അമേരിക്കയിൽ 96 മുറികളുള്ള മോട്ടൽ വെറും 875 രൂപയ്ക്ക് വില്പനയ്ക്ക്! പക്ഷേ, ഒരു നിബന്ധനയുണ്ട്

Published : Feb 06, 2025, 03:58 PM IST
അമേരിക്കയിൽ 96 മുറികളുള്ള മോട്ടൽ വെറും 875 രൂപയ്ക്ക് വില്പനയ്ക്ക്! പക്ഷേ, ഒരു നിബന്ധനയുണ്ട്

Synopsis

അമേരിക്കയിലെ ഡെൻവറിൽ 96 മുറികളുള്ള ഒരു മോട്ടൽ വെറും 875 രൂപയ്ക്ക് വിൽക്കാൻ വെച്ചിരിക്കുന്നു. എന്നാൽ വാങ്ങുന്നയാൾ ഒരു നിബന്ധന പാലിക്കേണ്ടതുണ്ട്.  

അമേരിക്കയിലെ ഒരു റിയൽ എസ്റ്റേറ്റ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത പരസ്യം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. 96 മുറികളുള്ള ഒരു മോട്ടലാണ് വില്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതും വെറും 875 രൂപ മതി ഈ മോട്ടൽ സ്വന്തമാക്കാൻ. ഈ പരസ്യം കാണുമ്പോൾ സത്യമാണോ എന്ന് പലർക്കും സംശയം തോന്നാമെങ്കിലും സംഗതി ഉള്ളത് തന്നെയാണ്. പക്ഷേ, അങ്ങനെ സ്വന്തമാക്കണമെങ്കിൽ ഒരു കണ്ടീഷൻ അംഗീകരിക്കണമെന്ന് മാത്രം. അതായത് വാങ്ങുന്ന വ്യക്തി മോട്ടലിൽ നവീകരണം നടത്തി അതിനെ ഭവനരഹിതർക്കായുള്ള ഒരു ഭവന പദ്ധതി ആക്കി മാറ്റണം എന്ന് മാത്രം.

ഡെൻവറിൽ ആണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 2023 -ൽ മൈൽ ഹൈ സിറ്റി ഏകദേശം 9 ഡോളറിന് അതായത് 788 രൂപയ്ക്ക് ഈ വസ്തു വാങ്ങിയിരുന്നെങ്കിലും ചെറിയ നവീകരണ പ്രവർത്തികൾ മാത്രമാണ് അവർ നടത്തിയത്. അടുക്കളകൾ നവീകരിക്കുകയും  പുതിയ സ്പ്രിംഗ്ളർ സിസ്റ്റം സ്ഥാപിക്കുകയും ചെയ്തെങ്കിലും നടപ്പാതകൾ, റെയിലിംഗുകൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഇപ്പോഴും ബാക്കിയാണ്.

Watch Video: പൊടിപാറിയ പോരാട്ടം; കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീഡിയോ വൈറല്‍; പിന്നാലെ പോലീസ് കേസ്

Read More: പറമ്പിന്‍റെ പല ഭാഗത്തായി ചത്ത് കിടന്നത് 27 കുതിരകൾ; പരാതി, അന്വേഷണം, ഒടുവില്‍ ഉടമയായ 67 -കാരി അറസ്റ്റില്‍

ഇനി ഇത് വാങ്ങിക്കുന്ന പുതിയ ഉടമ കെട്ടിടം പുതുക്കിപ്പണിയുക മാത്രമല്ല, വരാനിരിക്കുന്ന 99 വർഷത്തേക്ക് ഈ കെട്ടിടത്തെ വരുമാന നിയന്ത്രണമുള്ള ഭവന സൗകര്യമായി നിലനിർത്തുകയും വേണം. അതായത് ഏറ്റവും ചുരുങ്ങിയത് 2125 വരെ. നിലവിൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള താൽക്കാലിക ഷെഡുകളിൽ ഭവനരഹിതരായ വ്യക്തികൾ താമസിക്കുന്നുണ്ട്. മെട്രോ ഡെൻവർ ഹോംലെസ്‌നെസ് ഇനിഷ്യേറ്റീവിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ഡെൻവർ മെട്രോ പ്രദേശത്ത് ഭവനരഹിതരായ ആളുകളുടെ എണ്ണം 2023 മുതൽ 2024 വരെ 10 ശതമാനം വർദ്ധിച്ചു, ഏകദേശം 10,000 വ്യക്തികൾ ഇവിടെ സ്വന്തമായി താമസസ്ഥലം ഇല്ലാത്തവരാണ്.

Read More: 35 ലക്ഷം രൂപ വിലയുള്ള ഒരു ലക്ഷം കോഴി മുട്ടകൾ മോഷണം പോയി; യുഎസില്‍ വിചിത്രമായ കേസ്

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ