
പുരാവസ്തു ഗവേഷകരുടെ ഖനനങ്ങളില്‍ നിന്നും അത്യപൂര്‍വ്വവും വിലമതിക്കാനായാത്തതുമായ പലതും കണ്ടെത്തിയിട്ടുണ്ട്. മണ്‍മറഞ്ഞ് പോയ ഒരു കാലത്തിന്‍റെ രഹസ്യങ്ങളിലേക്കുള്ള ഒരു വാതില്‍ കൂടിയാണ് പുരാവസ്തു ഖനനം. പൌരാണിക മനുഷ്യരുടെ ജീവിത രീതികളിലേക്ക് വരെ ശാസ്ത്രീയമായി കടന്ന് ചെല്ലാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് കഴിയുന്നു. അതിനായി ഖനനത്തിലൂടെ കണ്ടെത്തുന്ന വസ്തുക്കളില്‍ ശാസ്ത്രീയമായ പരിശോധനകളും പരീക്ഷണങ്ങളുമാണ് ഇന്ന് നടക്കുന്നത്. 1500 -കളില്‍ വളരെ സാധാരണമായിരുന്ന ഒരു ശവക്കുഴിയിൽ നിന്നും കണ്ടെത്തിയ നാല് വര്‍ണ്ണപിഞ്ഞാണങ്ങള്‍ പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചു. അക്കാലത്ത് ജീവിച്ചിരുന്ന സമ്പന്നർ മാത്രം ഉപയോഗിക്കാന്‍ സാധ്യതയുണ്ടായിരുന്ന വില കൂടിയ വര്‍ണ്ണ പിഞ്ഞാണം എങ്ങനയെനാണ് ഒരു സാധരണ സ്ത്രീയുടെ ശവകൂടീരത്തിലെത്തിയെന്ന ചോദ്യം പുരാവസ്തു ഗവേഷകരെ കുഴക്കി.
2018 -ൽ ഇംഗ്ലണ്ടിലെ ലിങ്കൺഷയറിലെ സ്ക്രെംബി ഗ്രാമത്തിൽ നടത്തിയ ഖനനത്തിൽ ആംഗ്ലോ-സാക്സൺ കാലഘട്ടമായ, എഡി 480 മുതൽ 540 വരെ പഴക്കമുള്ള 49 ശവകുടീരങ്ങളുള്ള ഒരു സെമിത്തേരി കണ്ടെത്തിയിരുന്നു. ഈ ശവക്കുഴികളിലൊന്നില്‍ കേടുകൂടാത്ത നാല് വർണ്ണ പിഞ്ഞാണങ്ങള്‍ കൗമാരക്കാരിയായ ഒരു യുവതിയുടെ തലയുടെ ഭാഗത്ത് നിന്നും ലഭിച്ചു. ഒപ്പം രണ്ട് സാധാരണ സൂചിപ്പതക്കങ്ങളും ഉണ്ടായിരുന്നു. ഒരു സാധാരണ സ്ത്രീയുടെ ശവക്കുഴിയിൽ നിന്നും ലഭിച്ച അസാധാരണ വസ്തുക്കൾ പുരാവസ്തു ഗവേഷകരില്‍ നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിച്ചത്. ആദ്യം അതൊരു വൈന്‍ കപ്പാണെന്നാണ് ഗവേഷകര്‍ കരുതിയത്. എന്നാല്‍, ആ പിഞ്ഞാണങ്ങളില്‍ നടത്തിയ പഠനം പാത്രങ്ങള്‍ക്ക് 1800 വര്‍ഷത്തെ പഴക്കം നിശ്ചയിച്ചു. അതായത് പെണ്‍കുട്ടി മരിക്കുന്നതിനും 300 വര്‍ഷം മുമ്പ് നിര്‍മ്മിച്ചവയായിരുന്നു അത്. പിഞ്ഞാണത്തില്‍ പന്നിക്കൊഴുപ്പ് ധാരാളമായി അടങ്ങിയിരുന്നെന്നും ഗവേഷകര്‍ കണ്ടെത്തി. ഇത് കൂടുതല്‍ സംശയങ്ങൾ ഉയര്‍ത്തി.
1.5 ദശലക്ഷം വർഷം മുമ്പ് ആദ്യകാല മനുഷ്യവർഗ്ഗങ്ങള്‍ ഒരുമിച്ച് ജീവിച്ചിരുന്നെന്ന് ഗവേഷകര്‍
ലോകത്തിലെ ഏറ്റവും പഴക്കമുള്ള അക്ഷരമാല സിറിയയിൽ കണ്ടെത്തി
2.2 ഇഞ്ച് നീളവും 280 മില്ലി ദ്രാവകം ഉൾക്കൊള്ളാന്‍ കഴിയുന്നതുമായ ഈ പിഞ്ഞാണങ്ങള്‍ ചെമ്പ്, അലോയ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ഗവേഷകര്‍ കണ്ടെത്തി. പിഞ്ഞാണങ്ങളില്‍ ചന്ദ്രന്‍റെയും ഹൃദയത്തിന്‍റെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയിരുന്നു. ചുവപ്പ്, അക്വാമറൈൻ, കടും നീല-പർപ്പിൾ എന്നി നിറങ്ങളുടെ ഇനാമലും ഗവേഷകര്‍ പാത്രത്തില്‍ നിന്നും വേര്‍തിരിച്ചു. റോമക്കാര്‍ ഇംഗ്ലണ്ടിലേക്ക് വന്ന കാലത്ത് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തതാകാം ഈ കപ്പുകള്‍ എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഇതൊരു കുടിവെള്ള പാത്രമായിരിക്കാമെന്ന്, ഗവേഷണങ്ങൾക്ക് നേതൃത്വം നല്‍കിയ ഷെഫീൽഡ് യൂണിവേഴ്സിറ്റി പുരാവസ്തു ഗവേഷകൻ ഹഗ് വിൽമോട്ട് പറയുന്നു.
'യേശു ദൈവമാണ്' എന്ന ആദ്യകാല ലിഖിതം കണ്ടെത്തിയത് ഇസ്രായേൽ ജയിലിൽ
ഒരു സാധാരണ പെണ്‍കുട്ടിക്കൊപ്പം വര്‍ണ്ണപാത്രങ്ങള്‍ കുഴിച്ചിട്ടത് അപ്പോഴത്തെ എന്തെങ്കിലും വ്യത്യസ്തമായ തീരുമാനമാകാം. പന്നിക്കൊഴുപ്പ് ഒരു പക്ഷേ അക്കാലത്തെ ഒരു ഭക്ഷ്യ വിഭവമായിരിക്കാം. റോമന്‍ കാലഘട്ടത്തില്‍ മൃഗക്കൊഴുപ്പ്, സൌന്ദര്യവര്‍ദ്ധനത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു. അതല്ലെങ്കില്‍ മറ്റൊരു സാധ്യത, അതൊരു ഔഷധക്കൂട്ടിന്‍റെ ഭാഗമായിരുന്നിരിക്കാമെന്നും വിൽമോട്ട് ചൂണ്ടിക്കാട്ടുന്നു. ആറാം നൂറ്റാണ്ടിലെ ബൈസന്‍റൈൻ വൈദ്യന്മാര്‍ കുടൽ ചികിത്സയ്ക്കായി അസംസ്കൃത പന്നി കൊഴുപ്പ് ഉപയോഗിച്ചതിന് തെളിവുകളുണ്ട്. അടക്കം ചെയ്ത യുവതി ഒരു പക്ഷേ, പ്രാദേശിക സമൂഹത്തിൽ നാടോടി വൈദ്യശാസ്ത്രം പരിശീലിച്ചിരുന്ന ഒരാളായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ അസ്ഥികൂടങ്ങളില്‍ ഡിഎന്‍എ അടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും അപ്പോള്‍ കൂടുതല്‍ വ്യക്തമായ ഒരു ഉത്തരം ലഭിക്കുമെന്നുമാണ് ഗവേഷകരുടെ അനുമാനം.