ഓട്ടോയിൽ കയറുന്നവർക്ക് സൗജന്യ വെള്ളവും ബിസ്കറ്റുമായി ഡ്രൈവർ

Published : Apr 04, 2023, 06:07 PM IST
ഓട്ടോയിൽ കയറുന്നവർക്ക് സൗജന്യ വെള്ളവും ബിസ്കറ്റുമായി ഡ്രൈവർ

Synopsis

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ഈ ഓട്ടോ. നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഡ്രൈവറെ അഭിനന്ദിക്കുന്നത്.

ചില ചെറിയ കാര്യങ്ങൾ ചിലപ്പോൾ മറ്റുള്ളവരുടെ വലിയ സന്തോഷത്തിന് കാരണമായിത്തീരാറുണ്ട്. അത് നമ്മുടെ ജീവിതത്തിൽ പൊസിറ്റിവിറ്റി കൊണ്ടുവരും. ഒരുപക്ഷേ, അനേകം കുറ്റകൃത്യങ്ങൾ ദിവസവും നടക്കുമ്പോഴും നമ്മുടെ ലോകം നിലനിൽക്കുന്നത് ചിലരുടെ നല്ല പ്രവൃത്തികൾ കൊണ്ടും ആകാം. 

അങ്ങനെ ഒരാളെ കുറിച്ചാണ് ഇത്. ഓർത്തുനോക്കൂ, ഈ കൊടും ചൂടിൽ ആകെ ക്ഷീണിതനായി നമ്മളൊരു ഓട്ടോയിൽ കയറുന്നു. അപ്പോൾ ആ ഓട്ടോക്കാരൻ നമുക്ക് സൗജന്യമായി ഒരു കുപ്പി വെള്ളവും കഴിക്കാൻ ബിസ്കറ്റോ, ചോക്ലേറ്റോ ഒക്കെ തരുന്നു. സർപ്രൈസായി കിട്ടുന്ന ആ സമ്മാനം നമ്മെ സന്തോഷിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട അല്ലേ? മുംബൈയിലുള്ള ഒരു ഓട്ടോ ഡ്രൈവറാണ് ഇങ്ങനെ ചെയ്യുന്നത്. 

ചെറുത് എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾ പോലും ചിലപ്പോൾ മറ്റുള്ളവർക്ക് വലിയ കാര്യമായി തോന്നും എന്നും അവരെ സന്തോഷിപ്പിക്കും എന്നുമുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ ഓട്ടോഡ്രൈവറുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ഈ ഓട്ടോ. നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ഡ്രൈവറെ അഭിനന്ദിക്കുന്നത്. നന്ദിനി അയ്യർ എന്ന ട്വിറ്റർ യൂസറാണ് ട്വിറ്ററിൽ ഓട്ടോയുടെ ചിത്രം പങ്ക് വച്ചിരിക്കുന്നത്. അതിൽ യാത്രക്കാർക്ക് വേണ്ടി കരുതിയിരിക്കുന്ന ബിസ്കറ്റുകളും വെള്ളത്തിന്റെ കുപ്പികളും കാണാം. 

അധികം വൈകാതെ തന്നെ പോസ്റ്റ് വൈറലാവുകയും ചെയ്തു. അനേകം പേരാണ് കമന്റുകളുമായി എത്തിയത്. നിരവധിപ്പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു. അതിൽ പലരും മുംബൈയിൽ ഇങ്ങനെയുള്ള ചില പ്രത്യേക കാഴ്ചകൾ കാണാനാവും എന്ന് എഴുതിയിട്ടുണ്ട്. അതുപോലെ അനേകം പേർ ഓട്ടോറിക്ഷാ ഡ്രൈവറെ അഭിനന്ദിക്കുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?