ശബ്ദം ഇഷ്ടമല്ല, മുറിയിലെ രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്ത് 72 -കാരി, അറസ്റ്റിൽ

Published : Dec 02, 2022, 11:50 AM IST
ശബ്ദം ഇഷ്ടമല്ല, മുറിയിലെ രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്ത് 72 -കാരി, അറസ്റ്റിൽ

Synopsis

79 -കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് വെൻറിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.

ആശുപത്രിയിൽ ഒരേ മുറിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റർ രണ്ടുതവണ ഓഫ് ചെയ്തതിനെ തുടർന്ന് ജർമ്മനിയിൽ ഒരു സ്ത്രീ പൊലീസ് പിടിയിലായി. 72 -കാരിയായ ഇവർ തനിക്ക് വെന്റിലേറ്ററിന്റെ ശബ്ദം കേൾക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്തത്.

ജർമ്മനിയിലെ തെക്കുപടിഞ്ഞാറൻ നഗരമായ മാൻഹൈമിലെ ഒരു ആശുപത്രിയിൽ ആണ് ഈ സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയിൽ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തിൽ പെരുമാറിയത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവൻ നിലനിർത്തിയിരുന്നത്. സംഭവത്തിൽ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തു.

79 -കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് വെൻറിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്. ആദ്യതവണ വെന്റിലേറ്റർ ഓഫ് ചെയ്തപ്പോൾ തന്നെ ആശുപത്രി ജീവനക്കാർ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച്  ഈ സ്ത്രീ രണ്ടാമതും വെന്റിലേറ്റർ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആകൂ എന്നും ആശുപത്രി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!