അബ്രഹാം ലിങ്കന്‍ ഇത്ര ഉയരമുള്ള തൊപ്പി ധരിക്കാനുള്ള കാരണം!

Published : Dec 15, 2022, 07:20 PM IST
അബ്രഹാം ലിങ്കന്‍ ഇത്ര ഉയരമുള്ള തൊപ്പി ധരിക്കാനുള്ള കാരണം!

Synopsis

ലിങ്കന്‍ യാത്രകളിലും മറ്റും തനിക്ക് ആവശ്യമുള്ള പേപ്പറുകളും കുറിപ്പുകളും ഒക്കെ സൂക്ഷിച്ചിരുന്നത് ആ തൊപ്പിയുടെ ഉള്ളില്‍ ആയിരുന്നു


1800-കളുടെ മധ്യത്തില്‍ ഒരു ജനപ്രിയ ഫാഷന്‍ ഇനമായിരുന്നു ഉയരമുള്ള തൊപ്പികള്‍ സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ള സമ്പന്നന്മാരായ പുരുഷന്മാരായിരുന്നു ആദ്യമൊക്കെ ഇത്തരം തൊപ്പികള്‍ ധരിച്ചിരുന്നത്. അതിനു കാരണം ഈ തൊപ്പിയുടെ വിലക്കൂടുതല്‍ ആയിരുന്നു.

ഇവ നിര്‍മ്മിച്ചിരുന്നത് ബീവര്‍  രോമങ്ങള്‍ ഉപയോഗിച്ചായിരുന്നു. എന്നാല്‍ പിന്നീട് ചിലവേറിയ ബീവര്‍ രോമങ്ങള്‍ക്ക് ബദലായി മുയലിന്റെ രോമങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ തൊപ്പിയുടെ വില വളരെയധികം കുറഞ്ഞു. ഇതോടെ സാധാരണക്കാരും ഈ തൊപ്പി ധരിച്ചു തുടങ്ങി. 

ഇത്തരത്തില്‍ ഉയരമുള്ള തൊപ്പി ധരിച്ചിരുന്ന ചരിത്രപുരുഷന്മാരില്‍ ഏറ്റവും ആദ്യം നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് എബ്രഹാം ലിങ്കണ്‍ ആയിരിക്കും. എന്നാല്‍ അദ്ദേഹം വെറുമൊരു ഫാക്ഷന്‍ ആക്‌സസറി മാത്രമായല്ല ഉയരമുള്ള തൊപ്പികള്‍ ധരിച്ചിരുന്നത്. അതിന് അദ്ദേഹത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നത്രെ. 

എബ്രഹാം ലിങ്കണ്‍ എപ്പോഴാണ് ഇത്തരം തൊപ്പി ധരിക്കാന്‍ തുടങ്ങിയത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. എന്നാല്‍ 1860-ല്‍ പ്രസിഡന്റ് സ്ഥാനാരോഹണ വേളയില്‍ അദ്ദേഹം ഉയരമുള്ള തൊപ്പി ധരിച്ചിരുന്നു.  7 മുതല്‍ 8 ഇഞ്ച് വരെ ഉയരമുള്ള തൊപ്പികളാണ് അദ്ദേഹം ധരിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്,  1865-ല്‍ ഫോര്‍ഡ് തിയേറ്ററില്‍ കൊല്ലപ്പെട്ട രാത്രിയിലും അദ്ദേഹം അത്തരത്തില്‍ ഒരു തൊപ്പി ധരിച്ചിരുന്നു.

 

 

ഇത്തരത്തിലുള്ള തൊപ്പികള്‍ ധരിക്കുന്നതിന് ലിങ്കന് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ഹരോള്‍ഡ് ഹോള്‍സര്‍ പറഞ്ഞിട്ടുള്ളത്. ലിങ്കന്‍ യാത്രകളിലും മറ്റും തനിക്ക് ആവശ്യമുള്ള പേപ്പറുകളും കുറിപ്പുകളും ഒക്കെ സൂക്ഷിച്ചിരുന്നത് ആ തൊപ്പിയുടെ ഉള്ളില്‍ ആയിരുന്നു എന്നാണ്. കാലാവസ്ഥയില്‍നിന്നും സ്വയം സംരക്ഷിക്കാനുള്ള മാര്‍ഗമായാണ് അദ്ദേഹം ഇതുപയോഗിച്ചത് എന്നാണ് മറ്റൊരു നിഗമനം. നിലവില്‍ ആറടി നാലിഞ്ച് ഉയരമുള്ള ലിങ്കണ് കുറച്ചു കൂടി ഉയരമുണ്ടെന്ന് തോന്നിപ്പിക്കാന്‍ ഇതു കാരണമായി എന്നാണ് ഹരോള്‍ഡ് ഹോള്‍സര്‍ മുന്നോട്ട വെക്കുന്ന മറ്റൊരു നിഗമനം. 

ലിങ്കണ്‍ കൊല്ലപ്പെടുമ്പോള്‍ ധരിച്ചിരുന്ന തൊപ്പി ഇപ്പോഴും മ്യൂസിയത്തില്‍ സംരക്ഷിച്ചിട്ടുണ്ട്, 1893-ല്‍ അദ്ദേഹത്തിന്റെ ഭാര്യ മേരിയുടെ അനുമതിയോടെ ഇത് ആദ്യമായി പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിച്ചിരുന്നു.  

PREV
click me!

Recommended Stories

അമേരിക്കൻ ജീവിതം കഷ്ടപ്പാടല്ല, വൻ മാറ്റങ്ങൾ; പോസ്റ്റ് ഷെയർ ചെയ്ത് യുവാവ്
4 മാസമായി ഭർത്താവിന് ജോലിയില്ല, താനാണ് ജോലി ചെയ്യുന്നത്, എന്നിട്ടും സർപ്രൈസ് ​ഗിഫ്റ്റ്; വൈറലായി പോസ്റ്റ്