എഐയെ അമിതമായി ആശ്രയിക്കുന്നത് എഴുത്തിനെ നശിപ്പിക്കുന്നു; ആശങ്ക പങ്കുവെച്ച് ജിപിടി സീറോ സഹസ്ഥാപകൻ

Published : Oct 28, 2026, 04:24 PM IST
Edward Tian

Synopsis

ചാറ്റ്ജിപിടി പുറത്തിറങ്ങിയതിനുശേഷം എഴുത്തിനായി എഐയെ അമിതമായി ആശ്രയിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എഡ്വേർഡ് പറഞ്ഞു.

എഐ ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യരുടെ എഴുതാനുള്ള ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതായി ജിപിടി സീറോ(GPTZero) സഹസ്ഥാപകൻ എഡ്വേർഡ് ടിയാൻ. ഇന്റർനെറ്റിൽ മനുഷ്യർ സ്വയം തയ്യാറാക്കുന്ന കണ്ടന്റുകൾ നിലനിൽക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ ഉപയോഗത്തെ എതിർക്കുകയല്ല, മറിച്ച് അതിന്റെ ഉപയോഗത്തിൽ ആധികാരികതയും സത്യസന്ധതയും ഉറപ്പാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ ഉപയോഗിച്ച് തയ്യാറാക്കിയ കണ്ടന്റുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണമാണ് ജിപിടി സീറോ. സഹസ്ഥാപകനായ അലക്സാണ്ടർ ക്യൂയിക്കൊപ്പം ചേർന്നാണ് എഡ്വേർഡ് ഇത് വികസിപ്പിച്ചത്. 2023 ജനുവരിയിൽ, പ്രിൻസ്റ്റൺ സർവകലാശാലയിൽ പഠിക്കുന്നതിനിടെയാണ് അ​ദ്ദേഹം ഇത് ആരംഭിച്ചത്. പദ്ധതിക്ക് ജനപ്രീതി ലഭിച്ചതോടെ ആദ്യഘട്ട നിക്ഷേപമായി ഇരുവരും ഏകദേശം 35 ലക്ഷം ഡോളർ സമാഹരിച്ചു.

പിന്നീട് ജിപിടി സീറോയെ സൂപ്പർഹ്യൂമൻ ഏറ്റെടുത്തു. നിലവിൽ സൂപ്പർലഹ്യൂമനിൽ പ്രൊഡക്ട് ഡയറക്ടറായി പ്രവർത്തിക്കുകയാണ് എഡ്വേർഡ്. എഐ ഉപയോഗിക്കുന്നതിനെ എതിർക്കുക എന്ന ലക്ഷ്യത്തോടെയല്ല ജിപിടി സീറോ വികസിപ്പിച്ചതെന്ന് എഡ്വേർഡ് വ്യക്തമാക്കി. എഐ ഉപയോഗിക്കുമ്പോൾ കണ്ടന്റുകളുടെ ആധികാരികതയും സത്യസന്ധതയും ഉറപ്പാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ചാറ്റ്ജിപിടി പുറത്തിറങ്ങിയതിനുശേഷം എഴുത്തിനായി എഐയെ അമിതമായി ആശ്രയിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എഡ്വേർഡ് പറഞ്ഞു. സ്വന്തമായി എഴുതാനും മറ്റുള്ളവർ തയ്യാറാക്കിയ കണ്ടന്റുകൾ തിരുത്താനും കഴിയാത്ത സാഹചര്യം ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

എഐ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ട്. എങ്കിലും മനുഷ്യർ സ്വയം തയ്യാറാക്കുന്ന കണ്ടന്റുകൾ ഇന്റർനെറ്റിൽ തുടർന്നും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ മാനവിക വിഷയങ്ങളിലൂടെയും മനുഷ്യരുടെ ചിന്താശേഷി, എഴുത്ത്, ആശയവിനിമയം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുന്നതിലൂടെയും ലഭിക്കുന്ന പരിശീലനത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റില്ല; കേൾവിപരിമിതിയെ തോൽപ്പിച്ച് എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി യുവാവ്
വറുത്ത പ്രാണികളെ ടോപ്പിങ്ങാക്കി എ​ഗ്ഗ് ടാർട്ട്; കാണുമ്പോൾ തന്നെ അയ്യോ പറയും, വൈറൽ വിഭവം