
പോർട്ട്‌ലാൻഡിലേക്കുള്ള അഞ്ച് മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച (24.4.'26) രാത്രി ഡെൽറ്റ എയറിന്‍റെ വിമാനത്തിൽ വച്ച് ഒരു യുവതി കുട്ടിക്ക് ജന്മം നൽകി. കുട്ടിയെ വിമാനയാത്രക്കാരും ജീവനക്കാരും 'ആകാശത്തിലെ അത്ഭുതം' (mid-air miracle) എന്നാണ് വിശേഷിപ്പിച്ചത്. അറ്റ്ലാന്റയിൽ നിന്ന് പോർട്ട്‌ലാൻഡിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഡെൽറ്റ ഫ്ലൈറ്റ് 478 -ലാണ് അസാധാരണ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു യാത്രക്കാരിക്ക് പ്രസവവേദന അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വിമാനത്തിൽ അസാധാരണമായ സംഭവങ്ങളാണ് നടന്നത്.
പ്രസവവേദന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വിമാനം അടിയന്തരമായി ലാന്‍റ് ചെയ്യാൻ പൈലറ്റുമാർ നീക്കമാരംഭിച്ചു. പൈലറ്റുമായി എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തെ കുറിച്ച് അറിയിച്ചു. വിമാനത്താവളം ജീവനക്കാർ ഉടൻ തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് പൈലറ്റുമാരും നാല് ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും ഉൾപ്പെടെ 153 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്. രാത്രി 9.30 ഓടെയാണ് പ്രസവവേദന അനുഭവപ്പെടുന്നുണ്ടെന്ന് യുവതി അറിയിച്ചത്. പിന്നാലെ വിമാന യാത്രക്കാരായിരുന്ന ഒരു ഡോക്ടറും രണ്ട് നേഴ്സുമാരും അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനായി തയ്യാറെടുത്തു. അങ്ങനെ വിമാനം അടിയന്തരമായി ലാന്‍റ് ചെയ്യുന്നതിനും 30 മിനിറ്റുകൾക്ക് മുമ്പ് കുഞ്ഞ് ജനിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
രാത്രി 10 മണിയോടെ വിമാനം ലാൻഡ് ചെയ്യുമ്പോഴേക്കും വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംഘങ്ങൾ തയ്യാറായി നിന്നിരുന്നു. എന്നാൽ അപ്പോഴേക്കും അമ്മയുടെ കുഞ്ഞും സുഥമായിരിക്കുന്നുവെന്ന വാർത്ത വിമാനത്താവളം സ്ഥിരീകരിക്കുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അനുഭവമായിരുന്നു അതെന്നായിരുന്നു കുഞ്ഞിനെ പ്രസവിക്കാൻ സഹായിച്ച ഓറിയോൺ ഇഎംടി ടിന ഫ്രിറ്റ്സ് മാധ്യമങ്ങളോട് പറഞ്ഞത്. ഞാൻ പൊക്കിൾ കൊടി മുറിച്ച് അവളെ പൊതിഞ്ഞു, അപ്പോൾ വിമാനം താഴേക്ക് ഇറങ്ങുകയാണെന്ന് തോന്നി. അതിനാൽ കാരിനും ഞാനും സീറ്റിൽ പിടിച്ചാണ് നിന്നത്. ഞങ്ങൾക്ക് ഒന്നും ബക്കിൾ ചെയ്തില്ല, ഞങ്ങൾ ലാൻഡ് ചെയ്തു. പിന്നെ, കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകി, ഞങ്ങൾ ടാക്സിയിൽ കയറി, അങ്ങനെ വിമാനം മുഴുവൻ അമ്മയെ ആശ്വസിപ്പിച്ചു. അത് വളരെ മികച്ചൊരു അനുഭവമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഗർഭിണിയായിരിക്കുമ്പോൾ വിമാന യാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങളോ മെഡിക്കൽ സർട്ടിഫിക്കറ്റിന്‍റെ ആവശ്യകതകളോ ഇല്ലെന്ന് ഡെൽറ്റ എയർ ലൈൻസ് പറയുന്നു. എന്നാൽ അത്തരമൊരു അവസ്ഥയിൽ യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ ഡോക്ടറെ സമീപിക്കണമെന്നും എയർലൈൻ നിർദ്ദേശിച്ചു.