'‌ഞാന്‍ മോശമായ എന്തോ ചെയ്തു'; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അമ്മയ്ക്ക് സന്ദേശം അയച്ച് മകൾ, അറസ്റ്റ്, തടവ്

Published : May 31, 2025, 08:41 AM IST
'‌ഞാന്‍ മോശമായ എന്തോ ചെയ്തു'; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം അമ്മയ്ക്ക് സന്ദേശം അയച്ച് മകൾ, അറസ്റ്റ്, തടവ്

Synopsis

കൊല നടക്കുമ്പോൾ താന്‍ മാനസിക വിഭ്രാന്തിയിലായിരുന്നെന്നും അതിനാല്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും അവര്‍ കോടതിയില്‍ വദിച്ചു. എന്നാല്‍ കോടതിയുടെ നിരീക്ഷണം മറ്റൊന്നായിരുന്നു.   


ർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുകെയിലെ ബാൽസ്ടോൻസ്ബോർഗ് സ്വദേശിയായ 37- കാരി ക്രിസ്റ്റിന കെക്കോനെന് ജീവപര്യന്തം ശിക്ഷ. നീണ്ട ഒരുവർഷത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പുറത്ത് വന്നത്. 2024 മെയ് 9 നാണ് കേസ് ആരംഭിക്കുന്നത്. അന്ന് ക്രീസ്റ്റിന് കൊക്കോനെന്‍റെ ഭര്‍ത്താവ് ഹെന്‍റി കെക്കോനെനെ അവരുടെ വീട്ടില്‍ കഴുത്തില്‍ നിരവധി തവണ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

കേടതി ഉത്തരവുകളില്‍ കൃത്യം നടന്നത് അന്നേ ദിവസം 4 നും 4.20 നുമാണെന്ന് വ്യക്തമാക്കുന്നു. ഒരു മിനിറ്റിന് ശേഷം പ്രതി ക്രീസ്റ്റിന് കെക്കോനെൻ കുറ്റസമ്മതം നടത്തി. 4.21 ന് അമ്മയ്ക്ക് അയച്ച സന്ദേശത്തില്‍ ക്രീസ്റ്റിന എഴുതി,'അമ്മേ. ഞാന്‍ മോശപ്പെട്ട എന്തോ ചെയ്തു. പോലീസിനെ വിളിക്കൂ, പെട്ടെന്ന്. ദയവായി. എനിക്ക് ഇപ്പോൾ സഹായം വേണം.' എന്നായിരുന്നു സന്ദേശം. പ്രതി ക്രീസ്റ്റിന് കൊക്കോനെന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പ്രതിഭാഗത്തിന്‍റെ വാദത്തെ വിധിന്യായത്തിൽ 'അവരത് ചിന്തിച്ച് ഉറപ്പിച്ചാണ്' ചെയ്തതെന്ന് എഴുതിക്കൊണ്ടാണ് ജഡ്ജി ജൂലിയന്‍ ലാമ്പർട്ട്  തള്ളിക്കളഞ്ഞത്. ഒപ്പം അത് അവിചാരിതമായി സംഭവിച്ചതല്ലെന്നും പ്രത്യേകം പരാമർശിച്ചു. 

ക്രിസ്റ്റിന്‍റെ അമ്മ അറിയിച്ചതിന് പിന്നാലെ ഏമർജന്‍സി സര്‍വീസ് ക്രീസ്റ്റിനയുടെ വീട്ടിലെത്തി. പക്ഷേ, അപ്പോഴേക്കും കഴുത്തിലെ മുറവില്‍ നിന്നും ചോര വാര്‍ന്ന് 41 -കാരനായ ഹെന്‍റി മരിച്ചിരുന്നു. പരിശോധനയില്‍ കട്ടിലിന് അടിയില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കൊല്ലാന്‍ ഉപയോഗിച്ചിരുന്ന കത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവിച്ചത് അപ്രതീക്ഷിതമായ കൊലയല്ലെന്നും കരുതികൂട്ടിയുള്ള കൊലപാതകമാണെന്നും സ്ഥല പരിശോധനയില്‍ നിന്നും പോലീസ് റിപ്പോര്‍ട്ടെഴുതി. 

അന്ന് തന്നെ ക്രിസ്റ്റിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു.  എന്നാൽ ഒരുവര്‍ഷം നീണ്ട വാദത്തിനിടെ തനിക്ക് കടുത്ത മാനസിക പ്രശ്നമുണ്ടെന്നും അതിനിടെയാണ് കൊലപാതകം നടന്നതെന്നും ക്രിസ്റ്റിന വാദിച്ചു. പക്ഷേ, കോടതി ക്രിസ്റ്റിനയുടെ വാദം തള്ളക്കളഞ്ഞു. 2024 നവംബര്‍ 29 ന് ക്രിസ്റ്റിന കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 2025 മെയ് 23 ന് കോടതി ക്രിസ്റ്റിനയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. കുറഞ്ഞത് 15 വര്‍ഷം കഴിയാതെ ക്രിസ്റ്റീന ജാമ്യത്തിന് അര്‍ഹയല്ലെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം നല്ലൊരു കുടുംബനാഥനെന്ന് അയല്‍ക്കാര്‍ക്കും ബന്ധുക്കൾക്കും മതിപ്പുണ്ടായിരുന്ന ഹെന്‍റിയെ ക്രീസ്റ്റിന എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തല്ല. 

 

 

PREV
Read more Articles on
click me!

Recommended Stories

ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്