കോക്ക്പിറ്റിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നു, വിമാനത്തിന് അടിയന്തിര ലാൻഡിങ്, എല്ലാം വെറും തെറ്റിദ്ധാരണ

Published : Oct 22, 2025, 03:31 PM IST
airlines

Synopsis

കോക്ക്പിറ്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടുന്നത് കേൾക്കുകയും എന്നാൽ ക്രൂവുമായി ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ, അവർ സുരക്ഷാ ലംഘനമോ അല്ലെങ്കിൽ ആരെങ്കിലും വിമാനം തട്ടിയെടുക്കാനുള്ള ശ്രമമോ നടത്തുന്നതാകാം എന്ന് ഭയപ്പെട്ടു.

ആരോ കോക്ക്പിറ്റിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയാണെന്ന് പൈലറ്റുമാർ തെറ്റിദ്ധരിച്ചതിനെ തുടർന്ന് ഒരു അമേരിക്കൻ എയർലൈൻസ് വിമാനം നെബ്രാസ്‌കയിൽ അടിയന്തിര ലാൻഡിംഗ് നടത്തി. വിമാനം താഴെ ഇറങ്ങിയതിനു ശേഷം മാത്രമാണ് ആ തോന്നൽ ഒരു തെറ്റിദ്ധാരണ മാത്രമായിരുന്നു എന്ന് പൈലറ്റുമാർക്ക് വ്യക്തമായത്.

ഡെസ് മൊയ്‌ൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസിന്റെ സ്കൈവെസ്റ്റ് എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. യാത്ര തുടങ്ങി ഏകദേശം 40 മിനിറ്റിനുള്ളിൽ വിമാനത്തിന്റെ ഇന്റർഫോൺ സംവിധാനത്തിലെ തകരാർ കാരണം പൈലറ്റുമാർക്ക് കാബിൻ ക്രൂവുമായി ആശയവിനിമയം നഷ്ടപ്പെട്ടു. കോക്ക്പിറ്റിന്റെ വാതിലിൽ തുടർച്ചയായി മുട്ടുന്നത് കേൾക്കുകയും എന്നാൽ ക്രൂവുമായി ബന്ധപ്പെടാൻ കഴിയാതിരിക്കുകയും ചെയ്തതോടെ, അവർ സുരക്ഷാ ലംഘനമോ അല്ലെങ്കിൽ ആരെങ്കിലും വിമാനം തട്ടിയെടുക്കാനുള്ള ശ്രമമോ നടത്തുന്നതാകാം എന്ന് ഭയപ്പെട്ടു.

ഇതേ തുടർന്ന് പൈലറ്റുമാർ അടിയന്തിരമായി വിമാനം നെബ്രാസ്‌കയിലെ ഒമാഹയിലുള്ള എപ്ലി എയർഫീൽഡിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം, സുരക്ഷാ ഉദ്യോഗസ്ഥരും എയർലൈൻ ജീവനക്കാരും ചേർന്ന് പരിശോധന നടത്തുകയും യാതൊരു ഭീഷണിയും ഇല്ലായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. ആശയവിനിമയ സംവിധാനം പ്രവർത്തിക്കുന്നില്ല എന്ന് മനസ്സിലാക്കിയ ഫ്ലൈറ്റ് അറ്റൻഡന്റ്‌സാണ് കോക്ക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ട് വാതിലിൽ മുട്ടിയത്. ഈ സംഘർഷ നിമിഷങ്ങൾക്ക് ശേഷം, ക്യാപ്റ്റൻ യാത്രക്കാരെ അഭിസംബോധന ചെയ്യുകയും അപ്രതീക്ഷിതമായ സംഭവത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവത്തിനുശേഷം സർവീസ് പുനരാരംഭിക്കുന്നതിന് മുമ്പ് വിമാനം പരിശോധിച്ച് എല്ലാ സാങ്കേതിക തകരാറുകളും പരിഹരിച്ചുവെന്ന് സ്കൈവെസ്റ്റ് പിന്നീട് സ്ഥിരീകരിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്