Asianet News MalayalamAsianet News Malayalam

'ഇതാണ് സ്മാര്‍ട്ട് സിറ്റി'; ജലാശയത്തിന് നടുവിലൂടെയുള്ള ഒരു സൈക്കിള്‍ സഫാരിയുടെ വൈറല്‍ വീഡിയോ !

വീഡിയോ വൈറലായപ്പോള്‍ ഒരു കാഴ്ചക്കാരനെഴുതിയത് "തന്‍റെ യാത്രയ്ക്കായി ചെങ്കടലിലെ ജലം പകുത്തുമാറ്റിയപ്പോള്‍ മോശെയ്ക്ക് എന്ത്  തോന്നിയിരിക്കാമെന്ന് ഇപ്പോൾ നമുക്ക് അനുഭവിക്കാൻ കഴിയും !! ' എന്നായിരുന്നു. 

Viral video of a bicycle safari in the middle of a water bkg
Author
First Published Jan 16, 2024, 12:04 PM IST

ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ്.  ഒരു വലിയ ജലാശയത്തിന് നടുവിലൂടെ ഒരാള്‍ സൈക്കിംഗ് നടത്തുന്നതായിരുന്നു വീഡിയോ. അന്താരാഷ്ട്രാ നിലവാരമുള്ള സ്മാര്‍ട്ട് സിറ്റികളിലെല്ലാം സൈക്കിള്‍ സഫാരിക്കായി പ്രത്യേക പാതകളുണ്ട്. ഇത്തരമൊരു പാതയിലൂടെയായിരുന്നു അദ്ദേഹം സൈക്കിള്‍ ഓടിച്ച് പോയത്.  "സൈക്ലിംഗ് ത്രൂ വാട്ടർ" എന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഈ യാത്രയ്ക്ക് നല്‍കിയിരുന്ന പേര്. 

നേരത്തെ ട്വിറ്ററുകളിലായിരുന്നു വീഡിയോ വൈറലായിരുന്നത്. ഇന്ന് അതേ വീഡിയോ ലിങ്ക്ഡിനിലും വൈറലായി. ബെല്‍ജിയത്തിലെ തീര്‍ത്തും ശാന്തമായ വിജേഴ്സ് പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ വലിയ ജലാശയം. അതിന് നടുവിലൂടെ ജലത്തിലേക്ക് ഇറക്കിവച്ചത് പോലെ ഒരു വഴി. വഴിയുടെ ഇരുവശവും ചുറ്റുമതിലുണ്ട്. ഈ ചുറ്റുമതില്‍ കവിഞ്ഞ് വെള്ളം അകത്ത് കയറുമോയെന്ന് തോന്നും വീഡിയോ കാണുമ്പോള്‍.  വെള്ളത്തില്‍‌ ആകാശത്തിന്‍റെ കാഴ്ച പ്രതിഫലിക്കുമ്പോള്‍ സൈക്കില്‍ ഇനി ആകാശത്ത് കൂടി നീങ്ങുകയാണോയെന്ന് ഒരു നിമിഷം നമ്മുടെ കാഴ്ചയെ പറ്റിക്കും. സൈക്കിള്‍ യാത്രക്കാരന്‍ ഡ്രോണ്‍ ഷോട്ടാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായപ്പോള്‍ ഒരു കാഴ്ചക്കാരനെഴുതിയത് "തന്‍റെ യാത്രയ്ക്കായി ചെങ്കടലിലെ ജലം പകുത്തുമാറ്റിയപ്പോള്‍ മോശെയ്ക്ക് എന്ത്  തോന്നിയിരിക്കാമെന്ന് ഇപ്പോൾ നമുക്ക് അനുഭവിക്കാൻ കഴിയും !! ' എന്നായിരുന്നു. 

'ഇത് കാടിന്‍റെ നികുതി'; ടയര്‍ പഞ്ചറായ ട്രക്കില്‍ നിന്നും ഓറഞ്ച് എടുത്ത് കഴിക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ !

'ഇതെന്തോന്നെന്ന്!' നിയന്ത്രണങ്ങൾ കർശനം പക്ഷേ, അടല്‍ സേതു മുംബൈക്കാർക്ക് പിക്നിക്ക് സ്പോട്ടെന്ന് സോഷ്യൽ മീഡിയ !

സമാനമായ ഒരു കാഴ്ച ചൈനയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടിരുന്നു. ചൈനയിലെ ഇന്‍ഷി നഗരത്തിന് സമീപത്തായി പുതുതായിസ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ വീഡിയോയായിരുന്നു അത്. അന്താരാഷ്ട്രാ നിലവാരത്തില്‍ ഉയര്‍ത്തപ്പെട്ട നഗരങ്ങളിലെ ഗതാഗത സംവിധാനങ്ങളാണ് ഇവ. അതേ സമയം കേരളത്തില്‍ നിന്ന് കൊച്ചിയും തിരുവനന്തപുരവും സ്മാര്‍ട്ട് സിറ്റ് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ട് കാലം കുറച്ചായെങ്കിലുിം ഇന്നും പദ്ധതികള്‍ എല്ലാം തുടങ്ങിയിടത്താണ്. ശക്തമായ ഒരു മഴ പെയ്താല്‍ ഇന്നും കൊച്ചിയിലും തിരുവനന്തപുരത്തും വെള്ളക്കെട്ടിനടിയിലാകും. 

പ്രണയവിവാഹത്തിന് 2,500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; ഇന്ന്, വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ

Latest Videos
Follow Us:
Download App:
  • android
  • ios