
കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനെതിരെ ലോകത്തിന്‍റെ പല ഭാഗത്തും പ്രതിഷേധങ്ങളും മറ്റും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കാറുണ്ട്. ആരും കുറ്റവാളികളായി ജനിക്കാറില്ലെന്നും സമൂഹത്തിലെ സാഹചര്യങ്ങളാണ് അവരെ കുറ്റവാളികളാക്കുന്നതുമെന്നാണ് ഇതിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാല്‍, അമേരിക്ക പോലുള്ള മിക്ക രാജ്യങ്ങളിലും ഇന്നും നിയമത്തിന്‍റെ മുന്നിലെത്തുന്ന വലിയ കുറ്റകൃത്യം ചെയ്ത കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കാറുണ്ട്. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് പോലെ തൂക്കിക്കൊലയല്ല. മറിച്ച് വീര്യം കൂടി വിഷം കുത്തിവച്ചാണ് പലപ്പോഴും അമേരിക്ക കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധേയമാക്കാറുള്ളത്.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഒരു കുറ്റവാളിയെ ഇതുപോലെ വധശിക്ഷയ്ക്ക് വിധേയമാക്കി. 16 വര്‍ഷം മുമ്പ് ചെയ്തൊരു കുറ്റകൃത്യത്തെ തുടര്‍ന്നാണ് 43 വയസുള്ള ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിലെ യുഎസ് നേവിയിലെ വെറ്ററനായ റൂയിസ് നിക്‌സന്‍റെ വധശിക്ഷ നടപ്പാക്കിയത്. കാലഹരണപ്പെട്ട കുത്തിവയ്പ്പ് മരുന്നുകള്‍ ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ടെക്സാസ് സംസ്ഥാനത്ത് നിയമപോരാട്ടം നടക്കുന്നതിനിടെയാണ് വധശിക്ഷ നടപ്പാക്കിയതെന്നതും ശ്രദ്ധേയം.
അമേരിക്കയുടെ ഏറ്റവും തിരക്കേറിയ ഡെത്ത് ചേംമ്പറില്‍ വച്ച് വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ റൂയിസ് നിക്‌സന്‍ പറഞ്ഞത്, എന്നെ പിന്തുണച്ചതിന് ലോകമെമ്പാടുമുള്ള എന്‍റെ എല്ലാ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും താന്‍ നന്ദി പറയാൻ ആഗ്രഹിക്കുന്നു. സ്വന്തം കുട്ടികളോട് റൂയിസ് തലയുയർത്തി നിൽക്കാനും തന്നെ കുറിച്ചോര്‍ത്ത് അഹങ്കരിക്കുന്നത് തുടരാനും അയാള്‍ ആവശ്യപ്പെട്ടു. പിന്നാലെ 'എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട. ഞാന്‍ പറക്കാന്‍ തയ്യാറാണെ'ന്നായിരുന്നു അയാള്‍ പറഞ്ഞത്. ശരി, വാർഡൻ, ഞാൻ സവാരി ചെയ്യാൻ തയ്യാറാണ് റൂയിസ് കൂട്ടിച്ചേര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2007-ലാണ് സംഭവങ്ങളുടെ തുടക്കം. ഒരു കൊലക്കേസ് പ്രതി ഉപയോഗിച്ച വാഹനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനിടെ സമാനമായ ഒരു വാഹനം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിനെ കണ്ടതിന് പിന്നാലെ വാഹനം 120 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചു. പിന്നാലെ പൊലീസും. ഒടുവില്‍ ഡാളസ് സീനിയർ പൊലീസറായ കോർപ്പറൽ മാർക്ക്, വാഹനം ഓടിച്ചിരുന്ന റൂയിസ് നിക്‌സനെ തടഞ്ഞു. എന്നാല്‍, ഈ സമയം നിക്സന്‍ മാര്‍ക്കിനെ വെടിവയ്ക്കുകയും പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുകയുമായിരുന്നു. എന്നാല്‍, താന്‍ പൊലീസ് ഓഫീസറെ മനപൂര്‍വ്വം കൊല്ലുകയല്ലായിരുന്നെന്നും മറിച്ച് ഓഫീസര്‍ തന്നെ തടഞ്ഞപ്പോള്‍ സ്വയം പ്രതിരോധത്തിനിടെ സംഭവിച്ച അബന്ധമായിരു അതെന്നുമായിരുന്നു നിക്സന്‍ കോടതിയില്‍ വാദിച്ചത്. മയക്കുമരുന്ന് കുത്തിവച്ചുള്ള വധശിക്ഷകള്‍ക്കെതിരെ അമേരിക്കയില്‍ വലിയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ശിക്ഷ നടപ്പാക്കിയത്. ഈ വര്‍ഷം അമേരിക്കയില്‍ നടപ്പാക്കുന്ന നാലാമത്തെ വധശിഷയാണ് റൂയിസ് നിക്‌സന്‍റെത്.
കൂടുതല്‍ വായനയ്ക്ക്: ബജറ്റുകളില്‍ ജീവിത ചെലവ് ഉയരുമെന്ന ഭയമില്ല; എലിസബത്ത് എര്‍ലെയുടെത് വ്യത്യസ്തമായ ബോട്ട് ജീവിതം!