നൂറ്റാണ്ടുകളുടെ പഴക്കം, നാട്ടില്‍ എവിടെയും വെള്ളമില്ലാത്ത കടുത്ത വേനലിലും നിറയെ വെള്ളമുണ്ടാവുന്ന ഒരു കിണര്‍

Published : Jul 07, 2023, 01:11 PM IST
നൂറ്റാണ്ടുകളുടെ പഴക്കം, നാട്ടില്‍ എവിടെയും വെള്ളമില്ലാത്ത കടുത്ത വേനലിലും നിറയെ വെള്ളമുണ്ടാവുന്ന ഒരു കിണര്‍

Synopsis

ഈ കിണറുമായി ബന്ധപ്പെട്ട് ദൗർഭാഗ്യകരമായ ഒരു ഓർമ്മ മാത്രമാണ് ഇവിടുത്തെ നാട്ടുകർക്കുള്ളത്. അത് സംഭവിക്കാൻ കാരണം ചില വ്യക്തികളുടെ ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. 

കാട്ടിലും നാട്ടിലും മൃഗങ്ങൾക്ക് ഭക്ഷണം സമൃദ്ധമാണെങ്കിലും അവയുടെ ദാഹം ശമിപ്പിക്കുന്നത് ഒരു വെല്ലുവിളിയാണ്. എന്നാൽ കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുന്ന പ്രശസ്തമായ ഒരു കിണർ ആന്ധ്രാപ്രദേശിലെ ഒരു വനത്തിലുണ്ടെന്ന് നിങ്ങൾക്കറിയാമോ? പ്രകാശം ജില്ലയിലെ എറഗുണ്ട്ല വനത്തിൽ സ്ഥിതി ചെയ്യുന്ന സുബ്ബണ്ണ കിണർ ആണ് ഒരു കൊടുംവേനലിലും വറ്റാതെ ഇക്കാലമത്രയും മൃഗങ്ങളുടെ ദാഹമകറ്റിയത്. നാട്ടിൽ നിന്നും കാട്ടിലെത്തി  ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന കർഷകർകരാണ് ഈ കിണർ പ്രധാനമായും ഉപയോഗിക്കുന്നത്.

വനമേഖലയിലെ രൂക്ഷമായ ജലക്ഷാമത്തിനിടയിലും ഈ കിണർ വറ്റാറില്ല എന്നതു തന്നെയാണ് ഈ കിണറിനെ വേറിട്ടു നിർത്തുന്നത്. ഏകദേശം 50 അടി താഴ്ചയാണ് കിണറിനുള്ളത്. പ്രദേശത്തെ മുഴുവൻ ജലസ്രോതസ്സുകളിലെയും വെള്ളം വറ്റിയാലും ഈ കിണറിൽ സുലഭമായി വെള്ളം ഉണ്ടാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ ആടുകളെയും കാലികളെയും വളർത്തുന്നത് പ്രധാന ഉപജീവനമാർഗമായിട്ടുള്ള പ്രദേശവാസികൾക്ക് ഈ കിണർ ഒരു ആശ്രയ കേന്ദ്രം തന്നെയാണ്.

ഈ കിണറുമായി ബന്ധപ്പെട്ട് ദൗർഭാഗ്യകരമായ ഒരു ഓർമ്മ മാത്രമാണ് ഇവിടുത്തെ നാട്ടുകർക്കുള്ളത്. അത് സംഭവിക്കാൻ കാരണം ചില വ്യക്തികളുടെ ദുരുദ്ദേശ്യപരമായ പ്രവർത്തനങ്ങൾ ആയിരുന്നെന്നും നാട്ടുകാർ പറയുന്നു. കന്നുകാലികൾക്കുള്ള കുടിവെള്ള വിതരണം സുഗമമാക്കാൻ കിണറിനോട് ചേർന്ന് വാട്ടർ ടാങ്ക് സ്ഥാപിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദൗർഭാഗ്യകരമെന്ന് പറയട്ടെ കിണറ്റിൽ നിന്ന്ടാങ്കിലേക്ക് അടിച്ച്കയറ്റിയ വെള്ളത്തിൽ ചിലർ വിഷം കലർത്തി. ഇതിനെ തുടർന്ന് നിരവധി പശുക്കളാണ് കൂട്ടത്തോടെ ചത്തത്.ഇതൊഴിച്ചാൽ നൂറ്റാണ്ടുകളായി ഇവിടുത്തുകാരുടെ  ഉപജീവനമാർഗത്തെ താങ്ങിനിർത്തുന്ന പ്രധാന ജലസ്രോതസ്സ് ആണ് ഈ കിണർ.

Read also: പിറ്റ് ബുള്ളിനെ വെള്ളകുപ്പി കൊണ്ട് അടിച്ച ബാലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ