'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി'; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ

Published : Nov 08, 2024, 11:00 AM IST
'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി'; 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധവുമായി ഓസ്ട്രേലിയ

Synopsis

അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും വേണ്ടിയാണ് തന്‍റെ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് ഓസ്ട്രേലിയിന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് അവകാശപ്പെട്ടു.   


മൊബൈല്‍ ഫോണ്‍ ഇന്ന് മനുഷ്യന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. സ്വാഭാവികമായും അത് കുട്ടികളെയും സ്വാധീനിച്ച് തുടങ്ങി. കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോള്‍, താത്കാലികമായി അവരെ അടക്കി നിര്‍ത്താനായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ കൈയില്‍ കൊടുക്കുന്നു. ഇത് പിന്നീട് കുട്ടികളെ മൊബൈലുകള്‍ക്ക് അടിമകളായി മാറ്റുന്നു. ഇത്തരത്തില്‍ കുട്ടികളില്‍ മൊബൈൽ ഫോണ്‍ ഉപയോഗം കൂടുന്നത് ഭാവിയില്‍ ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, ഇതാദ്യമായി ഒരു രാജ്യം ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സർക്കാറിന്‍റെ പുതിയ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞത്, 'ഇത് അമ്മമാർക്കും അച്ഛന്മാർക്കും വേണ്ടി' എന്നായിരുന്നു. 16 വയസ്സിൽ താഴെയുള്ള കുട്ടികള്‍ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെ വിലക്കുന്ന നിയമം കൊണ്ടുവരാനാണ് ഓസ്ട്രേലിയന്‍ സര്‍ക്കാറിന്‍റെ പദ്ധതി. പുതിയ നിയമം ഈ മാസം അവതരിപ്പിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് നിയമം, കുട്ടികളെ തടയുന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവില്‍ ആദ്യമായാണ് ഒരു രാജ്യം സമൂഹ മാധ്യമ ഉപയോഗത്തിന് കര്‍ശനമായ ഒരു നിയമ സംവിധാനം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഒരു മാസം വൈകി, എങ്കിലും ഫുജി അഗ്നിപര്‍വ്വതം വീണ്ടും മഞ്ഞണിഞ്ഞു; 130 വര്‍ഷത്തിനിടെ ആദ്യം

'എല്ലാം ചേരിയില്‍ നിന്ന്, തുണികളും ഡിസൈനർമാരും'; സോഷ്യൽ മീഡിയ കീഴടക്കി കുട്ടികളുടെ വിവാഹ വസ്ത്ര വീഡിയോ

16 വയസിന് താഴെയുള്ള കുട്ടികള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ തന്നെ കൈക്കൊള്ളേണ്ടതുണ്ട്. ഇതിനായി മാതാപിതാക്കളുടെ സമ്മതമൊന്നും സ്വീകാര്യമല്ല. പുതിയ നിയമമനുസരിച്ച്, 16 വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതായി തെളിഞ്ഞാല്‍ മാതാപിതാക്കള്‍ക്കോ കുട്ടിക്കോ എതിരെ നടപടിയുണ്ടാവില്ല. അതേസമയം ആ സമൂഹ മാധ്യമ പ്ലാറ്റ്ഫോം അതിന് മറുപടി പറയേണ്ടിവരും.  കുട്ടികളെ സമൂഹ മാധ്യമങ്ങളിലേക്ക് കടത്താതിരിക്കാനുള്ള ഉത്തരവാദിത്വം സമൂഹ മാധ്യമ പ്ലാറ്റഫോമുകള്‍ക്കാണെന്നും പ്രധാനമന്ത്രി ആൽബനീസ് വിശദീകരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് പുതിയ നിയമം പ്രബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം പുതിയ നിയമത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. പുതിയ നിയമം പ്രശ്നത്തിന്‍റെ മൂലകാരണത്തെ പരിഹരിക്കുന്നില്ലെന്നും മറിച്ച് പുതിയ തലമുറയുടെ സമൂഹ മാധ്യമ ഉപയോഗം വൈകിപ്പിക്കാനെ സഹായിക്കൂവെന്ന് വിമർശകര്‍ ആരോപിക്കുന്നു. മാത്രമല്ല, ഇന്‍റര്‍നെറ്റില്‍ പ്രായ നിയന്ത്രണം പ്രായോഗികമല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

'പ്രീ സ്കൂളിൽ എന്താണ് നടക്കുന്നത്?' മകളുടെ കളിപ്പാട്ടത്തിൽ റെക്കോർഡർ ഒളിപ്പിച്ച് അമ്മ; ആശങ്കയോടെ സോഷ്യൽ മീഡിയ
 

PREV
Read more Articles on
click me!

Recommended Stories

എഐ വിപ്ലവം: 4- 5 വർഷത്തിനുള്ളിൽ വൈറ്റ് കോളർ ജോലികൾ ഭീഷണിയിൽ, മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്
വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ