52 കൂട്ടവെടിവയ്പ്പുകള്‍, 1606 മരണം; 'ദൈവം വെടിവെപ്പുകാരനെ അയക്കുക'യായിരുന്നു: ബാപ്റ്റിസ്റ്റ് ചർച്ച് നേതാക്കൾ

Published : Feb 02, 2023, 05:13 PM ISTUpdated : Feb 02, 2023, 05:20 PM IST
52 കൂട്ടവെടിവയ്പ്പുകള്‍, 1606 മരണം; 'ദൈവം വെടിവെപ്പുകാരനെ അയക്കുക'യായിരുന്നു: ബാപ്റ്റിസ്റ്റ് ചർച്ച് നേതാക്കൾ

Synopsis

2007-ൽ ലൂയിസ് തെറോക്‌സ് ഡോക്യുമെന്‍ററിയിലൂടെയാണ് കൻസസിലെ ടൊപെക ആസ്ഥാനമായുള്ള വെസ്റ്റ്‌ബോറോ സഭയും ഫെൽപ്‌സ് കുടുംബവും അമേരിക്കയില്‍ 'കുപ്രസിദ്ധി' നേടുന്നത്. 


2023 ജനുവരി മാസം മാത്രം യുഎസില്‍ നടന്നത് 52 കൂട്ട വെടിവയ്പ്പുകള്‍, ഈ വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടതാകട്ടെ 1606 പേരും. വെടിവയ്പ്പുകളും അതേ തുടര്‍ന്നുള്ള മരണവും കൂടിയതോടെ അമേരിക്കയിലെ സിവില്‍ സമൂഹം ഏറെ പരിഭ്രാന്തരാണ്. രാജ്യത്തെ തോക്ക് സംസ്കാരത്തിനെതിരെ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് പലരും രംഗത്തെത്തി. എന്നാല്‍ ഇതിനിടെ വിചിത്രവാദവുമായി ബാപ്റ്റിസ്റ്റ് ചര്‍ച്ച് നേതാക്കളും രംഗത്തെത്തി. വെടിവയ്പ്പ് നടത്തിയവരെ ദൈവമാണ് പറഞ്ഞയച്ചതെന്നായിരുന്നു ഇവരുടെ വിചിത്ര വാദം. 

2007-ൽ ലൂയിസ് തെറോക്‌സ് ഡോക്യുമെന്‍ററിയിലൂടെയാണ് കൻസസിലെ ടൊപെക ആസ്ഥാനമായുള്ള വെസ്റ്റ്‌ബോറോ സഭയും ഫെൽപ്‌സ് കുടുംബവും അമേരിക്കയില്‍ 'കുപ്രസിദ്ധി' നേടുന്നത്. അമേരിക്കയിലെ ഏറ്റവും വെറുക്കപ്പെട്ട കുടുംബം എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററിയുടെ എപ്പിസോഡിൽ, ഇവര്‍ തീവ്രമായ ആശയഗതികള്‍ ഉന്നയിച്ചും സ്വവർഗാനുരാഗത്തിനെതിരെ സംസാരിച്ചും വാര്‍ത്തകളിലിടം നേടി. അമേരിക്കൻ സൈനികരുടെ മരണം അമേരിക്കയിലെ സ്വവർഗരതിയുമായി ബന്ധപ്പെട്ട നിയമത്തിനെതിരെയുള്ള ദൈവത്തിന്‍റെ ശിക്ഷയാണെന്ന് ഇവർ വിശ്വസിക്കുന്നു.

അമേരിക്കയുടെ തോക്ക് സംസ്കാരത്തെ പിന്തുടരുന്ന ലാഭ രഹിത സംഘടനയായ ദി ഗണ്‍ വയലന്‍സ് ആര്‍ക്കേവ് എന്ന സംഘടനയുടെ ട്വീറ്റില്‍ കഴിഞ്ഞ മാസത്തെ തോക്ക് അക്രമണത്തിന്‍റെ കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് അത്. 

 

2014-ൽ അന്തരിച്ച പ്രധാന പാസ്റ്റർ ഫ്രെഡ് ഫെൽപ്‌സിന്‍റെ മകളാണ് 65 കാരിയായ ഷെർലി. ഇപ്പോൾ വെസ്റ്റ്‌ബോറോയുടെ പ്രധാന വക്താവാണ് ഇവര്‍. ഷെർലിയും അവരുടെ 25 വയസുള്ള മകന്‍  ജോനായുമാണ് ഇപ്പോള്‍ സഭയുടെ പ്രധാനപ്പെട്ട നേതാക്കള്‍. സ്വവര്‍ഗ്ഗരതിക്കെതിരെയാണ് ഇവര്‍ പ്രധാനമായും നിലകൊള്ളുന്നത്. അതിനിടെയാണ് ഈ വര്‍ഷം ആദ്യത്തെ മാസം യുഎസിലുണ്ടായ വെടിവയ്പ്പുകള്‍ ദൈവത്തിന്‍റെ സൃഷ്ടിയാണെന്നും ദൈവമാണ് വെടിവയ്ക്കാനായി ആളുകളെ തെരഞ്ഞെടുത്തതെന്നുമുള്ള വിചിത്രവാദവുമായി ഷെര്‍ലിയും മകനും മറ്റും രംഗത്തെത്തിയത്. ലോസ്ഏയ്ഞ്ചല്‍സില്‍ കഴിഞ്ഞ മാസം നടന്ന വെടിവയ്പ്പും തുടര്‍ന്നുണ്ടായ മരണങ്ങളും കർത്താവിന്‍റെയും അദ്ദേഹത്തിന്‍റെ "അനുഗ്രഹീതമായ പല വിധികളുടെയും" മര്യാദയിൽ വന്നതാണെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. 

"ലോകം മുഴുവനും ഒരു വിമത ഭവനമാണ്" എന്നും ദൈവം അതിക്രമങ്ങൾ കൊണ്ട് ആ വിമത ഭവനത്തിലെ "ആളുകളെ ശിക്ഷിക്കുന്നു" എന്നും സഭ അവകാശപ്പെടുന്നു. "പശ്ചാത്തപിക്കുക അല്ലെങ്കിൽ നശിക്കുക" എന്നതാണ് ഇവരുടെ പ്രധാനവാക്യങ്ങളിലൊന്ന്. കുറച്ച് വര്‍ഷം മുമ്പ് ഷേര്‍ലിക്കെതിരെ സംസാരിച്ച് അവരുടെ മകള്‍ മേഗൻ ഫെൽപ്സ്-റോപ്പർ സഭ വിട്ടിരുന്നു. 


കൂടുതല്‍ വായനയ്ക്ക്:  'എന്നെ ഓർത്ത് വിഷമിക്കണ്ട. ഞാൻ പറക്കാൻ തയ്യാറാണ്'; വധശിക്ഷ നടപ്പാക്കും മുമ്പ് കൊലയാളിയുടെ അവസാന വാക്കുകൾ
 

PREV
click me!

Recommended Stories

അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം