
ആനക്കുട്ടികളെ പോലെ ക്യൂട്ടായ മറ്റൊരു മൃഗമുണ്ടോ എന്ന് സംശയമാണ്. അതിനാൽ തന്നെ അവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരെങ്കിലും ഷെയർ ചെയ്തു കഴിഞ്ഞാൽ ഇഷ്ടം പോലെ ആളുകളാണ് അത് കാണാനുണ്ടാവുക. മിക്കവർക്കും അവയുടെ കുസൃതികളും വികൃതിത്തരങ്ങളും കുറുമ്പുകളും ഒക്കെ കാണാൻ ഇഷ്ടമാണ്. അതുപോലെ, മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ആദ്യമായി ഒരു ചെളിക്കുളത്തിൽ കളിക്കുന്ന ഒരു കുറുമ്പൻ കുട്ടിയാനയാണ് ഈ വീഡിയോയിലെ താരം. ന്യൂ എലിഫന്റ് ഹോം എന്ന അക്കൗണ്ടാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു മാസം മാത്രം പ്രായമുള്ള റോഡ്ടാങ് എന്ന ആനക്കുട്ടിയെയാണ്. അവൻ, ആ മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
റോഡ്ടാങ്ങും അമ്മയും പതുക്കെ ഒരു ആഴം കുറഞ്ഞ ചെളിക്കുളത്തിലേക്ക് നടന്നടുക്കുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. കുട്ടിയാന ആവേശത്തോടെയാണ് ചെളിയിലേക്ക് ഇറങ്ങുന്നത് തന്നെ. കാലുകൾ ശരിക്കും അതിൽ ഉറക്കുന്നില്ലാഞ്ഞിട്ടും റോഡ്ടാങ് അതിലേക്ക് തന്നെ പോവുകയാണ്. അതിൽ കളിച്ചും ഉരുണ്ടുപിരണ്ടും തെന്നിമാറിയും ഒക്കെ അവൻ ആസ്വദിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
‘ബേബി റോഡ്ടാങ് ഇങ്ങനെ ചെളിയിലും ചെറിയ കുളത്തിലും കളിക്കുന്നത് ഇതാദ്യമായിട്ടാണ്! അവൻ വളരെ ആവേശത്തിലാണ്, ഉറപ്പായും അവനത് ഇഷ്ടപ്പെടുന്നുമുണ്ട്. ഒരു മാസം മാത്രം പ്രായമുള്ള അവന് ഇതുവരെ ഉറച്ച് നടക്കാൻ പോലും ആയിട്ടില്ല. പക്ഷേ, അവൻ ഇപ്പോൾ തന്നെ സ്ട്രോങ്ങാണ്, നല്ല എനർജിയിലാണ്. അവനെന്തും മാത്രം ഇത് ആസ്വദിച്ചൂ എന്നറിയണമെങ്കിൽ വീഡിയോ അവസാനം വരെ കണ്ടാൽ മതി. അവൻ മആകെ സന്തോഷത്തിലാണ്. അവന്റെ ദേഹത്തപ്പാടെ ചെളി തെറിച്ചിരിക്കുകയാണ്. കണ്ണുകൾ മൂടിയിരിക്കുകയാണ്’ എന്നും കാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത് കാണാം.
അനേകം പേരാണ് കുട്ടിയാനയുടെ കുറുമ്പ് ഇഷ്ടപ്പെട്ട് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.