'ഡെത്ത് ക്ലോക്ക്'; മരണം പ്രവചിക്കുമെന്ന് വെബ്സൈറ്റ്, തമാശയായിട്ടെടുക്കണമെന്ന് മുൻകൂർജാമ്യം 

Published : Feb 12, 2025, 04:02 PM IST
'ഡെത്ത് ക്ലോക്ക്'; മരണം പ്രവചിക്കുമെന്ന് വെബ്സൈറ്റ്, തമാശയായിട്ടെടുക്കണമെന്ന് മുൻകൂർജാമ്യം 

Synopsis

ചില വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തി എപ്പോൾ മരിക്കുമെന്നു വെബ്സൈറ്റ് പ്രവചിക്കും.

ജനിച്ചാൽ ഒരിക്കൽ മരിക്കും, ഒരു മനുഷ്യന്റെ ആയുസ് കൃത്യമായി പ്രവചിക്കുക ആരെക്കൊണ്ടും സാധ്യമല്ല. എന്നാൽ, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മരണം പ്രവചിക്കും എന്ന അവകാശവാദവുമായി പ്രത്യക്ഷപ്പെട്ട ഒരു എഐ വെബ്സൈറ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

'ഡെത്ത് ക്ലോക്ക്' എന്ന പേരിൽ അറിയപ്പെടുന്ന ഈ വെബ്സൈറ്റിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ അതിൻറെ അടിസ്ഥാനത്തിൽ ഒരാൾ എത്ര വയസ്സുവരെ ജീവിക്കും എന്ന് പ്രവചിക്കും എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്. സംഗതി സത്യമാണെന്ന് കരുതി വെബ്സൈറ്റിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി എന്നിരിക്കട്ടെ, 'ആരും ഇത് കാര്യമായി എടുക്കരുത് തമാശയായി കരുതണം' എന്ന മുൻകൂർ ജാമ്യത്തോടെയായിരിക്കും വെബ്സൈറ്റ് നമ്മുടെ ആയുസ്സ് പ്രവചിക്കുക.

തീർത്തും സൗജന്യമായി എല്ലാവർക്കും ഉപയോഗിക്കത്തക്ക രീതിയിലാണ് ഡെത്ത് ക്ലോക്ക് എന്ന ഈ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ചില വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ ആ വ്യക്തി എപ്പോൾ മരിക്കുമെന്നു വെബ്സൈറ്റ് പ്രവചിക്കും. പക്ഷേ, ഇത് സത്യമാണെന്ന് ആരും കരുതിയേക്കരുത് എന്ന് മാത്രം. കാരണം വെറുതെ ഒരു രസത്തിന് തയ്യാറാക്കിയിരിക്കുന്ന വെബ്സൈറ്റ് ആണ് ഇതെന്ന് ഈ വെബ്സൈറ്റിൽ തന്നെ പറഞ്ഞിട്ടുണ്ട്.

ജനനത്തീയതി, ബോഡി മാസ് ഇൻഡക്സ്, ഭക്ഷണക്രമം, വ്യായാമം, പുകവലി - മദ്യപാന ശീലങ്ങൾ, തൂക്കം,  ഉയരം തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകേണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത വ്യക്തി എപ്പോൾ മരിക്കുമെന്നും മരണകാരണം എന്തായിരിക്കും എന്നുമാണ് വെബ്സൈറ്റ് പറയുന്നത്. കൂടാതെ ഇനി അവശേഷിക്കുന്നത് എത്ര മണിക്കൂറുകളും സെക്കൻഡുകളും ആണെന്നും കൗണ്ട് ഡൗൺ രീതിയിൽ വെബ്സൈറ്റിൽ കാണിക്കും.

ശ്ശോ ബ്രോയുടെ ഒരു ഭാഗ്യം, ശരിക്കും നിങ്ങള്‍ ജീവിതത്തില്‍ ജയിച്ചു; ഇത് 'വാലന്‍റൈന്‍ എഡിഷന്‍ സ്പെഷ്യല്‍ പറാത്ത'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ