വെള്ളം പോലുമില്ലാതെ വിദൂരപ്രദേശത്ത് രണ്ടുപേർ കുടുങ്ങിയത് ദിവസങ്ങൾ, ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെടൽ

Published : Oct 19, 2021, 10:11 AM IST
വെള്ളം പോലുമില്ലാതെ വിദൂരപ്രദേശത്ത് രണ്ടുപേർ കുടുങ്ങിയത് ദിവസങ്ങൾ, ഒടുവിൽ അത്ഭുതകരമായി രക്ഷപ്പെടൽ

Synopsis

രണ്ടുപേരും രാത്രി വരെ കുന്നില്‍ തന്നെ കഴിഞ്ഞു. അവിടെ അവര്‍ വെള്ളം കണ്ടെത്തിയിരിക്കണം എന്നും പൊലീസ് പറയുന്നു. "അവർക്ക് അവസാനമായി വെള്ളം കിട്ടിയിരുന്നത് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" ആക്ടിംഗ് കമാൻഡർ കിർസ്റ്റൺ ഏംഗൽസ് പറഞ്ഞു.

വെള്ളം പോലുമില്ലാതെ ഒരിടത്ത് കുടുങ്ങിപ്പോയ രണ്ടുപേര്‍ ദിവസങ്ങള്‍ക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടു. മഹേഷ് പാട്രിക്  (Mahesh Patrick) (14), ഷോൺ എമിത്ജ(Shaun Emitja) (21) എന്നിവരെയാണ് വെള്ളി, ശനി ദിവസങ്ങളിൽ ആലീസ് സ്പ്രിംഗ്സിന്(Alice Springs) സമീപത്തുള്ള വ്യത്യസ്‍ത സ്ഥലങ്ങളില്‍ കണ്ടെത്തിയത്. രണ്ടുപേരിലും ഭീകരമായ നിര്‍ജ്ജലീകരണമുണ്ടായി എങ്കിലും രണ്ടുപേരും സുരക്ഷിതരാണ് എന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച ഒരു വിദൂര പ്രദേശത്തുകൂടിയുള്ള നാലുമണിക്കൂർ യാത്രക്കിടെയാണ് അവരുടെ വാഹനം തകരാറിലായത്. കാർ പുറത്തെടുക്കാൻ കഴിയാതെ വന്നപ്പോൾ, അവരിരുവരും പിറ്റേന്ന് രാവിലെ വരെ വാഹനത്തിനടുത്ത് നില്‍ക്കുകയും പിന്നീട് വെള്ളം തിരയാൻ പോവുകയും ചെയ്‍തു. അവർ അഞ്ച് കിലോമീറ്റർ (3.1 മൈൽ) നടന്ന് ഒരു കുന്നിലേക്ക് പോയി. എന്നാല്‍, പിന്നീടാണ് തങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് ഇരുവര്‍ക്കും മനസിലായത്. 

"തങ്ങൾ സാൻ‌ഡോവർ ഹൈവേയോട് ചേർന്ന് പോകുന്ന ഒരു ദിശയിലേക്കാണ് പോകുന്നതെന്ന് അവർ കരുതി" വടക്കൻ ടെറിട്ടറി പൊലീസ് പറഞ്ഞു. ഈ മേഖലയിലൂടെ വടക്ക്-തെക്ക് ഭാഗത്തേക്ക് പോകുന്ന ഒരേയൊരു പ്രധാന പാതയെയാണ് ഇത് പരാമർശിക്കുന്നത്. ആലീസ് സ്പ്രിംഗ്സിന് തെക്ക്-പടിഞ്ഞാറ് 120 കിലോമീറ്റർ (75 മൈൽ) അകലെയുള്ള ഹെർമൻസ്ബർഗിലേക്ക് അന്ന് മടങ്ങിയെത്തായതോടെയാണ് ഇരുവരെയും കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

രണ്ടുപേരും രാത്രി വരെ കുന്നില്‍ തന്നെ കഴിഞ്ഞു. അവിടെ അവര്‍ വെള്ളം കണ്ടെത്തിയിരിക്കണം എന്നും പൊലീസ് പറയുന്നു. "അവർക്ക് അവസാനമായി വെള്ളം കിട്ടിയിരുന്നത് ചൊവ്വാഴ്ചയായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു" ആക്ടിംഗ് കമാൻഡർ കിർസ്റ്റൺ ഏംഗൽസ് പറഞ്ഞു. പിന്നീട്, രണ്ടുപേരും രണ്ട് വഴിക്കായി എന്നും അതിന്‍റെ കാരണം എന്താണ് എന്ന് അറിയില്ലായെന്നും പൊലീസ് പറയുന്നു. 

മഹേഷ് തനിച്ച് ഏകദേശം 35 കിലോമീറ്റർ നടന്നു. വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ കണ്ടെത്തിയത്. കമ്മ്യൂണിറ്റി മെംബര്‍മാരാണ് ഇയാളെ കണ്ടെത്തുന്നതും വീട്ടുകാര്‍ക്കൊപ്പം ആക്കുന്നതും. തുടർന്ന് എമിത്ജയ്‌ക്കായി പൊലീസ് വ്യോമ തിരയലിന് അദ്ദേഹം സഹായിച്ചു. ശനിയാഴ്ച രാത്രിയാണ് ഇയാളെ കണ്ടെത്തിയത്. "അവര്‍ ജീവിച്ചിരുന്നു എന്നത് തന്നെ വലിയ അത്ഭുതമാണ്" എന്ന് ആക്ടിംഗ് സിഡിആർ എംഗൽസ് പറഞ്ഞു.

പുറംഭാഗത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ അവരുടെ കാറുകൾക്കൊപ്പം തന്നെ നിൽക്കാൻ അധികാരികൾ നിർദ്ദേശിക്കുന്നു. കാരണം ഇത് കുറച്ചുകൂടി അഭയവും സംരക്ഷണവും നൽകുന്നു, കൂടാതെ ഹെലികോപ്റ്ററുകൾക്ക് എളുപ്പം കണ്ടെത്താനുമാവും. ഓസ്‌ട്രേലിയയുടെ വിദൂര പ്രദേശങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകൾക്ക് ഭക്ഷണവും ഒരാള്‍ക്ക് ഒരുദിവസം നാല് ലിറ്റർ വെള്ളവും കൊണ്ടുപോകണമെന്ന് അധികൃതർ പറയുന്നു. 

PREV
click me!

Recommended Stories

50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍, എവിടെയായിരുന്നു?
ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്