പുതുതായി കുഴിച്ചെടുത്ത മുട്ടകളുടെ ഫോസിലുകൾ ജനുവരിയിൽ കണ്ടെത്തിയവയില്‍ നിന്ന് വ്യത്യസ്തമാണെന്നും അതിനാൽ ഇവ വ്യത്യസ്ത ദിനോസർ ഇനത്തിൽ പെട്ടതാണെന്നും റാഞ്ചോർ കൂട്ടിച്ചേര്‍ത്തു. 

ഴിഞ്ഞ ജനുവരിയില്‍ 92 കൂടുകളിലായി 256 ഫോസിലൈസ്ഡ് ചെയ്യപ്പെട്ട ദിനോസർ മുട്ടകൾ മധ്യപ്രദേശിലെ ധാർ ജില്ലയില്‍ നിന്നും പാലിയന്‍റോളജിസ്റ്റുകൾ കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് നര്‍മ്മദാ താഴ്വാരയില്‍ ദിനോസറുകള്‍ തങ്ങളുടെ മുട്ടകള്‍ വിരിയിക്കുന്നതിനുള്ള സ്ഥലമായി തെരഞ്ഞെടുത്തിരുന്നുവെന്നതിനുള്ള തെളിവുകളായിരുന്നു അതെന്ന് പാലിയന്‍റോളജിസ്റ്റുകള്‍ അവകാശപ്പെട്ടു. പിന്നാലെ ആറ് മാസങ്ങള്‍ക്ക് ശേഷം ധാറില്‍ നിന്ന് വീണ്ടും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തി. വനം വകുപ്പാണ് ഇത്തവണ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് പുതിയ ദിനോസർ മുട്ടയുടെ ഫോസിലുകൾക്കായുള്ള തിരച്ചിലുകളും അന്വേഷണങ്ങളും തുടരുകയായിരുന്നെന്ന് വനംവകുപ്പ് സബ് ഡിവിഷണൽ ഓഫീസർ സന്തോഷ് റാഞ്ചോർ അറിയിച്ചു. വനംവകുപ്പ് ജീവനക്കാർക്കൊപ്പം ദിനോസർ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തിരുന്നു. ഇത്തവണ കണ്ടെത്തിയവ മാംസഭോജികളായ ഇരപിടിയൻ ദിനോസറുകളുടെ മുട്ടകളാണെന്ന് കരുതുന്നു. 

തീരത്ത് അടിയും മുമ്പ് ഹൃദയത്തിന്‍റെ ആകൃതിയില്‍ രൂപം തീര്‍ക്കുന്ന തിമിംഗലങ്ങള്‍ !

ബാഗ് ഗ്രാമത്തിലെ ബഗെയ്ൻ നദിയുടെ തീരത്ത് മൂന്നിടങ്ങളിലായി 25 ദിനോസർ മുട്ടകളുടെ ഫോസിലുകളാണ് ലഭിച്ചത്. പുതുതായി കുഴിച്ചെടുത്ത മുട്ടകളുടെ ഫോസിലുകൾ ജനുവരിയിൽ കണ്ടെത്തിയവയില്‍ നിന്ന് വ്യത്യസ്തമാണെന്നും അതിനാൽ ഇവ വ്യത്യസ്ത ദിനോസർ ഇനത്തിൽ പെട്ടതാണെന്നും റാഞ്ചോർ കൂട്ടിച്ചേര്‍ത്തു. ഇവയ്ക്ക് 6.5 ദശലക്ഷം വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു. ചണ്ഡീഗഢിലെയും ലഖ്‌നൗവിലെയും ഗവേഷണ കേന്ദ്രങ്ങളിൽ ഇവ വിശദ പരിശോധയ്ക്ക് വിധേയമാക്കും. കൂടുതല്‍ മുട്ടകള്‍ ലഭിച്ചതിന് പിന്നാലെ ഇവിടെ ദിനോസർ ഫോസിൽ പാർക്ക് നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്. 2021 -ല്‍ ദക്ഷിണ ചൈനയിലെ ഗാൻഷൗവിൽ നിന്നും വിരിയാൻ ഏതാണ്ട്‌ പാകമായ ഒരു ഫോസിലൈസ്‌ ചെയ്‌ത മുട്ടയ്ക്കുള്ളിൽ തികച്ചും സംരക്ഷിച്ചിരിക്കുന്ന ഭ്രൂണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഈ മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്‍റെ മാതൃകയ്ക്ക് "ബേബി യിംഗ്ലിയാങ്" എന്നായിരുന്നു പേര് നല്‍കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക