Alyssa Dean : തെരുവിൽ കഴിയുന്നവർക്കുവേണ്ടി പുതപ്പ് നിർമ്മിച്ച് 11 വയസുകാരി

Published : Jan 09, 2022, 09:19 AM IST
Alyssa Dean : തെരുവിൽ കഴിയുന്നവർക്കുവേണ്ടി പുതപ്പ് നിർമ്മിച്ച് 11 വയസുകാരി

Synopsis

അലീസയുടെ അമ്മ പറയുന്നതനുസരിച്ച്, ഒരു പുതപ്പ് തയ്യാറാക്കാൻ ഏകദേശം 45 മിനിറ്റ് എടുക്കും. ഇതിനായി ആദ്യം കവറുകൾ ഇസ്തിരിയിടുന്നു. തുടർന്ന് വെതർപ്രൂഫിംഗ്, തുന്നൽ എന്നിവ പോലുള്ള കാര്യങ്ങൾ ചെയ്യുന്നു.

യുകെയിലെ മരം കോച്ചുന്ന തണുപ്പിൽ തെരുവിൽ കഴിയുന്ന ആളുകൾക്ക് ബുദ്ധിമുട്ട് കൂടാതെ സുഖമായി ഉറങ്ങാനായി ഒരു 11 വയസ്സുകാരി പുതപ്പുകൾ(Blankets) തുന്നുന്നു. യുകെയിലെ വെയിൽസിലെ പ്രെസ്റ്റാറ്റിനിൽ(Prestatyn in Wales, UK) നിന്ന് വരുന്ന അലീസ ഡീനാ(Alyssa Dean)ണ് ഭവനരഹിതരായ ആളുകൾക്ക് വേണ്ടി പുതപ്പുകൾ നിർമ്മിക്കുന്നത്. അതും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ചിപ്‌സ് പാക്കറ്റുകൾ ഉപയോഗിച്ചാണ് അവൾ പുതപ്പുകൾ ഉണ്ടാക്കുന്നത്. ഒരു പുതപ്പ് ഉണ്ടാക്കാൻ ഏകദേശം 44 പാക്കറ്റുകൾ ആവശ്യമാണ്. ഇപ്പോൾ അവൾ നിർധനർക്ക് നൽകാനായി എല്ലാം കൂടി 80 ഓളം പാക്കറ്റുകൾ ഉണ്ടാക്കി. ഓരോ പാക്കറ്റിലും പുതപ്പും, തൊപ്പികളും, കൈ ഉറകളും, സോക്സുകളും, കൂടാതെ രുചികരമായ ചോക്ലേറ്റുകളും അടങ്ങിയിരിക്കുന്നു.  

തന്റെ ഈ പ്രയത്നത്തിലൂടെ, ഇപ്പോൾ അവൾ ഭവനരഹിതരായ ആളുകളെ ശൈത്യകാലത്തെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. അവളുടെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും അവളെ ഇതിൽ സഹായിക്കുന്നു. അലീസയുടെ അമ്മ ഡാർലിനാണ് ഒഴിഞ്ഞു കിടക്കുന്ന പാക്കറ്റുകൾ ഓഫീസുകളിലെ ചവറ്റു കുട്ടയിൽ നിന്ന് ശേഖരിക്കുന്നത്. 51 വയസ്സുള്ള അവർ ഓഫീസിൽ കവറുകൾ ശേഖരിക്കുന്നത്തിനായി ഒരു കളക്ഷൻ ബോക്‌സ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഒഴിഞ്ഞ കൂടുകൾ ആളുകൾ വലിച്ചെയറിയാതെ അതിൽ ഇടുന്നു. അവർ അവിടെ പോയി അത് ശേഖരിക്കുന്നു. വളരെ പരിസ്ഥിതി ബോധമുള്ളവളാണ് അലീസയെന്ന് അമ്മ പറയുന്നു.  ഈ ജോലി അവൾക്ക് വലിയ ഇഷ്ടമാണെന്നും അമ്മ കൂട്ടിച്ചേർത്തു.  

അലീസയുടെ അമ്മ പറയുന്നതനുസരിച്ച്, ഒരു പുതപ്പ് തയ്യാറാക്കാൻ ഏകദേശം 45 മിനിറ്റ് എടുക്കും. ഇതിനായി ആദ്യം കവറുകൾ ഇസ്തിരിയിടുന്നു. തുടർന്ന് വെതർപ്രൂഫിംഗ്, തുന്നൽ എന്നിവ പോലുള്ള കാര്യങ്ങൾ ചെയ്യുന്നു. “വീടില്ലാത്ത ആളുകൾക്ക് വെറുമൊരു പുതപ്പിനേക്കാൾ കുറച്ച് കൂടി ചൂട് നിലനിൽക്കുന്ന ഒന്ന് നല്കാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനാൽ ഞങ്ങൾ കൈയിലുള്ള തുണി കഷണങ്ങളും അതിൽ ചേർക്കുന്നു” അമ്മ പറഞ്ഞു. തുടക്കത്തിൽ, അലീസ തന്റെ സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ഇതെല്ലാം ചെയ്തിരുന്നതെന്ന് ഡാർലിൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പുതപ്പുകൾ ഉണ്ടാക്കാനായി ഒരു ധനസമാഹരണ പരിപാടി തന്നെ അവർ ആസൂത്രണം ചെയ്തിട്ടുണ്ട്.  

കെയർ പാക്കറ്റുകൾ ഡെൻബിഗ്ഷെയറിലും കോൺവിയിലും ഫ്ലിന്റ്ഷയറിലുമാണ് വിതരണം ചെയ്യുന്നത്. ആളുകൾ ഇപ്പോൾ ആഘോഷങ്ങളിൽ ഉപയോഗിച്ച ക്രിസ്പ് പാക്കറ്റുകൾ കളയാതെ സൂക്ഷിച്ച് വച്ച് അലീസയെ ഏല്പിക്കുന്നു. അങ്ങനെ ഇത് ഉപയോഗിച്ച് അവൾ കൂടുതൽ പുതപ്പുകൾ ഉണ്ടാക്കുന്നു.  ക്രിസ്പ് പാക്കറ്റുകൾ സംഭാവനയായി സ്വീകരിക്കാൻ അവളും അമ്മയും ഒരു ഫേസ്ബുക്ക് പേജ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്.  

PREV
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി