ലൈക്കിനും ഷെയറിനും വേണ്ടി കുഞ്ഞിനെ കൊല്ലുമോ? അപകടകരമായ ദൃശ്യങ്ങൾ വൈറൽ, പിന്നാലെ കേസ്

Published : Mar 01, 2024, 01:31 PM IST
ലൈക്കിനും ഷെയറിനും വേണ്ടി കുഞ്ഞിനെ കൊല്ലുമോ? അപകടകരമായ ദൃശ്യങ്ങൾ വൈറൽ, പിന്നാലെ കേസ്

Synopsis

നദീതീരത്തെ പാലത്തിൻ്റെ അറ്റത്തായി നിന്നുകൊണ്ടാണ് കുഞ്ഞിനെ അപകടകരമായ രീതിയിൽ വായുവിൽ കറക്കിയും പാലത്തിന് താഴേക്ക് തൂക്കിയിട്ടുമൊക്കെ ഇയാൾ വീഡിയോ ചിത്രീകരിച്ചത്.

സോഷ്യൽ മീഡിയയിൽ താരമാകാനുള്ള ഭ്രാന്തമായ അഭിനിവേശത്താൽ ആളുകൾ സ്വയം മറന്ന് പ്രവർത്തിക്കുന്ന നിരവധി സംഭവങ്ങൾ സമീപകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഏറെ ​അപകടകരമായ മറ്റൊരു സംഭവം കൂടി റിപ്പോട്ട് ചെയ്യപ്പെടുന്നു. അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിന്റെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഒരു ചെറുപ്പക്കാരൻ നടത്തിയ ഇൻസ്റ്റാറീൽ ചിത്രീകരണമാണ് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.
 
മധ്യപ്രദേശിൽ നിന്നുള്ള ഒരു യുവാണ് ഈ പേ‌ടിപ്പെടുത്തുന്ന റീൽ ചിത്രീകരണത്തിന് പിന്നിൽ. അഞ്ച് വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ഒരു കൈയിൽ പിടിച്ച് ഇയാൾ അശ്രദ്ധമായി അമിത വേ​ഗത്തിൽ വായുവിൽ കറക്കുന്നതും ഒരു പാലത്തിനു മുകളിൽ നിന്ന് താഴേക്ക് തൂക്കിയി‌ടുന്നതുമൊക്കെയാണ് വീഡിയോയിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയ ലൈക്കുകൾക്കും ഷെയറുകൾക്കുമായി ആളുകൾ ഭ്രാന്തമായി ന‌‌ടത്തുന്ന പ്രവൃത്തികൾ എത്രമാത്രം ഭീകരമാണ് എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

റിപ്പോർട്ടുകൾ പ്രകാരം, മധ്യപ്രദേശിലെ ദാമോ ജില്ലയിൽ താമസിക്കുന്നയാളാണ് വീഡിയോ ചിത്രീകരണത്തിന് പിന്നിൽ.  വയരാമ നദീതീരത്തെ പാലത്തിൻ്റെ അറ്റത്തായി നിന്നുകൊണ്ടാണ് കുഞ്ഞിനെ അപകടകരമായ രീതിയിൽ വായുവിൽ കറക്കിയും പാലത്തിന് താഴേക്ക് തൂക്കിയിട്ടുമൊക്കെ ഇയാൾ വീഡിയോ ചിത്രീകരിച്ചത്. കുട്ടിയെ പാലത്തിന് താഴേക്ക് എറിയുന്നതിനെക്കുറിച്ചും മോശം വാക്കുകൾ വിളിച്ച് കുട്ടിയെ ശാസിക്കുന്നതും  വീഡിയോയിൽ ഉണ്ട്. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഇയാളെ അറസ്റ്റ് ചെയ്യാനും എസ്പി സുനിൽ തിവാരി നിർദ്ദേശം നൽകിയിട്ടുണ്ട്.  എസ്ഡിഒപി നിതീഷ് പട്ടേലിനും റാണെ പൊലീസ് സ്റ്റേഷൻ ഉദ്യോ​ഗസ്ഥർക്കുമാണ് അന്വേഷണ ചുമതല. 2022 -ൽ, ഒരു പിതാവ് തൻ്റെ ചെറിയ കുഞ്ഞിനെ വായുവിലേക്ക് എറിയുന്ന മറ്റൊരു വീഡിയോ സമാനമായരീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 32 സെക്കൻഡ് ദൈർഘ്യമുള്ള ഫൂട്ടേജിൽ, അയാൾ തൻ്റെ കുട്ടിയെ വായുവിലേക്ക് എറിയുകയും തൻ്റെ കൈകളിൽ പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഞാൻ നമ്മുടെ മകനെ വെടിവച്ചു കൊന്നു; ഭാര്യയോട് ഭർത്താവിന്റെ കുറ്റസമ്മതം, എല്ലാം പതിഞ്ഞത് വീട്ടിലെ ക്യാമറയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?