60 -ാമത്തെ വയസിൽ 29 കിലോ കുറച്ച് ബോഡി ബിൽഡർ, സ്വപ്നത്തിലേക്ക് നടന്ന് മുൻ അഭിഭാഷക

By Web TeamFirst Published Feb 2, 2023, 2:48 PM IST
Highlights

നേരത്തെ ഒരു അഭിഭാഷക ആയിരുന്നു ഇലീൻ. എപ്പോഴും ബോഡി ബിൽഡർ ആവണം എന്ന് സ്വപ്നം കണ്ടിരുന്ന ഇലീന് ജോലിക്കും കുട്ടികളെ നോക്കുന്നതിനും ഇടയിൽ ശരീരം നോക്കാനുള്ള അവസരം കിട്ടിയില്ല.

അറുപത് വയസൊക്കെ ആകുമ്പോഴേക്കും മിക്കവാറും സ്ത്രീകള്‍ വീടിനകത്ത് തന്നെ ഇരിക്കാറാണ് പതിവ്. അല്ലെങ്കില്‍ അങ്ങനെയാവണം എന്നതാണ് സമൂഹം ശീലിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവിടെ ഒരു അറുപതുകാരി രണ്ടര വര്‍ഷം കൊണ്ട് 30 കിലോ കുറച്ച് ഒരു ബോഡി ബില്‍ഡര്‍ ആയിരിക്കുകയാണ്. 

ഹവായിയിൽ നിന്നുള്ള ഇലീൻ ബ്ലോക്ക്, 2020 -ലാണ് ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. അന്ന് മുതലിങ്ങോട്ട് തന്‍റെ മാറ്റങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആളുകളുമായി പങ്ക് വയ്ക്കുന്നുണ്ട്. ഇലീന്‍ ഇപ്പോള്‍ പരിശീലനം നല്‍കുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. 

ജോവാന്‍ മക്ഡോണാള്‍ഡിന്‍റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ മുതലാണ് ഇലീന് വ്യായാമം ചെയ്യണം എന്ന് തോന്നിത്തുടങ്ങിയത്. അതോടെ അറുപതുകളില്‍ തന്നെ വര്‍ക്കൗട്ട് ചെയ്യണമെന്നും ബോഡി ബില്‍ഡിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നും ഇലീന്‍ തീരുമാനിച്ചു.

ജോവാന്‍ 70 -കളിലാണ് തന്‍റെ യാത്ര തുടങ്ങുന്നത്. എന്നാല്‍, 61 -ാം പിറന്നാളിന് മുമ്പ് തന്നെ തടി കുറച്ച് ശരീരം പാകപ്പെടുത്തിയെടുക്കണം എന്ന് താന്‍ കരുതിയിരുന്നു എന്ന് ഇലീന്‍ പറയുന്നു. അങ്ങനെ 2020 ഫെബ്രുവരിയില്‍ അവര്‍ ഒരു തടി കുറക്കുന്ന പരിപാടിയില്‍ പങ്കെടുക്കുകയും ഒരു വർഷം കൊണ്ട് തന്നെ 18 കിലോയോളം കുറക്കുകയും ചെയ്തു. 

നേരത്തെ ഒരു അഭിഭാഷക ആയിരുന്നു ഇലീൻ. എപ്പോഴും ബോഡി ബിൽഡർ ആവണം എന്ന് സ്വപ്നം കണ്ടിരുന്ന ഇലീന് ജോലിക്കും കുട്ടികളെ നോക്കുന്നതിനും ഇടയിൽ ശരീരം നോക്കാനുള്ള അവസരം കിട്ടിയില്ല. അതിനാൽ തന്നെ അറുപതാമത്തെ വയസിൽ തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോഴാണ് അവൾ ആ സ്വപ്നത്തിലേക്ക് നടന്നത്. 

രണ്ടര വർഷം കൊണ്ട് അവർ 29 കിലോ കുറച്ചു. അങ്ങനെ ഒരു കോച്ചിനെ സമീപിച്ച് അറുപതാമത്തെ വയസിലുള്ള ഒരാളെ പരിശീലിപ്പിക്കാൻ സാധിക്കുമോ എന്ന് ചോദിക്കുകയായിരുന്നു ഇലീൻ. ശേഷം സ്വപ്നത്തിലേക്ക്, ബോഡി ബിൽഡറായി. മത്സരങ്ങളിലും ഷോകളിലും പങ്കെടുത്ത് തുടങ്ങി. ഇനിയും മത്സരങ്ങളിൽ പങ്കെടുക്കാൻ തന്നെയാണ് ഇലീന്റെ ആ​ഗ്രഹം. അതിനുള്ള പരിശീലനത്തിലാണ് അവർ. 

click me!