
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്ത T-shirt പാഴ്സലിനുള്ളിൽ നിന്ന് ലഭിച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ വലിയ സാമ്പത്തിക നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നും, അതിനാൽ സാധനം തിരിച്ചയക്കരുതേ എന്നും യാചിച്ചുകൊണ്ടുള്ള ഒരു സെല്ലറുടെ കുറിപ്പാണ് പാഴ്സലിനുള്ളിലുണ്ടായിരുന്നത്.
@dev_kalpeshkk എന്ന യുവാവാണ് എക്സ് (ട്വിറ്റർ) ൽ ഈ അനുഭവം പങ്കുവെച്ചത്. ഓർഡർ ചെയ്ത L സൈസ് ടി-ഷർട്ടിനൊപ്പം ബോക്സിനുള്ളിൽ വെച്ചിരുന്ന ഒരു ചെറിയ വെള്ള പേപ്പറിലാണ് ഈ അഭ്യർത്ഥനയുണ്ടായിരുന്നത്. ’Please don’t return the product, sir. I am already running at a loss… PLEASE NO RETURN’ (സർ, ദയവായി ഈ പ്രൊഡക്ട് റിട്ടേൺ ചെയ്യരുത്. ഞാൻ ഇതിനകം തന്നെ വലിയ നഷ്ടത്തിലാണ്... ദയവായി റിട്ടേൺ ചെയ്യരുത്) എന്നാണ് അതിൽ കുറിച്ചിരുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഈ പോസ്റ്റ് നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. പലരും സെല്ലറോട് സഹതാപം പ്രകടിപ്പിക്കുകയും ഉൽപ്പന്നങ്ങൾ മാറിവരുമ്പോഴും റിട്ടേൺ ചെയ്യുമ്പോഴും ചെറുകിട വ്യാപാരികൾക്ക് ഉണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പറയുകയും ചെയ്തു. ഫെസ്റ്റിവൽ സീസണുകളിൽ വൻതോതിൽ സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന വ്യാപാരികൾക്ക് റിട്ടേൺ ഫീസ് കാരണം വൻ ബാധ്യതയാണ് ഉണ്ടാകുന്നത് എന്ന് ചിലർ കമന്റ് ചെയ്തു.
സാധനങ്ങൾ ഉപയോഗിച്ച ശേഷം റിട്ടേൺ ചെയ്യുന്ന പ്രവൃത്തിയെ മറ്റൊരാൾ ചോദ്യം ചെയ്തു - 'ചെറുകിട വ്യാപാരികളെ റിട്ടേണുകൾ ഗുരുതരമായി ബാധിക്കുന്നുണ്ട്. ചില ആളുകൾ വസ്ത്രങ്ങൾ ഉപയോഗിച്ച് നശിപ്പിച്ച ശേഷം അവ തിരികെ നൽകുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്.
I ordered from Flipkart What I got in the box 😅 Honest seller https://t.co/ZllrzSVM5W
— kalpesh koli (@dev_kalpeshkk) October 24, 2026
ഇത്രയധികം നഷ്ടം സഹിച്ച് എങ്ങനെയാണ് ഈ ബിസിനസ്സ് മുന്നോട്ട് പോകുന്നത് എന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു. അതേസമയം, ചിലർ ഈ സംഭവത്തെ തമാശയോടെയാണ് സമീപിച്ചത്. 'ഈ ടി-ഷർട്ട് റിട്ടേൺ ചെയ്യാനുള്ള സമയമായി' എന്ന് ഒരാൾ തമാശയായി കുറിച്ചു.