പെന്‍സില്‍വാനിയയിലെ ഒരു കോഴി ഫാമില്‍ നിന്ന് ഒരു ലക്ഷം മുട്ടകള്‍ മോഷണം പോയി. 35 ലക്ഷം രൂപ വിലമതിക്കുന്ന മുട്ടകള്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷ്ടിക്കപ്പെട്ടത് പോലീസിനെ ആശയകുഴപ്പത്തിലാക്കി. 


ഴിഞ്ഞ ശനിയാഴ്ച യുഎസിലെ പെന്‍സില്‍വാലിയ സംസ്ഥാനത്ത് അസാധാരണമായ ഒരു മോഷണം നടന്നു. സംസ്ഥാന തലസ്ഥാനമായ ഹാരിസ്ബർഗില്‍ നിന്നും 104 കിലോമീറ്റര്‍ ദൂരെയുള്ള ഗ്രീന്‍കാസ്റ്റിലെ പീറ്റ് ആന്‍റ് ഗ്രേസ് ഓർഗാനിക്കിന്‍റെ കോഴിഫാമിലാണ് സംഭവം നടന്നത്. ഫാമിന് പുറത്ത് പാര്‍ക്കിംഗ് ലോട്ടില്‍ നിർത്തിയിട്ടിരുന്ന മുട്ട ഡെലിവെറി ചെയ്യാനായി പോകുന്ന വണ്ടിയില്‍ നിന്നും മാര്‍ക്കറ്റില്‍ 35 ലക്ഷം രൂപ വില വരുന്ന ഒരു ലക്ഷം മുട്ടകൾ മോഷണം പോയി. 

കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 8.40 -ഓടെയാണ് സംഭവം നടന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് മറ്റൊരുടെയും ശ്രദ്ധയില്‍പ്പെടാതെ ഏങ്ങനെയാണ് ഒരു ലക്ഷം മുട്ടകൾ കടത്തിയത് എന്ന അന്താളിപ്പിലാണ് പോലീസും. ഇത്രയും വലിയ നഷ്ടം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ഏങ്ങനെ സംഭവിച്ചുവെന്നതിന് ഇതുവരെ ഉത്തരമൊന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ഇത്രയേറെ വ്യാപാരം നടക്കുന്ന ഒരു കമ്പനിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും ഇത്രയും മുട്ടകൾ ഒരു തെളിവും അവശേഷിപ്പിക്കാതെ ഏങ്ങനെ കടത്തി കൊണ്ട് പോയി എന്നത് പോലീസിനെയും കുഴക്കുകയാണ്. 

Watch Video:  യുകെ സ്വദേശിയോട് 'മോറോക്കോയിലേക്ക് പോകാൻ' യുവതി, അവരെക്കണ്ടാൽ ഇന്ത്യക്കാരിയെ പോലെന്ന് സോഷ്യൽ മീഡിയ, വീഡിയോ

മോഷണത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു തെളിവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പെന്‍സില്‍വാലിയ സംസ്ഥാന പോലീസും പറയുന്നു. ന്യൂ ഇംഗ്ലണ്ട്, മിഡ്-അറ്റ്ലാന്‍റിക്, മിഡ് വെസ്റ്റ് എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന 200 -ലധികം സ്വതന്ത്ര, കുടുംബ ഉടമസ്ഥതയിലുള്ള ഫാമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പീറ്റ് ആന്‍റ് ഗ്രേസ് ഓർഗാനിക്ക്. 1980 കളുടെ തുടക്കത്തില്‍ ബ്രാന്‍റ് ചെയ്ത കമ്പനി 1997 ഓടു കൂടി ഓർഗാനിക്ക് ഫാമിംഗിലേക്ക് തിരിഞ്ഞെന്ന് കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു. 

Watch Video: 'കാഞ്ഞ ബുദ്ധി തന്നെ'; തോൽക്കുമായിരുന്ന കായിക മത്സരം ബുദ്ധി ഉപയോഗിച്ച് ജയിച്ച കുട്ടിയുടെ വീഡിയോ വൈറല്‍