അമ്മയുടെ ക്രിസ്മസ് സമ്മാനത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് മകൻ സൃഷ്ടിച്ചത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ്

Published : Dec 11, 2024, 08:11 AM IST
അമ്മയുടെ ക്രിസ്മസ് സമ്മാനത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് മകൻ സൃഷ്ടിച്ചത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ബിസിനസ്

Synopsis

പതിനഞ്ചാം വയസില്‍ അമ്മ മകന് ഒരു ക്രിസ്മസ് സമ്മാനം നല്‍കി. രണ്ട് വര്‍ഷം കൊണ്ട് ആ സമ്മാനത്തില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ബിസിനസ് തന്നെ പടുത്തുയർത്തി 17 വയസുകാരന്‍. 


ധുനിക സാങ്കേതിക വിദ്യകളെ പലതരത്തിൽ ഉപയോഗിച്ച് ജീവിത മാർഗം കണ്ടെത്തുന്നവർ നമ്മുക്ക് ചുറ്റുമുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ്, കണ്ടന്‍റ് ക്രിയേഷൻ, എന്നിങ്ങനെ വിവിധങ്ങളായ മേഖലകളിൽ വിജയം കണ്ടെത്തുന്ന പുതുതലമുറയ്ക്കിടയിൽ അല്പം കൂടി വ്യത്യസ്തമായ രീതിയിൽ തൻ്റെ ജീവിത മാർഗം കണ്ടെത്തിയിരിക്കുകയാണ് ഒരു യുവാവ്. ബ്രിട്ടീഷ് പൗരനായ ഈ കൗമാരക്കാരൻ ഉത്സവ സീസണുകളിൽ ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽപ്പന നടത്തി പ്രതിമാസം സമ്പാദിക്കുന്നത് 19,000 ഡോളർ. അതായത് ഏകദേശം 16,08,748 രൂപ.

17 കാരനായ  കെയ്‌ലൻ മക്‌ഡൊണാൾഡ് ആണ് തൻ്റെ സ്റ്റിക്കർ ബിസിനസ്സിലൂടെ ഓരോ മാസവും ലക്ഷങ്ങൾ സമ്പാദിക്കുന്നത്.ഒരു ക്രിസ്തുമസ് കാലത്ത് അമ്മയിൽ നിന്ന് ലഭിച്ച ഒരു സമ്മാനമാണ് കെയ്‌ലനെ ഇന്ന് ആരെയും അസൂയപ്പെടുത്തുന്ന ബിസിനസുകാരൻ ആക്കി മാറ്റിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു, രണ്ടുവർഷം മുൻപാണ് അമ്മ കാരെൻ ന്യൂഷാം ഒരു ഡിജിറ്റൽ ഡ്രോയിംഗ്, കട്ടിംഗ്, പ്രിൻ്റിംഗ് മെഷീൻ കെയ്‌ലന് ക്രിസ്മസ് സമ്മാനമായി നൽകിയത്.

ദൃഷാനയുടെ ജീവിതം കോമയിലാക്കിയ ആ കാർ മാസങ്ങൾക്ക് ശേഷം കണ്ടെത്തിയതെങ്ങനെ?

കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍

അന്നുമുതൽ അതിൽ പരീക്ഷണങ്ങൾ നടത്തിത്തുടങ്ങിയ കെയ്‌ലൻ  താൻ സ്വന്തമായി ഡിസൈൻ ചെയ്ത സ്റ്റിക്കറുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചു. സംഗതി സമൂഹ മാധ്യമത്തില്‍ ക്ലിക്ക് ആയതോടെ വ്യക്തിഗത സ്റ്റിക്കറുകൾ ആവശ്യപ്പെട്ടു നിരവധി ആളുകൾ ബന്ധപ്പെട്ടു. അതോടെ പുതിയൊരു ജീവിതമാർഗം തന്നെ അവന് മുന്നിൽ തുറന്നു. പിന്നെ വൈകിയില്ല വലിയ പ്രിന്‍ററുകൾ വാങ്ങി. സ്കൂൾ പഠനം അവസാനിപ്പിച്ച് തൻ്റെ കരിയർ തന്നെ കെയ്‌ലൻ സ്റ്റിക്കർ ഡിസൈനിങും വില്പനയും ആക്കിമാറ്റി. സമൂഹ മാധ്യമങ്ങളുടെ സർവ്വസാധ്യതകളും ഉപയോഗിച്ച് അവന്‍റെ തന്‍റെ മാർക്കറ്റിംഗും വിപുലമാക്കി. 

അമ്മ നൽകിയ സമ്മാനമാണ് തന്‍റെ ജീവിതത്തെ മാറ്റി മറിച്ചതെന്നും ഇതിലും വലിയൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്ന്ന്നുമാണ് കെയ്‌ലൻ തന്‍റെ  നേട്ടത്തെക്കുറിച്ച് പറയുന്നത്. താൻ ഏറെ ഇഷ്ടപ്പെട്ടാണ് ഇപ്പോൾ തന്‍റെ ജോലി ചെയ്യുന്നതെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ സാധ്യതകൾ തേടുകയാണ് എന്നും ഈ 17 -കാരൻ പറയുന്നു.

'പുതിയ തൊഴിലുകൾ വലിയ വരുമാനം നൽകുന്നു'; ബൈക്ക് ടാക്സി ഡ്രൈവറുടെ അനുഭവം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്