46 വർഷങ്ങൾക്കു മുൻപ് കൊലപാതകം നടത്തി, കുറ്റം സമ്മതിച്ച് 75 -കാരൻ

Published : Oct 20, 2022, 03:55 PM IST
46 വർഷങ്ങൾക്കു മുൻപ് കൊലപാതകം നടത്തി, കുറ്റം സമ്മതിച്ച് 75 -കാരൻ

Synopsis

ബാർബർഷോപ്പിനുള്ളിൽ മോട്ട സെയ്‌റ്റ്‌സിന്റെ മൃതദേഹം വെട്ടുന്നത് ഭയത്തോടെ വീക്ഷിച്ച ഒരു സ്ത്രീയും സാക്ഷികളിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ അറ്റോർണിയുടെ വക്താവ് പറഞ്ഞു.

സത്യം എത്ര മൂടിവെക്കാൻ ശ്രമിച്ചാലും ഒരുനാൾ പുറത്തുവരും എന്നാണ് പറയാറ്. അതിനുള്ള തെളിവാണ് ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള 75 -കാരനായ ബാർബറിന്റെ ജീവിതം. 1976 -ൽ ആണ് ഒരു ഒന്നാം ലോകമഹായുദ്ധ സേനാനിയെ ഇയാൾ കൊലപ്പെടുത്തിയത്. പതിറ്റാണ്ടുകളോളം കുറ്റം ഏറ്റെടുക്കാതെ ഇയാൾ രക്ഷപ്പെട്ടു നടന്നെങ്കിലും ഒടുവിൽ പിടിവീണു. 2019 -ൽ മരിച്ച ആളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. ഇപ്പോഴിതാ താൻ ചെയ്ത കുറ്റവും സമ്മതിക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോൾ 75 വയസ്സുള്ള ബാർബറായ മാർട്ടിൻ മോട്ടയ്ക്ക്. ഒന്നാം ലോകമഹായുദ്ധത്തിലെ സേനാനിയായിരുന്ന ജോർജ്ജ് സെയ്‌റ്റ്‌സിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

മോട്ട ജോലി ചെയ്തിരുന്ന ക്വീൻസ് ബാർബർഷോപ്പിലെത്തിയിരുന്ന ആളായിരുന്നു സെയ്‌റ്റ്സ്. കാലം എത്ര കഴിഞ്ഞാലും സത്യം ഒരുനാൾ പുറത്തുവരും എന്നതിന് തെളിവാണ് ഇതെന്ന് ക്വീൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി മെലിൻഡ കാറ്റ്സ് പറഞ്ഞു.

സെയ്റ്റ്‌സിന്റെ തിരോധാനം പതിറ്റാണ്ടുകളായി ഒരു ദുരൂഹതയായി തുടരുകയായിരുന്നു. ദുരൂഹ സാഹചര്യത്തിൽ കാണാതാവുമ്പോൾ ഇയാൾക്ക് പ്രായം 81 വയസ്സ് ആയിരുന്നു. പതിറ്റാണ്ടുകൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ ഇദ്ദേഹത്തിന്റെ മൃതശരീര ഭാഗങ്ങൾ ഒരു കോൺക്രീറ്റ് കെട്ടിടത്തിന് അടിയിൽ നിന്നും കിട്ടിയതാണ് കേസിൽ വഴിത്തിരിവായത്.

തുടക്കത്തിൽ, അവശിഷ്ടങ്ങളുടെ ഡിഎൻഎ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു, എന്നാൽ 2021 ഫെബ്രുവരിയിൽ ഒരു സ്വകാര്യ ലാബിന്റെ വിപുലമായ ശ്രമങ്ങൾ ഇര സെയ്റ്റ്സാണ് എന്ന് തിരിച്ചറിയാൻ സഹായിച്ചു. 1976 ഡിസംബർ 10 -ന് മുടിവെട്ടുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷം സെയ്റ്റ്സിനെ കണ്ടിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. മോട്ടയുടെ കടയിലെ സ്ഥിരം ഉപഭോക്താവായിരുന്നു ഇദ്ദേഹം. ഇതാണ് അന്വേഷണം മോട്ടയിലേക്ക് എത്താൻ കാരണമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെയ്‌റ്റ്‌സിൽ നിന്ന് മോട്ട ഏകദേശം 8,000 ഡോളർ കൊള്ളയടിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

അന്വേഷണത്തിൽ ഒന്നിലധികം സാക്ഷികളുടെ അഭിമുഖങ്ങളും അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന തിരച്ചിൽ റെക്കോർഡ്സും ഉൾപ്പെടുന്നുവെന്ന് കാറ്റ്സ് പറഞ്ഞു.

ബാർബർഷോപ്പിനുള്ളിൽ മോട്ട സെയ്‌റ്റ്‌സിന്റെ മൃതദേഹം വെട്ടുന്നത് ഭയത്തോടെ വീക്ഷിച്ച ഒരു സ്ത്രീയും സാക്ഷികളിൽ ഉൾപ്പെടുന്നുവെന്ന് ജില്ലാ അറ്റോർണിയുടെ വക്താവ് പറഞ്ഞു. ഇപ്പോൾ 50 വയസ്സുള്ള ആ സ്ത്രീ അന്ന് 10 വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു, അവളുടെ അമ്മ മോട്ടയുടെ കാമുകി ആയിരുന്നു. നവംബർ 7-ന് ശിക്ഷ വിധിക്കുമ്പോൾ മോട്ടയ്ക്ക് 20 വർഷത്തെ തടവ് അനുഭവിക്കേണ്ടിവരും. 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!