മകനെ വെടിവച്ച് മിനിറ്റുകൾക്കുള്ളിൽ 'അവൻ ശ്വസിക്കുന്നില്ല, അവൻ മരിച്ചിരിക്കുന്നു' എന്നാണ് ഡേവിഡ് ഭാര്യയോട് പറയുന്നത്. യാത്രയിൽ വഴക്കായി എന്നും സഹിക്കാനാവാതെ താൻ മകനെ വെടിവച്ച് കൊല്ലുകയായിരുന്നു എന്നും ഇയാൾ ഭാര്യയോട് പറയുന്നു. 

'നമ്മുടെ മകനെ ഞാൻ കൊന്നു', ഭാര്യയോട് ഭർത്താവിന്റെ കുറ്റസമ്മതം. എല്ലാം പിടിച്ചെടുത്ത് വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറ. ഫ്ലോറിഡക്കാരനായ ഡേവിഡ് കോൺട്രേറസാണ് തൻ്റെ വീട്ടിലെ ഡോർബെൽ ക്യാമറയിലൂടെ താൻ തങ്ങളുടെ മകനെ കൊന്നു എന്ന കാര്യം ഭാര്യയെ അറിയിച്ചത്. 

താനും മകനും തമ്മിലുള്ള വഴക്കിനിടെ താൻ മകനെ വെടിവച്ചു കൊന്നു എന്നാണ് ഡേവിഡ് ഭാര്യയോട് പറയുന്നത്. 22 -കാരനായ മകൻ എറിക്കിനെ താൻ വെടിവച്ചുകൊന്നു എന്ന് കഴിഞ്ഞ നവംബറിൽ മിയാമിയിലെ അവരുടെ വീട്ടിൽ വെച്ച് തന്നെയാണ് ഡേവിഡ് തുറന്നു സമ്മതിക്കുന്നത്. മകനെ വെടിവച്ച് മിനിറ്റുകൾക്കുള്ളിൽ 'അവൻ ശ്വസിക്കുന്നില്ല, അവൻ മരിച്ചിരിക്കുന്നു' എന്നാണ് ഡേവിഡ് ഭാര്യയോട് പറയുന്നത്. യാത്രയിൽ വഴക്കായി എന്നും സഹിക്കാനാവാതെ താൻ മകനെ വെടിവച്ച് കൊല്ലുകയായിരുന്നു എന്നും ഇയാൾ ഭാര്യയോട് പറയുന്നു. 

അതിനിടയിൽ ഇയാൾ നിരാശനാകുന്നതും മുഖം പൊത്തിപ്പിടിച്ചിരിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. 'ഇത് നിന്റെ തെറ്റല്ല, എന്റെ സഹോദരനെ വിളിക്കൂ' എന്നും ഇയാൾ പറയുന്നുണ്ട്. അതേസമയം ഭാര്യ കരഞ്ഞുകൊണ്ട് 'അയാൾ ജയിലിൽ പോകണം' എന്നും പറയുന്നത് കേൾക്കാം. പിന്നീട് ഡേവിഡ് തന്നെ 911 -ലേക്ക് വിളിച്ച് പൊലീസിനോട് താൻ താൻ തന്റെ മകനെ വെടിവച്ചു കൊന്നു എന്ന് പറയുന്നുണ്ട്.

പിന്നാലെ, പൊലീസ് സ്ഥലത്തെത്തുകയും ഡേവിഡിനെ പിടികൂടുകയും ചെയ്യുന്നതും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തുമ്പോൾ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ഇവരുടെ മകനെ വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് 11 -നാണ് ഡേവിഡിന്റെ അടുത്ത ഹിയറിം​ഗ്. അതുവരെ ഇയാൾക്ക് ജാമ്യമില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം