ടൂര്‍ കഴിഞ്ഞ് വീട്ടില്‍വന്നപ്പോള്‍, അവളുടെ പെട്ടിയില്‍ 18 തേളുകള്‍!

Published : Aug 01, 2022, 07:34 PM IST
ടൂര്‍ കഴിഞ്ഞ് വീട്ടില്‍വന്നപ്പോള്‍,  അവളുടെ പെട്ടിയില്‍ 18 തേളുകള്‍!

Synopsis

ഒന്നും രണ്ടുമല്ല. പതിനെട്ട് ജീവനുള്ള തേളുകളാണ് അവളുടെ പെട്ടിയില്‍ കയറി അവളോടൊപ്പം വീട്ടിലെത്തിയത്. ഓസ്ട്രേലിയയിലെ നാറ്റേണ്‍ബാക്കിലാണ് ആ സ്ത്രീയുടെ വീട്. 

അവധിക്കാലത്ത് യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാവില്ല. ചിലര്‍ ഷോപ്പിംഗ് നടത്തി പോയതിലും കൂടുതല്‍ സാധങ്ങളുമായിട്ടാണ് മടങ്ങി വരാറുള്ളത്. ഇനി ചിലരാകട്ടെ, യാത്രയുടെ ഓര്‍മ്മക്കായി അവിടെ നിന്ന് എന്തെങ്കിലും കൂടെ കൊണ്ട് വരുന്നു. എന്നാല്‍ അടുത്തിടെ ഒരു ഓസ്ട്രിയക്കാരി അവധിയൊക്കെ ആഘോഷിച്ച് തിരികെ വീട്ടിലെത്തിയപ്പോള്‍, ക്ഷണിക്കാതെ കുറെ അതിഥികള്‍ അവളോടൊപ്പം തിരികെ വന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസായിരുന്നു അവളെ കാത്തിരുന്നത്. വീട്ടിലെത്തി പെട്ടി തുറന്നപ്പോള്‍ പെട്ടിക്കുള്ളില്‍ നിറയെ ജീവനുള്ള തേളുകള്‍.

നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ, വസ്ത്രങ്ങള്‍ക്കിടയില്‍ തേളുകള്‍? അതും ഒന്നും രണ്ടുമല്ല. പതിനെട്ട് ജീവനുള്ള തേളുകളാണ് അവളുടെ പെട്ടിയില്‍ കയറി അവളോടൊപ്പം വീട്ടിലെത്തിയത്. ഓസ്ട്രേലിയയിലെ നാറ്റേണ്‍ബാക്കിലാണ് ആ സ്ത്രീയുടെ വീട്. ക്രൊയേഷ്യയിലേക്കാണ് അവള്‍ യാത്ര പോയത്. വീട്ടില്‍ തിരിച്ച് എത്തിയശേഷം പെട്ടിയിലെ സാധനങ്ങള്‍ എല്ലാം പുറത്തെടുത്ത് വയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അവള്‍ ഞെട്ടിപ്പോയത്. തേളുകളുടെ ഒരു കൂട്ടുകുടുംബം തന്നെ അതിനകത്ത് ഉണ്ടായിരുന്നു. അവളുടെ പെട്ടിയില്‍ ഒരു പെണ്‍ തേളും അതിന്റെ 17 കുട്ടികളുമാണ് ഉണ്ടായിരുന്നത്.

അവയെ കൊല്ലാന്‍ എന്തോ അവള്‍ക്ക് മനസ്സ് വന്നില്ല. തുടര്‍ന്ന്, യുവതി തേളുകളുടെ ചിത്രങ്ങള്‍ എടുത്ത് മൃഗസംരക്ഷണ കേന്ദ്രമായ ടിയര്‍ഹില്‍ഫെ ഗുന്‍സെന്ററിന് അയച്ചു കൊടുത്തു. അവര്‍ ഉടനെ സ്ഥലത്ത് എത്തി തേളുകളെ കൊണ്ട് പോയി. തുടര്‍ന്ന് ഫേസ്ബുക്കില്‍ അവര്‍ ഇങ്ങനെ കുറിച്ചു,'ക്രൊയേഷ്യന്‍ യാത്രയില്‍ കുറെ യാത്രക്കാര്‍ തന്റെ ലഗേജില്‍ താമസമാക്കിയെന്ന് പറഞ്ഞ് ഇന്ന് ഉച്ചകഴിഞ്ഞ് നാറ്റേണ്‍ബാച്ചില്‍ നിന്നുള്ള ഒരു സ്ത്രീ ഞങ്ങളെ ബന്ധപ്പെട്ടു. കൃത്യമായി പറഞ്ഞാല്‍ കുറെ കുഞ്ഞുങ്ങളും ഒരു അമ്മത്തേളുമായിരുന്നു അതിനകത്ത്. മൃഗങ്ങളെ സുരക്ഷിതമാക്കി ഞങ്ങള്‍ക്ക് അവര്‍ കൈമാറി.' തേളുകളെ ഇപ്പോള്‍ ലിന്‍സ് മൃഗസംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന്  സംഘടന അറിയിച്ചു. എന്നാലും, ഈ തേളുകളെയെല്ലാം തിരികെ സ്വദേശത്തേക്ക് കയറ്റി അയക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.  

 

 

ഓസ്ട്രിയന്‍ മീഡിയ പറയുന്നതനുസരിച്ച്, ഇത് ഇപ്പോള്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണ്. മുന്‍പും ക്രൊയേഷ്യയില്‍ നിന്നുള്ള തേളുകള്‍ യാത്ര ചെയ്ത് അപ്പര്‍ ഓസ്ട്രിയയില്‍ എത്തിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഇതുപോലെ  ക്രൊയേഷ്യയിലേയ്ക്ക് പോയ ഒരു സ്ത്രീ തിരികെ വന്നത് ഒരു തേളുമായാണ്. അവരും അപ്പര്‍ ഓസ്ട്രിയ നിവാസിയായിരുന്നു. അതും യാത്ര കഴിഞ്ഞ് വന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് അവരുടെ അപ്പാര്‍ട്‌മെന്റിനകത്ത് തേളിനെ കണ്ടെത്തിയത്. മൂന്നാഴ്ചയോളം അത് അവരറിയാതെ ആ വീട്ടില്‍ അവരൊപ്പം കഴിയുകയായിരുന്നുവെന്നതാണ് തമാശ. 

ഒടുവില്‍ അതിനെയും മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ലോകത്തില്‍ ഏകദേശം 2,000 ഇനം തേളുകളുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അവയില്‍ 30 മുതല്‍ 40 ഇനം തേളുകള്‍ക്ക് മാത്രമേ മനുഷ്യനെ കൊല്ലാനുള്ള വിഷമുള്ളൂ.  
 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?