
മേഘക്കാഴ്ചകള്‍ പലപ്പോഴും നമ്മുടെ മനസിന് ഉണര്‍വും ഉന്മേഷവും നല്‍കാറുണ്ട്, പ്രത്യേകിച്ചും, പുലര്‍ കാലങ്ങളിലും വൈകുന്നേരങ്ങളിലും വെളുത്ത മേഘങ്ങള്‍ക്കിടിയിലൂടെ സൂര്യ വെളിച്ചം കടന്ന് പോകുമ്പോഴുള്ള കാഴ്ചയും ചില രൂപങ്ങളുടെ സാദൃശ്യത്തോടെയുള്ള മേഘരൂപങ്ങള്‍ കാണുമ്പോഴും മനസില്‍ പറഞ്ഞറിയിക്കാനാകാത്ത സ്വാസ്ഥ്യം പലര്‍ക്കും അനുഭവപ്പെടുറുണ്ട്. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസം യുകെയിലെ നോർഫോക്കിലെ ട്രിമിംഗ്ഹാമം കടല്‍ത്തീരത്ത് ദൃശ്യമായി. മേഘത്തിന്‍റെ രൂപമാകട്ടെ തിരമാലകള്‍ക്ക് സമാനമായിരുന്നു. ഈ മേഘരൂപങ്ങളെ കെൽവിൻ ഹെലംഹോൾട്ട്സ് വേവ്സ് എന്ന് വിളിക്കുന്നു.
650 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ മുട്ടകള്‍ മധ്യപ്രദേശിലെ ധറില്‍ നിന്നും കണ്ടെത്തി
കഴിഞ്ഞ ഞായറാഴ്ച ജോയ് പാട്രിക് തന്‍റെ കിടപ്പുമുറിയിലൂടെ നോർഫോക്കിലെ ട്രിമിംഗ്ഹാമം കടലിലേക്ക് വൈകുന്നേരം നോക്കിയപ്പോഴാണ് ഈ രൂപത്തിലുള്ള മേഘങ്ങളെ കണ്ടതെന്ന് ഈസ്റ്റേൺ ഡെയ്‌ലി പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി കാലാവസ്ഥ നിരീക്ഷകര്‍ ഈ ചിത്രം കെൽവിൻ ഹെലംഹോൾട്ട്സ് വേവ്സ് മേഘങ്ങളുടെ ഉത്തമ ഉദാഹരണമാണെന്ന് അഭിപ്രായപ്പെട്ടു. ഈ മേഘ ചിത്രം "പ്രത്യേകിച്ച് നല്ല, വലിയ ഉദാഹരണമാണ്" എന്നാണ് വെതർക്വസ്റ്റിലെ കാലാവസ്ഥാ നിരീക്ഷകനായ ക്രിസ് ബെൽ അഭിപ്രായപ്പെട്ടത്. ഇത്തരം മേഘരൂപങ്ങള്‍ താരതമ്യേന അപൂർവ്വമാണെന്നും നോർഫോക്കിൽ കണ്ടത് "ഒരുപക്ഷേ ഞാൻ യുകെയിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ചിലതായിരിക്കാ"മെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
തീരത്ത് അടിയും മുമ്പ് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ക്കുന്ന തിമിംഗലങ്ങള്‍ !
കെൽവിൻ ഹെലംഹോൾട്ട്സ് മേഘങ്ങള്‍ വളരെ അപൂർവമായ ഒരു പ്രതിഭാസമാണെന്നും അവ ആകാശത്ത് ഒരു മേഘം ഒരു തരംഗത്തിന്‍റെ രൂപം സൃഷ്ടിക്കുന്നുവെന്നും മെറ്റ് ഓഫീസ് വെബ്‌സൈറ്റ് വ്യക്തമാക്കി. 'രണ്ട് വായു പ്രവാഹങ്ങള്‍ക്കിടയില്‍ ശക്തവും ലംബവുമായ പ്രവര്‍ത്തനമുണ്ടാകുമ്പോള്‍ അവ സംഭവിക്കുന്ന. ഇത് താഴ്ന്ന വായു പ്രവാഹത്തെക്കാള്‍ ഉയര്‍ന്ന തലത്തില്‍ അതിവേഗം കാറ്റ് വീശുമ്പോഴാണ് സംഭവിക്കുക.' വെബ്സൈറ്റ് വ്യക്തമാക്കുന്നു. വായു പ്രവാഹങ്ങളുടെ പ്രക്ഷുബ്ധാവസ്ഥയെ കുറിച്ച് പഠനം നടത്തിയ ഭൗതികശാസ്ത്രജ്ഞരായ കെൽവിൻ പ്രഭു, ഹെർമൻ വോൺ ഹെലംഹോൾട്സ്, വില്യം തോംസൺ എന്നിവരുടെ പേരുകള്‍ ചേര്‍ത്താണ് ഈ മേഘ രൂപത്തിന് പേര് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക