ് ഗാർഡ് ബറ്റാലിയൻ ചീഫ് ആദം യസെൻഡ വ്യക്തമാക്കി.

സംഭവം സ്ഥിരീകരിച്ച റോയൽ കരീബിയൻ ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്ന് അറിയിച്ചു. ഇദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പിയാനിസ്റ്റ് എങ്ങനെയാണ് കപ്പലിൽനിന്ന് കടലിലേക്ക് വീണതെന്ന കാര്യത്തിൽ യുഎസ് കോസ്റ്റ് ഗാർഡ് അന്വേഷണം നടത്തിവരികയാണ്.

PREV
Read more Articles on
click me!

Recommended Stories

മകളുടെ ജീവനെടുത്ത അപകടം; നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ദിവസവും റോഡിൽ കാവലിരുന്ന് പിതാവ്
കണ്ടുപഠിക്കണം; ഹൈജംപ്, ട്രിപ്പിൾ ജംപ്... 6 ഇനങ്ങൾ, 91 -കാരി നേടിയത് 6 ലോകറെക്കോർഡുകൾ!