ബസൊന്നും പോരാ, ജോലി കിട്ടണമെങ്കിൽ സ്വന്തം വണ്ടിയിൽ തന്നെ ഇന്റർവ്യൂവിന് പോണോ? ചർച്ചയായി പോസ്റ്റ് 

Published : May 11, 2025, 07:03 PM IST
ബസൊന്നും പോരാ, ജോലി കിട്ടണമെങ്കിൽ സ്വന്തം വണ്ടിയിൽ തന്നെ ഇന്റർവ്യൂവിന് പോണോ? ചർച്ചയായി പോസ്റ്റ് 

Synopsis

ഇവിടെയും തീർന്നില്ല, യുവാവിന്റെ ചുവന്ന തലമുടിയെ ഇയാൾ കളിയാക്കി. ഒരു അൺപ്രൊഫഷണൽ ലുക്ക് ആണ് എന്ന് കുറ്റപ്പെടുത്തി. ധാരാളം അപേക്ഷകരുണ്ട്, അതിനാൽ വിളിക്കാൻ സാധ്യത ഇല്ല എന്നും പറഞ്ഞാണ് യുവാവിനെ അവർ പറഞ്ഞു വിട്ടത്. 

ജോലി, ജോലിക്കായുള്ള ഇന്റർവ്യൂ ഇതുമായിട്ടൊക്കെ ബന്ധപ്പെട്ട ആശങ്കകളും അനുഭവങ്ങളും എല്ലാം മിക്കവാറും ആളുകൾ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. പലർക്കും ഇവിടെ കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നതോടെ വിവിധ നിർദ്ദേശങ്ങളും മറ്റും ആളുകളിൽ നിന്നും ലഭിക്കാറുണ്ട്. അതുപോലെ പലരുടേയും ആശങ്കകളും പരിഹരിക്കപ്പെടാറുണ്ട്. റെഡ്ഡിറ്റിൽ അടുത്തിടെ ഒരു യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. 

താൻ പൊതു​ഗതാ​ഗതമാർ​ഗം ഉപയോ​ഗിച്ച് ഇന്റർവ്യൂവിന് പോയതുകൊണ്ട് തനിക്ക് ജോലി കിട്ടിയില്ല എന്നും ഹയറിം​ഗ് മാനേജർ അതിന്റെ പേരിൽ തന്നെ ശകാരിച്ചു എന്നുമാണ് പോസ്റ്റിൽ പറയുന്നത്. 

പൊതു​ഗതാ​ഗതം ഉപയോ​ഗിച്ചാൽ ആരും നിങ്ങളെ ജോലിക്കെടുക്കില്ല എന്നും പറഞ്ഞാണ് യുവാവ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത്, താൻ ഇന്റർവ്യൂവിനായി ചെല്ലുന്നത് അവർ‌ സെക്യൂരിറ്റി ക്യാമറയിലൂടെ കണ്ടിരുന്നു എന്നാണ്. 

ഇപ്പോൾ ഒരു അഭിമുഖം കഴിഞ്ഞു. ഞാൻ ആ കെട്ടിടത്തിലേക്ക് നടക്കുന്നത് ക്യാമറകളിൽ കണ്ടതായി ബോസ് പറഞ്ഞുവെന്ന് പോസ്റ്റിൽ പറയുന്നു. ഒപ്പം വിശ്വസിക്കാനാവുന്ന ഏതെങ്കിലും ​ഗതാ​ഗതമാർ​ഗം തനിക്കുണ്ടോ എന്നും പൊതു​ഗതാ​ഗതം ഉപയോ​ഗിക്കരുത് എന്നും ബോസ് പറഞ്ഞത്രെ. മാത്രമല്ല, അതിന്റെ പേരിൽ തന്നെ ബോസ് ശകാരിച്ചു എന്നും യുവാവ് പറയുന്നുണ്ട്. മാത്രമല്ല, ഇങ്ങനെ പൊതു​ഗതാ​ഗതമാർ​ഗം ഉപയോ​ഗിച്ച് ജോലിക്ക് വരുന്നവരെ ആരും എടുക്കില്ല എന്നും അദ്ദേഹം പറഞ്ഞുവത്രെ. അതിന് കാരണമായി പറയുന്നത് അവ ഒരിക്കലും കൃത്യസമയത്ത് എത്തില്ല എന്നതാണ്. 

ഇവിടെയും തീർന്നില്ല, യുവാവിന്റെ ചുവന്ന തലമുടിയെ ഇയാൾ കളിയാക്കി. ഒരു അൺപ്രൊഫഷണൽ ലുക്ക് ആണ് എന്ന് കുറ്റപ്പെടുത്തി. ധാരാളം അപേക്ഷകരുണ്ട്, അതിനാൽ വിളിക്കാൻ സാധ്യത ഇല്ല എന്നും പറഞ്ഞാണ് യുവാവിനെ അവർ പറഞ്ഞു വിട്ടത്. 

റെഡ്ഡിറ്റിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ‌ നൽകിയത്. അനേകങ്ങളാണ് കമ്പനിയുടെയും ഹയറിം​ഗ് മാനേജരുടെയും പേര് വെളിപ്പെടുത്തൂ എന്ന് പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇതൊരു ചെറിയ ഇൻഡസ്ട്രി ആണെന്നും അവസാനം ഇതിന്റെ പേരിൽ മറ്റാരും ജോലിക്കെടുക്കാത്ത അവസ്ഥ ഉണ്ടാവരുത് എന്നുമാണ് യുവാവ് പറയുന്നത്. 

അതുപോലെ, ജോലിക്ക് മറ്റ് വാഹനങ്ങൾ എടുക്കേണ്ടുന്ന അവസ്ഥ ഇല്ലെങ്കിൽ ഏത് വാഹനത്തിൽ ഇന്റർവ്യൂവിന് വരുന്നു എന്നത് അപ്രധാനമാണ് എന്നാണ് മറ്റ് പലരും കമന്റ് നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ