ഇന്ത്യൻ-അമേരിക്കൻ വംശജയായ 9 കാരി, ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ കുട്ടികളുടെ പട്ടികയിൽ !

Published : Jan 16, 2024, 03:28 PM IST
ഇന്ത്യൻ-അമേരിക്കൻ വംശജയായ 9 കാരി, ലോകത്തിലെ ഏറ്റവും പ്രതിഭാധനരായ കുട്ടികളുടെ പട്ടികയിൽ !

Synopsis

ടാലന്‍റ് സർച്ചിന്‍റെ ഭാഗമായി നടത്തിയ എല്ലാ പരീക്ഷകളിലും അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവച്ചത്.

ലോകത്തിലെ ഏറ്റവും പ്രതിഭകളായ വിദ്യാർത്ഥികളുടെ പട്ടികയിൽ ഇന്ത്യൻ-അമേരിക്കൻ സ്കൂൾ വിദ്യാർത്ഥിനിയായ പ്രീഷ ചക്രവർത്തിയും യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍‌റർ ഫോർ ടാലന്‍റഡ് യൂത്ത് പരീക്ഷയിൽ മികച്ച വിജയം നേടിയാണ് 9 വയസ്സുകാരിയായ പ്രീഷ ഈ നേട്ടം സ്വന്തമാക്കിയത്. 90 രാജ്യങ്ങളിൽ നിന്നുള്ള 16,000-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സര പരീക്ഷയിലാണ് ഈ കൊച്ചു മിടുക്കി തിളങ്ങിയത്. കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്‍ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പ്രീഷ.  ഗ്രേഡ് 3 വിദ്യാർത്ഥിനിയായാണ് 2023 ൽ  ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് (JH-CTY) പരീക്ഷ, പ്രീഷ എഴുതിയത്.

SAT (സ്‌കോളസ്റ്റിക് അസസ്‌മെന്‍റ് ടെസ്റ്റ്), ACT (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയ നിരവധി പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഭകളെ കണ്ടെത്തിയത്. ടാലന്‍റ് സർച്ചിന്‍റെ ഭാഗമായി നടത്തിയ എല്ലാ പരീക്ഷകളിലും അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവച്ചത്.

രണ്ടു വയസുള്ള മകന് സൗജന്യ ടിക്കറ്റ് വേണമെന്ന് വാശിപിടിച്ച് പിതാവ്, വിമാനം വൈകിപ്പിച്ചത് മൂന്ന് മണിക്കൂർ !

ഓരോ വർഷവും 30 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് അവരുടെ ടെസ്റ്റ് സ്‌കോറുകളെ അടിസ്ഥാനമാക്കി ഹൈ ഓണേഴ്‌സ് അല്ലെങ്കിൽ ഗ്രാൻഡ് ഓണേഴ്‌സ്/സെറ്റിന് യോഗ്യത നേടുന്നത്. ഈ നേട്ടം ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, രസതന്ത്രം, ഭൗതികശാസ്ത്രം, വായന, എഴുത്ത് എന്നിവയിൽ 2 മുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റ യൂത്തിന്‍റ 250-ലധികം ഓൺലൈൻ, ക്യാമ്പസ് പ്രോഗ്രാമുകൾക്ക് പ്രീഷയെ അർഹയാക്കും.

'ഇതാണ് സ്മാര്‍ട്ട് സിറ്റി'; ജലാശയത്തിന് നടുവിലൂടെയുള്ള ഒരു സൈക്കിള്‍ സഫാരിയുടെ വൈറല്‍ വീഡിയോ !

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉയർന്ന IQ സൊസൈറ്റിയായ മെൻസ ഫൗണ്ടേഷന്‍റെ ആജീവനാന്ത അംഗം കൂടിയാണ് പ്രീഷ. ഇവിടെ സ്റ്റാൻഡേർഡ്, സൂപ്പർവൈസ്ഡ് IQ അല്ലെങ്കിൽ മറ്റ് അംഗീകൃത ഇന്‍റലിജൻസ് ടെസ്റ്റിൽ 98 ശതമാനമോ അതിൽ കൂടുതലോ സ്കോർ ചെയ്യുന്ന വ്യക്തികൾക്കാണ് അംഗത്വം ലഭിക്കുക. പഠനത്തോട് അതിയായ അഭിനിവേശമുള്ള കുട്ടിയാണ് പ്രീഷ എന്നാണ് അവളുടെ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ