ട്രാഫിക് നിയമം തെറ്റിച്ചു, വാഹനത്തിന് പിന്നാലെ പാഞ്ഞ് പൊലീസ്, ചീങ്കണ്ണി അറസ്റ്റിൽ

Published : Jun 17, 2022, 01:13 PM ISTUpdated : Jun 17, 2022, 01:26 PM IST
ട്രാഫിക് നിയമം തെറ്റിച്ചു, വാഹനത്തിന് പിന്നാലെ പാഞ്ഞ് പൊലീസ്, ചീങ്കണ്ണി അറസ്റ്റിൽ

Synopsis

അല്പസമയത്തെ പരിശ്രമത്തിന് ശേഷം പൊലീസ് അവളെ പിടികൂടി. എന്നാൽ പിന്നീട് കുറ്റകൃത്യത്തിൽ ഡ്രൈവറെ അവൾ സഹായിച്ചില്ലെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും, അവളെ വെറുതെ വിടുകയും ചെയ്തു.

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ഒരു ചീങ്കണിയെ അറസ്റ്റ് ചെയ്തു. ഒടുവിൽ നിരപരാധിയാണെന്ന് കണ്ട് പൊലീസ് തന്നെ അവളെ വെറുതെ വിടുകയും ചെയ്തു. കേൾക്കുമ്പോൾ ചിരി വരുമെങ്കിലും, സംഭവം സത്യമാണ്.  മിഷിഗണിലെ ട്രാഫിക് സ്റ്റോപ്പിലാണ് സംഭവം. അവൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അറസ്റ്റ്.  

കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ജൂൺ 11 ശനിയാഴ്ച ട്രാഫിക്കിലൂടെ ഒരു വാഹനം അതിവേഗം പാഞ്ഞു പോകുന്നത് കാണാൻ ഇടയായി. അനുവദനീയമായതിലും കൂടുതൽ വേഗതയിലായിരുന്നു വാഹനം പൊയ്ക്കൊണ്ടിരുന്നത്. നിയമം ലംഘിച്ച് പാഞ്ഞു പോകുന്ന വാഹനത്തെ തടയാൻ പൊലീസ് ശ്രമിച്ചുവെങ്കിലും, അവരെ മറികടന്ന് അത് മുന്നോട്ട് പോയി. വാഹനം ഓടിച്ചിരുന്നത് മിഷിഗൺ സ്വദേശിയായ ഒരു നാല്പതുകാരനായിരുന്നു. ഉടനെ മിഷിഗൺ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസിലെ (ഡിഎൻആർ) നിയമപാലകർ സിനിമാസ്റ്റൈലിൽ വാഹനത്തെ പിന്തുടരാൻ തുടങ്ങി. അയാൾ മുൻപിലും, പൊലീസ് പുറകിലുമായി കുറച്ച് ദൂരം മുന്നോട്ട് പോയി. ഒടുവിൽ വാഹനം ഒരു റെയിൽ പാതയ്ക്ക് സമീപം രണ്ട് മരങ്ങൾക്കിടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.  

വാഹനമോടിച്ചിരുന്ന 40 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അയാൾക്കൊപ്പം വണ്ടിയിൽ കാരെനും ഇരിപ്പുണ്ടായിരുന്നു. ഈ ബഹളത്തിനിടയിൽ അവൾ പതുക്കെ സംഭവസ്ഥലത്ത് നിന്ന് മുങ്ങാൻ നോക്കുകയായിരുന്നുവെന്ന് പൊലീസ് അഭിപ്രായപ്പെട്ടു. ഇത് ശ്രദ്ധയിൽ പെട്ട അവർ അവളെയും പിടിച്ച് അറസ്റ്റ് ചെയ്തു. നിയമം എല്ലാവർക്കും ഒരുപോലെയാണല്ലോ. അതിനി മനുഷ്യനായാലും ശരി, മുതലയായാലും ശരി നിയമം തെറ്റിച്ചാൽ ഞങ്ങൾ അറസ്റ്റ് ചെയ്യുമെന്ന നിലപാടിലായിരുന്നു പൊലീസ്.

അല്പസമയത്തെ പരിശ്രമത്തിന് ശേഷം പൊലീസ് അവളെ പിടികൂടി. എന്നാൽ പിന്നീട് കുറ്റകൃത്യത്തിൽ ഡ്രൈവറെ അവൾ സഹായിച്ചില്ലെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയും, അവളെ വെറുതെ വിടുകയും ചെയ്തു. "സംഭവത്തിൽ അവൾ കുറ്റക്കാരിയല്ലെന്ന് ഞങ്ങൾക്ക് അറിയാം. അവളല്ല വാഹനം ഓടിച്ചതെന്നും അറിയാം," വകുപ്പ് പറഞ്ഞു. ചീങ്കണ്ണി ഒരു കുറ്റവും നേരിടുന്നില്ലെന്ന് തിങ്കളാഴ്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് വഴി ഉദ്യോഗസ്ഥർ പറഞ്ഞു. 

കാരെനെ എങ്ങനെ പിടിക്കാമെന്ന് ചർച്ച ചെയ്യുന്ന സംഭവസ്ഥലത്ത് നിന്നുള്ള ഒരു വീഡിയോയും അവർ പങ്കിട്ടു. അത് കൂടാതെ കാറിനുള്ളിൽ ചീങ്കണ്ണി ഇരിക്കുന്നതിന്റെ ഒരു ഫോട്ടോയും അവർ പങ്കുവച്ചു. എന്നാൽ, കാരെൻ വെറുമൊരു ചീങ്കണ്ണിയല്ല, മറിച്ച് ഒരു ടിക് ടോക്ക് താരമാണ്. 80,000 -ത്തിലധികം ഫോളോവേഴ്‌സുണ്ട് അവൾക്ക്. മിഷിഗണിലെ ലേക് സിറ്റിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ തത്കാലം അവളെ പാർപ്പിക്കാനാണ് പൊലീസ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം വാഹനമോടിച്ചയാൾ ഒരു സ്ഥിരം നിയമലംഘകനാണ് എന്ന് പൊലീസ് തിരിച്ചറിഞ്ഞു. അടുത്തുള്ള കൗണ്ടിയിൽ ഡ്രൈവർക്കെതിരെ നിരവധി വാറന്റുകളുണ്ടെന്ന് പോലീസ് കണ്ടെത്തി.   

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ