
1998 മാര്‍ച്ച് രണ്ടാം തിയതി, ഓസ്ട്രിയയിലെ വിയന്നയിലെ തെരുവിലൂടെ പതിവ് പോലെ അമ്മയോട് പിണങ്ങി സ്കൂളിലേക്ക് പോയ ആ പെണ്‍കുട്ടി ആത്മഹത്യ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്. അപ്രതീക്ഷിതമായി പാഞ്ഞെത്തി തന്‍റെ മുന്നില്‍ നിന്ന മിനി വാനില്‍ നിന്നും പുറത്തേക്ക് നീണ്ട രണ്ട് കൈകള്‍ ആ പത്ത് വയസുകാരിയെ വാനിലേക്ക് വലിച്ചിട്ട് അതിവേഗം കടന്നുപോയി. പോലീസ് പല തരത്തില്‍ അന്വേഷിച്ചിട്ടും പിന്നീട് എട്ട് വര്‍ഷത്തോളം ആ കുട്ടിയെ കുറിച്ച് ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. ഒടുവില്‍, 2013 ഫെബ്രുവരി 28 ന് തന്‍റെ പതിനെട്ടാം ജന്മദിനത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ ഒരു നിമിഷത്തില്‍ അവള്‍ തടവ് ചാടി. ഒടുവില്‍, നതാസ്ച കംപുഷ് എന്ന പതിനെട്ടുകാരി തടവില്‍ കിടന്ന '3096 ദിവസങ്ങള്‍' പുസ്തകമാക്കി. പിന്നാലെ ഡോക്യുമെന്‍റിയും സിനിമയും പുറത്തിറങ്ങി.
വാറ്റ്സുയി എന്ന കൂറ്റന്‍ കാളയുമായി കാറില്‍ യാത്ര; പിന്നാലെ പാഞ്ഞെത്തി പോലീസ് !
പത്ത് വയസ് മുതല്‍ പതിനെട്ട് വയസുവരെ തന്നെ നിരന്തരം പീഡിപ്പിച്ച വുൾഫ്ഗാങ് പൈക്ലോപിലിനെ അവള്‍ വെറുത്തില്ല. മറിച്ച് അയാളുമായി അവള്‍ സവിശേഷമായൊരു ബന്ധം സൂക്ഷിച്ചു. ഇത് പിന്നീട്, ഇരയ്ക്ക് വേട്ടക്കാരനോട് തോന്നുന്ന സ്നേഹമായി, 'സ്റ്റോക്ക്ഹോം സിന്‍ഡ്രോമായി' (stockholm syndrome) വിലയിരുത്തപ്പെട്ടു. തന്‍റെ ആത്മകഥയില്‍ നതാസ്ച കംപുഷ്, അന്ന് തന്നെ തട്ടിക്കൊണ്ട് പോയ ദിവസം താന്‍ അമ്മയുമായി വഴക്കിട്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് നടക്കുകയായിരുന്നെന്ന് എഴുതി. അവള്‍ തന്‍റെ തടവ് ജീവിതം വെറുത്തപ്പോഴും പൈക്ലോപിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. തടവറയില്‍ വച്ച് അയാള്‍ അവളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. മാനസികമായി നതാസ്ചയെ തളര്‍ത്താന്‍ അയാള്‍ നിരന്തരം ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. ആദ്യമൊക്കെ അവള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഇല്ലായിരുന്നു. പിന്നെ പതുക്കെ പതുക്കെ അയാള്‍ ആ അവളെ വീട്ടിനുള്ളിലെ ചെറിയ സ്ഥലത്ത് സഞ്ചരിക്കാന്‍ അനുവദിച്ചു. പതുക്കെ ടിവിയും റേഡിയോയും ഉപയോഗിക്കാന്‍ അനുവദിച്ചു. ബിബി എന്ന് പേര് മാറ്റി. അവള്‍ക്കായി പുസ്തകങ്ങള്‍ വാങ്ങി നല്‍കി. അപ്പോഴും നിരന്തരം ബലാത്സംഗം ചെയ്തു. ഒരേ സമയം ആ കൊച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോഴും അയാള്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ വീടിന് പുറത്ത് ഗാര്‍ഡനില്‍ ഇറങ്ങാന്‍ അവള്‍ക്ക് അനുവാദം ലഭിച്ചു. പക്ഷേ എപ്പോഴും പൈക്ലോപിലിന്‍റെ നിരീക്ഷണത്തിലായിരിക്കും.
എന്താണ് സ്റ്റോക്ക്ഹോം സിൻഡ്രോം?; ഇരയും വേട്ടക്കാനും തമ്മില്‍ സൗഹൃദം സാധ്യമോ?
2013 ഫെബ്രുവരി 28 ന് തന്‍റെ പതിനെട്ടാം വയസില്‍, തന്നെ തട്ടികൊണ്ട് വരാന്‍ ഉപയോഗിച്ച അതേ മിനി വാന്‍ കഴുകാന്‍ പൈക്ലോപില്‍ നതാസ്ചയോട് ആവശ്യപ്പെട്ടു. ഈ സമയം വന്ന ഒരു ഫോണ്‍ കോള്‍ എടുക്കാനായി പൈക്ലോപില്‍ പോയ സമയത്ത് നതാസ്ച റോഡിലേക്കിറങ്ങി വഴിയാത്രക്കാരോട് താന്‍ 'നതാസ്ച കംപുഷ്' ആണെന്നും പോലീസിനെ വിളിക്കണെമെന്നും കരഞ്ഞ് പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഒടുവില്‍ 71 വയസുള്ള അയല്‍വാസി ഇന്‍ഗേ ടിയുടെ ജനലില്‍ അവള്‍ അടിച്ച് നിലവിളിച്ച് കൊണ്ട് പോലീസിനെ വിളാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പോലീസിനെ വിളിക്കുകയും അവര്‍ നതാസ്ചയെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ കണ്ടെത്തിയത് നതാസ്ച എന്ന പെണ്‍കുട്ടിയെ ആണെന്ന് വിശ്വസിക്കാന്‍ പോലീസ് ആദ്യം കഴിഞ്ഞില്ല. പിന്നീട് ശരീരത്തിലെ ചില അടയാളങ്ങളും പത്ത് വര്‍ഷം മുമ്പ് തട്ടികൊണ്ട് പോകുമ്പോള്‍ അവളുടെ കൈവശമുണ്ടായിരുന്ന പാസ്പോട്ടും ഡിഎന്‍എ ടെസ്റ്റും നടത്തി രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി നതാസ്ച കംപുഷ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനകം തന്‍റെ ബിഎംഡബ്യു കാറില്‍ രക്ഷപ്പെട്ട പൈക്ലോപില്‍ വിയന്നയിലേക്കുള്ള ഒരു ട്രെയിനിന്‍റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. രക്ഷപ്പെട്ടെത്തിയ നതാസ്ച കംപുഷ്, തന്‍റെ ആത്മകഥയായ '3096 ദിവസങ്ങള്‍' എന്ന പുസ്തകം 2010 ല്‍ പുറത്തിറക്കി. 2013 ല്‍ പുസ്തകത്തെ അടിസ്ഥാനമാക്കി '3096 ദിവസങ്ങള്‍' എന്ന സിനിമയും പുറത്തിറങ്ങി. തന്‍റെ തടവറ ദിവസങ്ങളെ കുറിച്ച് അവള്‍ ഇങ്ങനെ എഴുതി, 'ഞാൻ പലതും ഒഴിവാക്കി, പുകവലിയോ മദ്യപാനമോ തുടങ്ങിയില്ല. മോശം കൂട്ടു കെട്ടില്ലൊന്നും ഏർപ്പെട്ടിട്ടില്ല.' അതേ സമയം അവള്‍ എഴുതി,'അതൊരു വിഷാദ സ്ഥലമായിരുന്നു.'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക